യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിന്റെ വാളന്റിയർമാരെ മരുന്നുകൾ എത്തിക്കാൻ പോകുന്ന വഴിയിൽ പോലീസ് മർദ്ദിക്കുന്നതായി പല പോസ്റ്റുകളും കണ്ടു.അത് ശരിയാണെങ്കിൽ വളരെ മോശമായ പ്രവർത്തി ആണ്. കാശ് മുടക്കി ചാരിറ്റി ചെയ്യുന്നതിൽ ലീഗിനെയോ അതിന്റെ പോഷക സംഘടനകളെയോ കവച്ച് വെയ്ക്കാൻ ഇന്ത്യാ മഹാരാജ്യത്ത് വേറെ സംഘടന ഇല്ല.അവരുടെ നേതാവ് ഒരാവശ്യം പറഞ്ഞ് ഒരു പോസ്റ്റിട്ടാൽ ലക്ഷങ്ങളും കോടിയും നിറയാൻ ഇരുപത്തി നാലു മണിക്കൂർ വേണ്ടി വരില്ല..അതിൽ കൂടുതലും മനസ്സറിഞ്ഞു ആളുകൾ കൊടുക്കുന്നതാണ് അല്ലാതെ പിടിച്ചു പറിയുമല്ല. ഈ ലോക് ഡൗണ് സമയത്ത് പ്രാദേശികമായി അവർ ചെയ്യുന്ന ഭക്ഷണ വിതരണം ഉൾപ്പെടെയുടെ സന്നദ്ധ പ്രവർത്തനങ്ങൾ കാണാതിരിക്കാൻ കഴിയില്ല..സി എച്ച് സെന്ററിന്റെൻ100 ആംബുലൻസുകൾ ഡ്രൈവർ സഹിതം സർക്കാരിന്റെ സേവനങ്ങൾക്ക് നൽകാൻ തയ്യാറാണെന്ന് ലീഗ് നേതൃത്വം സർക്കാരിനെ അറിയിച്ചു.. കേരളത്തിൽ അവർഡക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടാണ് ഇങ്ങനെ പറയാൻ കഴിയുക.ആരും അധികം ശ്രദ്ധ ചെലുത്താത്ത ഒന്നാണ് നിത്യ രോഗികൾ കഴിക്കുന്ന മരുന്നുകളുടെ കാര്യം.മെഡിക്കൽ ഷോപ്പുകൾ തുറന്നിരുന്നാലും അത് പോയി വാങ്ങാൻ കഴിയാത്ത പലർക്കും വൈറ്റ് ഗാഡിന്റെ മരുന്ന് സപ്ലൈ വളരെ ഉപയോഗപ്രദമാണെന്ന് പലരും സാക്ഷ്യപ്പെടുത്തി കണ്ടു. കേരളത്തിലുള്ള പല കമ്യൂണിറ്റി കിച്ചനുകളിലും ഫണ്ട് ഇല്ലാത്തതിന്റെ പേരിൽ പ്രാദേശികമായി ആളുകൾ സഹായിക്കുന്നത് കൊണ്ടാണ് മുന്നോട്ട് പോകുന്നത് എന്ന് കണ്ടിരുന്നു.അതിലും എന്തായാലും ഒരു ലീഗുകാരൻ ഉണ്ടാകും.വൈറ്റ് ഗാഡിന്റെ വാളന്റിയരമാർക്കെതിരെ ഉണ്ടാകുന്ന പോലീസ് നടപടി സാംസ്ക്കാരിക കേരളത്തിന് യോജിച്ചതല്ല .മുന്നോട്ടുള്ള ദിവസങ്ങളിൽ അത് ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടി എടുക്കണം..

Comments