*ഈ വെള്ളിയാഴ്ച ഈ സംഭവം ശ്രദ്ധിക്കൂ..* 😒ഈജിപ്​തിൽ‍ നിന്നുള്ള ഒരു ജയിൽ അനുഭവ കുറിപ്പാണിത്. _ഒരു പണ്ഡിതനെ ഭരണകൂടം തടവിലാക്കി. വർഷങ്ങളോളം അദേഹം തടവിൽ തുടർന്നു.._ പക്ഷേ!_എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരത്തിനായി ജയിലിൽ വെച്ച് അദ്ദേഹം പതിവ് പോലെ കുളിച്ചൊരുങ്ങും, വൃത്തിയുള്ള വസ്ത്രങ്ങൾ‍ ധരിക്കും. എന്നിട്ട് ജയിലഴികൾവരെ നടക്കും. കുറേ സമയം അഴികളിൽ‍ പിടിച്ച് പുറത്തേക്ക് നോക്കിനിൽക്കും_ _കുറേ വെള്ളിയാഴ്ചകളിൽ‍ ഇതാവര്‍ത്തിച്ചപ്പോൾ‍ അദ്ദേഹത്തോട് മാനസിക അടുപ്പം തോന്നിയ ജയിലർ ചോദിച്ചു:_"ഉസ്താദ്... അങ്ങേക്കറിയാം, ജുമുഅ നമസ്കാരത്തിനായി അങ്ങയെ പുറത്തുവിടില്ല. എന്ന് എന്നിട്ടും എന്തിനാണ് എല്ലാ വെള്ളിയാഴ്ചയും ഇങ്ങനെ കുളിച്ചൊരുങ്ങി അഴികൾ വരെ പുറപ്പെടുന്നത്...?"പണ്ഡിത​​ന്റെ മറുപടി ഇങ്ങനെയായിരുന്നു... *"ജുമുഅക്കായി ഒരുങ്ങിയിറങ്ങുക എന്നത് എ​ന്റെ ഉത്തരവാദിത്വം. തടസങ്ങൾ‍ നീക്കുക എന്നത് പടച്ചവന്റെയും. എന്റെ പണി ഞാന്‍ ചെയ്തു. പടച്ചവൻ അവന്റെ ജോലിയും വൈകാതെ ചെയ്യും"*ഇത് അചഞ്ചലമായ ഈമാനുള്ള വിശ്വാസിയുടെ വിശ്വാസമാണ്..ആത്മാർത്ഥമായ വാക്കുകൾ നാഥൻ പൂർത്തീകരിച്ചു തരിക തന്നെ ചെയ്യും. പക്ഷേ!നാം അതിനനുസരിച്ച് ഒരുങ്ങണമെന്നു മാത്രം.അഥവാനാം ഇപ്പോഴും എല്ലാ വെള്ളിയാഴ്ചയും പോലെ ഇന്നും 'ജുമുഅ:' ക്ക് ഒരുങ്ങണം.വ്യക്തമായി പറഞ്ഞാൽജുമുഅ: സമയത്തിനു മുന്നേ എല്ലാ തിരക്കുകളും ഉറക്കവുമെല്ലാം അവസാനിപ്പിച്ച് കുളിച്ച് ഒരുങ്ങി, അത്തർ പൂശി,വീട്ടിൽ മുസ്വല്ലയിട്ട്, അൽ കഹ്‌ഫ് പാരായണം ചെയ്ത്, സ്വലാത്ത് ചൊല്ലി... ഇന്നത്തെ ളുഹ്ർ ബാങ്കിനായി നാം കാത്തിരിക്കണം..നമ്മുടെ ഈ കാത്തിരിപ്പ് പടച്ചവൻ കാണുന്നുണ്ട്.. അല്ല,അവൻ നിരീക്ഷിക്കുകയാണ്..ഇന്ന് പള്ളി നിഷേധിച്ചാൽ..നാം ജുമുഅ: സമയം എന്ത് ചെയ്യുന്നുവെന്ന് അവൻ നമ്മെ പരീക്ഷിക്കുകയാണ്...അതു കൊണ്ട്ഈ പരീക്ഷണത്തിൽ നാം വിജയിക്കണം.. അങ്ങിനെയെങ്കിൽഈ വിശുദ്ധ റമളാനിൽ നമുക്ക് മുമ്പിൽ പള്ളികൾ തുറക്കപ്പെടാം! ഇൻഷാ അല്ലാഹ്...കരുണാമയനായ റബ്ബ് അതിന് തൊവ്ഫീഖ് ചെയ്യട്ടെ...എല്ലാ വിപത്തുകളിൽ നിന്നും നമ്മേയും രാജ്യത്തേയും ലോകത്തേയും അല്ലാഹു കാത്തുരക്ഷിക്കട്ടെ...🤲🏻അതിനായിപ്രാർഥനയോടെ...അതിലുപരി..സൽകർമ്മങ്ങളോടെ.. നമുക്ക് ഇന്നും പതിവു പോലെ 'ജുമുഅക്ക് ഒരുങ്ങാം..'*ജുമുഅ: മുബാറക്:* 🌹🌹🌹

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫