നാട്ടിൽ ഇറങ്ങി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌. സംസ്ഥാനത്ത്‌ ഇപ്പോഴും 114 കൊറോണ രോഗികളുണ്ട്‌. അവരെല്ലാം ആശുപത്രിയിലാണ്‌. മാത്രമല്ല, സംസ്ഥാനത്ത്‌ ആകെ നാൽപ്പത്താറായിരത്തി മുന്നൂറ്റി ഇരുപത്തി മൂന്ന് (46,323) പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്‌. ഇതിൽ ആർക്കു വേണമെങ്കിലും എന്നു വേണമെങ്കിലും കൊറോണ വരാം. ഇവർ എല്ലാ ജില്ലകളിലും ഉണ്ട്‌. നിങ്ങളുടെ ജില്ലയുടെ കണക്ക്‌ ഇതാ:1. Thiruvananthapuram: 1510 2. Kollam: 2041 3. Pathanamthitta: 1144 4. Idukki: 1950 5. Kottayam: 603 6. Alapuzha: 2973 7. Ernakulam: 186 8. Thrissur 971 9. Palakkad: 7030 10. Malappuram: 5713 11. Kozhikode: 7494 12. Wayanad: 4821 13. Kannur: 5133 14. Kasaragod: 4754അതായത്‌ ഒരു ജില്ലയും ഒഴിവായിട്ടില്ല എന്നർത്ഥം. ഇവരിൽ പലരുടെയെല്ലാം ഉള്ളിൽ കൊറോണയുണ്ട്‌. ഭാവിയിൽ രോഗലക്ഷണം കാണിച്ച്‌ ആശുപത്രിയിലെത്താം.കൂടാതെ ഇവരോടൊപ്പം കഴിയുന്ന ഇവരുടെ ബന്ധുക്കളുമുണ്ട്‌. അവർ ലക്ഷത്തിനു മുകളിൽ വരും. അവരും റോഡിലിറങ്ങിയിട്ടുണ്ട്‌. ഇറങ്ങി നടക്കുന്നുണ്ട്‌. ഇതിൽ ആർക്കു വേണമെങ്കിലും എന്നു വേണമെങ്കിലും കൊറോണ വരാം. മാത്രമല്ല, ഇതു വരെ ഒരു റോഡ്‌ മാപ്പിലും പെടാതെ നീരീക്ഷണത്തിലാകാതെ സുഖമായി ഇറങ്ങി നടക്കുന്നവരും ഉണ്ട്‌. ഇങ്ങനെയുള്ളവർ എത്ര ലക്ഷം വരും എന്നറിയില്ല. അതിൽ ചിലരൊക്കെ കൊറോണ വന്ന് ആശുപത്രിയിലായിട്ടുമുണ്ട്‌. നിങ്ങൾ റോഡിൽ കണ്ടുമുട്ടുന്നവർ ഇതിലൊരാളാകാനും അവരിൽ നിന്ന് നിങ്ങൾക്കും പകരാനും നിങ്ങളത്‌ വീട്ടിൽ കൊണ്ടു വന്ന് കുട്ടികൾക്കടക്കം കൊടുക്കാനും സാധ്യതയുണ്ട്‌. ഇതെല്ലാം അറിഞ്ഞിട്ടും നാളെ പുറത്തിറങ്ങാനാണ്‌ പരിപാടിയെങ്കിൽ ഭഗവാൻ നിങ്ങളുടെ കുടുംബത്തെ രക്ഷിക്കട്ടെ എന്നു മാത്രമേ പറയാനുള്ളൂ.ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ് സി എച്ച് സി മീനങ്ങാടി.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫