Skip to main content
പ്രവാസികൾ എന്നും പ്രവാസികൾക്കുള്ളിൽ തന്നെ സങ്കടങ്ങൾ പറഞ്ഞു തീർക്കുന്നവരാണ് ...മുൻപെങ്ങും കണ്ടോ കേട്ടോ പരിചയമില്ലാത്ത വിധം പ്രവാസികൾ അവരുടെ സങ്കടങ്ങൾ തുറന്നു വിടുകയാണ് നിങ്ങൾക്ക് മുൻപിൽ...കണ്ണുകൾ നിറച്ചു വാതോരാതെ സംസാരിക്കുകയാണ് .വേണ്ടപ്പെട്ടവരുടെ ഒരുനോട്ടം പോലും കിട്ടാതെ ഖബറിലേക്ക് മാറി താമസിക്കേണ്ടി വരിക എന്ന ചങ്കുപൊട്ടുന്ന ആ വല്ലാത്ത അവസ്ഥയിലേക്ക് നീ ഞങ്ങളെ മാറ്റല്ലേ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന..മരിച്ചു വീഴുക എന്നതിനേക്കാൾ ദാരിദ്ര്യത്തിലേക്ക് വീണുപോവുക എന്നതാണ് ഇവിടുത്തെ ആശങ്ക..."അരി വല്ലതും ഉണ്ടോ ഡാ അവിടെ,വാങ്ങാൻ മറന്നുപോയി "എന്ന് പറഞ്ഞ് അടുത്ത റൂമിന്റെ വാതിൽ മുട്ടേണ്ടി വരുന്ന അവസ്ഥയിലേക്ക് നീങ്ങുമോ എന്ന് ഭയക്കണം..പലരും അവരുടെ മാസത്തിൽ കിട്ടുന്നതിന്റെ 90% നാട്ടിലേക്ക് അയച്ചവരായിരിക്കും.ചെറിയ രീതിയിൽ കഞ്ഞിയും പയറുമൊക്കെ തിന്നാൻ കുറച്ച് കയ്യിലും വെച്ചു കാണും .ഈ കർഫ്യു ഇങ്ങനെ നീണ്ടുനീണ്ടു പോയാൽ എന്തായിരിക്കും സ്ഥിതി എന്ന് ഓർക്കാൻ വയ്യ...ഓരോ ദിവസവും അസുഖ ബാധിതരും മരണവുമെല്ലാം ലോകത്താകെ കൂടി വരികയുമാണ് .അവരുടെ സ്റാറ്റിസ്റിക് നോക്കിയിട്ട് മാത്രമേ മറ്റുരാജ്യങ്ങളും കാര്യങ്ങൾ നീക്കുകയുള്ളൂ .അതുകൊണ്ട് തന്നെ ഈ കർഫ്യൂ നീളുകയേ ഉണ്ടാകൂ...ലേബർ ക്യാമ്പുകളിൽ വായപൊത്തി ശബ്ദം പുറത്തേക്ക് വിടാതെ ചുമയ്ക്കാൻ വരെ പ്രയാസപ്പെടുന്നവർ കാണണം .മയ്യത്തുകൾ കുന്നുകൂടുമെന്ന അതി സങ്കീർണമായ വാക്കുകൾ ആരും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത് .അത് ഭയം നിറയ്ക്കുകയെ ഉള്ളൂ .ഇവിടത്തെ മെഡിക്കൽ വിഭാഗത്തിന് പരിമിതികൾ ഉണ്ടാകാം പലപ്പോഴും എന്നാലും അവരാൽ കഴിയുന്നത് അവര് ചെയ്യും തീർച്ചയാണ് .നമ്മുടെ നാട്ടിലെ കെയറിങ് ഇവിടെ കിട്ടില്ല അതുറപ്പാണ് നൂറുശതമാനവും .പ്രാർത്ഥിക്കുക ..ബന്ധപ്പെട്ട അധികാരികൾ അറിഞ്ഞു സഹായിക്കുക .വിശപ്പാണല്ലോ നമ്മളെയൊക്കെ ഇവിടെ എത്തിച്ചത് .തൊട്ടടുത്ത റൂമിൽ ഉള്ളവർ എന്തേലുമൊക്കെ കഴിച്ചിട്ടാണോ കിടക്കുന്നത് എന്നുകൂടി അന്വേഷിച്ചാൽ ഒരുപാടൊരുപാട് സന്തോഷവും സമാധാനവും ആയേനെ..എത്ര നാൾ ഇത് ഉണ്ടാകുമെന്ന് നാഥനല്ലാതെ മറ്റാർക്കും അറിയില്ല..ഒരുമാസം റൂമിൽ തന്നെ കഴിഞ്ഞുകൂടി ജോലിയും ശമ്പളവും ഇല്ലാതെ മുന്നോട്ടു പോയാൽ അടുത്ത മാസം അവരെ ആശ്രയിക്കുന്ന നാട്ടിലുള്ള കുടുംബങ്ങളുടെ അവസ്ഥകൂടി കഷ്ടത്തിൽ ആകും...ഭയത്തേക്കാൾ കരുതൽ വേണ്ട സമയമാണിത് ...നാടിന്റെ മജ്ജയും മാംസവും ആയ ഞങ്ങൾ പ്രവാസികൾ എന്ത് ദുരിതം വന്നാലും കണ്ണും നിറച്ചു ദുആ ചെയ്ത സഹായിക്കുന്ന നിഷ്കളങ്കരായ മനസ്സുള്ളവരാണ് അധികപേരും...കരുതലും പ്രാർത്ഥനയും സാന്ത്വന വാക്കുകളും നിറച്ചുകൊണ്ട് മുറിക്കകങ്ങളിൽ ഒരു പരിപ്പ് കറി ഇന്നുണ്ടാക്കിയാൽ സാധാരണ കഴിക്കുന്നതിന്റെ മൂന്നിലൊന്നാക്കി നീട്ടി കൊണ്ടുപോകുന്ന ടിപ്പിക്കൽ മല്ലു പ്രവാസികളുടെ തമാശകളിൽ ഇന്ന് കണ്ണ് നിറഞ്ഞു തുളുമ്പുകയാണ് .."ഈ പ്രയാസമൊന്ന് നീങ്ങിയിരുന്നെങ്കിൽ "എന്നു പറഞ്ഞുകൊണ്ട് ......Shahir Kalathingal Feroke
Popular posts from this blog
Comments
Post a Comment