Skip to main content
എന്നും അഭിമാനമാണ് ഒരു തെക്കേപ്പുറത്ത്കാരനായതിൽ. ഇന്നത് നേരിൽ കണ്ടു ബോധിച്ചപ്പോൾ ഒന്നെഴുതാൻ തോന്നി. കോഴിക്കോട് മുഖദാറിൽ ഉള്ള കണ്ണംപറമ്പ് എന്ന ശ്മശാനം ഇവിടെയുള്ള ജനങ്ങളെ പോലെ തന്നെ ഒരു വല്ലാത്ത സംഭവമാണ്.. നിപ്പ വന്നപ്പോഴും, ഇന്ന് കൊറോണ വന്നപ്പോഴും ആ രോഗം വന്നു മരിച്ചവരുടെ മൃതദേഹം അടക്കാൻ ഇരു വാതിലുകളും യാതൊരു ഭയമോ ഉത്കണ്ഠയോ ഇല്ലാതെ തുറന്നു കൊടുക്കാൻ ഈ നാട്ടുകാർ കാണിച്ച മനസ്സുണ്ടല്ലോ..അത് എത്ര പുകഴ്ത്തിയാലും മതിയാവില്ല.. ആധികാരികമായി തന്നെ പറയാം. കഴിഞ്ഞ ആഴ്‌ച ചെന്നൈയിൽ കൊറോണ വന്ന് ഒരു ഡോക്ടർ മരിച്ചപ്പോൾ അവിടെയുള്ള ജനങ്ങൾ ബോഡി കൊണ്ടുവന്ന ആംബുലൻസിനു കല്ലെറിഞ്ഞതും തുടർന്ന് ചെറിയ കലാപം വരെ പൊട്ടിപുറപെടുകയും ചെയ്തിരുന്നു.. അന്ന് ലാത്തിയിൽ കലാശിച്ച വിഷയം ഇന്നീ മഞ്ചേരിയിൽ മരിച്ച 4 മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം മറവുചെയ്യാൻ കണ്ണംപറമ്പ് തുറന്ന് കൊടുത്തതുമായി ബന്ധപെട്ടു നോക്കിയപ്പോൾ മനസ്സിലാക്കാം ഇവിടെ താമസിക്കുന്ന ചെറിയ മനുഷ്യരുടെ വലിയ മനസ്സുകളുടെ വലിപ്പം.. ചുറ്റുപാടും വീടുകളിൽ നിന്നുമെല്ലാം ആളുകൾ ആ കുട്ടിയുടെ മൃതദേഹം കണ്ടു ഉള്ളുപിടഞ്ഞു ദുആ ചെയ്യുന്നുണ്ടാകും.. കൂടെയുള്ള ഒരു പോലീസുകാരൻ എന്നോട് പറഞ്ഞൊരു വാക്കുണ്ട്.. ഏറ്റവും നല്ല മനുഷ്യരാണ് ട്ടോ ഇവിടെയുള്ളത് എന്ന്.. മറ്റേത് സ്ഥലത്തെക്കാണെങ്കിലും ഈ മൃതദേഹം മറവ് ചെയ്യാൻ പുറപ്പെടുന്നതിന് മുന്നേ ഉന്നതാധികാരികൾ 2 വട്ടം മാറിയും മറിച്ചും ചിന്തിക്കും.. ജനങ്ങളുടെ വികാരം, പ്രതികരണം, പ്രതിഷേധം, ഇതെല്ലാം എങ്ങനെ ഊരിതിരിഞ്ഞു വരുമെന്ന് നന്നായി അവർ ചിന്തിക്കും.. പക്ഷെ ഇവിടെ അതില്ല. കളക്ടർ ഉൾപ്പടെ ആർക്കും യാതൊരു ഭയവുമില്ല.. കാരണം മുൻകാല ചരിത്രം വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. നിപ്പ വന്നപ്പോൾ യാതൊരു പ്രയാസവുമില്ലാതെ അധികാരികൾക് എല്ലാം ചെയ്തുകൊടുത്ത പാരമ്പര്യമുണ്ട് ഇവിടെയുള്ള ജനങ്ങൾക്.. അഭിമാനമാണ് ഈ പ്രദേശത്ത്കാരനായതിൽ...#JamsheJamz(കടപ്പാട്. കോപ്പി)
Popular posts from this blog
Comments
Post a Comment