✍️ MK Muneerമുഖ്യമന്ത്രിയുടെ പബ്ലിക് റിലേഷൻസ് പാളി തുടങ്ങിയിരിക്കുന്നു. വലിയ സാമ്പത്തിക ചെലവിൽ നടത്തപ്പെടുന്ന പിആർ ഇന്ന് മുഖ്യമന്ത്രിയെ അപഹാസ്യമാക്കി തീർത്തിരിക്കുന്നു.കെഎം ഷാജി എന്ന പ്രതിപക്ഷ എംഎൽഎ ആക്ഷേപഹാസ്യം കലർത്തി പറഞ്ഞ ഒരു കാര്യത്തെ ഒരു വലിയ ഇഷ്യൂ ആക്കി അങ്ങേയറ്റം ബാലിശമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഇന്നദ്ദേഹം ചെയ്തിരിക്കുന്നത്.ഷാജിയുമായി ബന്ധപ്പെട്ട ചോദ്യം ഇന്നദ്ദേഹം മാധ്യമ പ്രവർത്തകരിൽ നിന്നും ഉറപ്പായും പ്രതീക്ഷിച്ചിരുന്നിരിക്കണം. അദ്ദേഹത്തിന്റെ പിആർ പ്രവർത്തിച്ചതനുസരിച്ച് ആരെങ്കിലും ആ ചോദ്യം ചോദിക്കുമെന്നദ്ദേഹം കരുതി കാണണം.അതില്ലാതെ വന്നപ്പോൾ അദ്ദേഹം തന്നെ ആ ചോദ്യം ഏറ്റെടുത്ത് ചോദിക്കുകയാണ്.അനന്തരം കയ്യിൽ കരുതി വെച്ചിരുന്ന കെഎം ഷാജിയുടെ എഫ് ബി പോസ്റ്റ് അദ്ദേഹം പുറത്തെടുക്കുന്നു. അതിനർത്ഥം, പത്രക്കാർ ചോദിച്ചിട്ടില്ലെങ്കിലും ഇക്കാര്യം മുൻകൂട്ടി പറയാൻ തയ്യാറായിട്ടാണ് അദ്ദേഹം വന്നിരിക്കുന്നത് എന്നാണ്.സത്യത്തിൽ, ഗവൺമെന്റിന്റെ ഖജനാവിൽ നിന്ന്, ജനങ്ങൾ നൽകുന്ന നികുതി പണത്തിൽ നിന്നുമാണ് കൃപേഷിന്റേയും ശരത് ലാലിന്റെയും ശുക്കൂറിന്റെയുമൊക്കെ കേസ്സ് സിബിഐക്ക് വിടുന്നത് തടസ്സപ്പെടുത്താൻ വക്കീലിനെ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടുള്ളത്. ഇത് അടിയന്തിര പ്രമേയത്തിലൂടെ നാം ചോദ്യം ചെയ്തതുമാണ്.രാട്രീയത്തിൽ നാളിതുവരെ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ അവാസ്തവമായ കാര്യങ്ങളുമായി കോടതിയെ സമീപിച്ച് കെഎം ഷാജിയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും തടഞ്ഞവരാണ് കേരളത്തിലെ ഇടതുപക്ഷം. എന്നിട്ടും വ്യക്തിപരമായി, മറ്റെല്ലാ എംഎൽഎമാരും നൽകിയത് പോലെ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഗവൺമെന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. തീർച്ചയായും അനേകം മനുഷ്യർ തന്നെപ്പോലെ ഒരു ദുരന്തമുഖത്ത് സർക്കാരിന് നൽകുന്ന പണത്തിന്റെ സുതാര്യതയെക്കുറിച്ച് അറിയാനുള്ള കരുതൽ അദ്ദേഹം കാണിക്കുന്നുവെന്നത് സ്വഭാവികമാണ്.അങ്ങനെയൊരാളുടെ മനസ്സിനെയാണ് ഇന്ന് മുഖ്യമന്ത്രി അദ്ദേഹം വഹിക്കുന്ന സ്ഥാനത്തോട് ഒട്ടും നീതി പുലർത്താത്ത രീതിയിൽ ആക്ഷേപിച്ചിരിക്കുന്നത്. വിമർശനങ്ങളോട് സഹിഷ്ണുത കാണിക്കാനുള്ള പക്വതപോലും അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നുവെന്നാണ് ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിലെ പ്രയോഗങ്ങൾ വ്യക്തമാക്കുന്നത്. പത്രസമ്മേളനത്തിലെ 'സ്ലോട്ട് 'പൂർത്തിയാക്കാൻ വേണ്ടി മാത്രം ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നത് ഔചിത്യമാണോ എന്നദ്ദേഹം സ്വയം തീരുമാനിക്കട്ടെ.ജനാധിപത്യത്തിൽ പ്രതിപക്ഷവും പ്രതിപക്ഷ വിമർശനങ്ങളും സ്വാഭാവികമാണ്. വിമർശനങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാനാണ് ഗവൺമെന്റ് തയ്യാറാകേണ്ടത്. പ്രളയ ദുരിതാശ്വാസ നിധിയടക്കമുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനപക്ഷത്തുനിന്ന് ഗവൺമെൻറിനെതിരെ വിമർശനങ്ങൾ വരുന്നുവെങ്കിൽ സുതാര്യത ജനങ്ങൾക്ക് ഉറപ്പ് നൽകിയാണ് അത്തരം വിമർശനങ്ങളോട് ഗവൺമെന്റ് പ്രതികരണം രേഖപ്പെടുത്തേണ്ടത്. ക്രിയാത്മകമായ വിമർശനങ്ങൾ നടത്തുമ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഗവൺമെന്റിന് പ്രതിപക്ഷം നൽകിയിട്ടുണ്ട്.ഷാജിയടക്കമുള്ള യുഡിഎഫ് എംഎൽഎമാർ ഇപ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നിറഞ്ഞു നിൽക്കുന്നു. എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഗവൺമെന്റിനൊപ്പം പ്രതിപക്ഷത്തിന്റെ സർവ്വ പിന്തുണയുമുണ്ടാകും. പക്ഷേ വിമർശനത്തിന്റെ പേരിൽ ഷാജിയെ ലക്ഷ്യമാക്കി ആക്രമിക്കാനാണ് ശ്രമമെങ്കിൽ അദ്ദേഹത്തിന് എല്ലാ പിന്തുണയും പാർലമെന്ററി പാർട്ടി ലീഡറെന്ന നിലയിൽ നൽകും.അപ്പോഴും ഒരു കാര്യത്തിൽ സന്തോഷമുണ്ട്. അത് മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണ്.ബഹു, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആംബുലൻസ് വിട്ടുകൊടുത്തതും തിരൂരിലെ സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ഹോസ്പിറ്റൽ വിട്ടുകൊടുത്തതും സിഎച്ച് സെന്ററുകളിൽ മരുന്നുകൾ കൊടുക്കുന്നതുമടക്കമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ലീഗിന്റെയും കെഎംസിസി യുടെയുമൊക്കെ പ്രസക്തി അദ്ദേഹത്തിനിപ്പോൾ ബോധ്യം വന്നിരിക്കുന്നു.അന്നൊരിക്കൽ എകെജി സെൻററും ലീഗ് ഹൗസും തമ്മിലുള്ള താരതമ്യത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു.ഇന്നിപ്പോൾ ലീഗ് ഹൗസ് എകെജി സെന്ററിനെ അപേക്ഷിച്ച് എത്രമാത്രം പ്രസക്തമാണെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയത് വളരെയധികം നന്നായിരിക്കുന്നു.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫