ഇന്ന് നിശബ്ദമാണ് നൈഫിലെ ഗല്ലികൾ. നാട്ടിലെ ഒരുപാട് മലയാളി അടുപ്പുകളിൽ പുക എത്തിയത് നൈഫ് നൽകിയ ദിർഹങ്ങൾ കൊണ്ട് തന്നെയാണ് . നൈഫിൽ ആൾ തിരക്ക് ഉള്ളത് കൊണ്ട് നാടിന്റെ പട്ടിണി മാറി . പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലക്കാരുടെ . മലയാളിയും പാകിസ്താനിയും ആഫ്രിക്കനും ഇറാനിയും പലതും കച്ചവടം ചെയ്ത് ജീവിതം നയിച്ചത് ഈ തെരുവുകളിൽ ആണ് . ഇന്നിപ്പോൾ അറേബ്യൻ ഊദില്ല , ഇറാനിയൻ കുങ്കുമ പൂവില്ല , മൊബൈൽ ഫോണിന്റെ കവറില്ല , ചന്ദ്രനിലേക്ക് വരെ വെളിച്ചമെത്തുന്ന ടോർച്ചുകൾ ഇല്ല , അങ്ങനെ ഒന്നുമില്ല നൈഫിൽ . നൈഫ് ഇങ്ങനെ അധിക കാലം നിശബ്ദമായി പോയാൽ കേരളം പട്ടിണി കൊണ്ട് കരയേണ്ടി വരും . ഉരുവിൽ നിന്ന് ചാടി അടയാളപ്പാറ നോക്കി നീന്തുമ്പോൾ മാറ്റാൻ ഒരു തുണി പോലും ഉണ്ടായിരുന്നില്ല മലയാളിക്ക് . വെറും കയ്യോടെ വന്ന് അധ്വാനിച്ച് പലതും നേടിയവരാണ് . മഹാമാരിയുടെ കാലമൊന്ന് കഴിഞ്ഞോട്ടെ , നാളെ ഈ തെരുവുകളിൽ നമ്മൾ ഒത്ത് കൂടുക തന്നെ ചെയ്യും. കേരളത്തിലേക്ക് രോഗമെത്തിച്ചതിന്റെ ഒറ്റവാക്കിലെ ഉത്തരമല്ല നൈഫ് . മലയാളിക്ക് ഇക്കാലമത്രയും അന്നമൂട്ടിയതിന്റെ എഴുതിയാൽ തീരാത്ത പ്രബന്ധമാണ് നൈഫ് . Copy : സനീഷ് നമ്പ്യാർ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫