എനിക്ക് പറയാൻ ഉള്ളത് കേരളത്തിലെ ബിജെപി , ആർ എസ് എസ് , സംഘപരിവാർ അനുകൂലികൾ ആയ സുഹൃത്തുക്കളോടും ബന്ധുക്കളോടും ആണ്. നിങ്ങളിൽ പലരും യാദൃശ്ചികമായോ വിശ്വാസത്തിന്റെ ഭാഗമായോ സുഹൃത്തുക്കളുടെ സ്വാധീനഫലമായോ സംഘ് പാളയത്തിൽ എത്തിയവരാണ്. ഇനി പറയാൻ പോകുന്ന കാര്യം സകല മുൻധാരണകളും ഇവിടെ മാറ്റി വച്ച് വായിക്കുക. നിങ്ങൾ സി പി എമ്മിലേക്കോ, കൊണ്ഗ്രസ്സിലേക്കോ ആം ആദ്മിയിലേക്കോ ലീഗിലേക്കോ വരേണ്ട, പക്ഷെ ബിജെപി യിൽ തുടരരുത്! നിങ്ങളുടെയും എന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ദുരന്തങ്ങളിൽ ഒന്നിൽ പെട്ടു ജീവൻ തുലാസിൽ ആടുമ്പോൾ അവർ നമുക്കെതിരെ, നമ്മുടെ കേരളത്തിന് എതിരെ വ്യാജ മെസ്സേജുകൾ നിർമ്മിക്കുന്ന തിരക്കിൽ ആയിരുന്നു! കേരളത്തിന് സഹായം നൽകരുതെന്ന് പ്രചരിപ്പിക്കുന്നു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ അക്കൗണ്ട് നമ്പർ മാറ്റി പ്രചരിപ്പിക്കുകയും കേരളീയർ ഇന്ത്യാ വിരുദ്ധരും പശു കൊലപാതകികളും വെള്ളത്തിൽ മുങ്ങിച്ചാകേണ്ട നീചരും ആണെന്ന് മുഖ്യധാരാ മാധ്യമങ്ങളിൽ എഴുതുകയും കാര്ട്ടൂണ് വരയ്ക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ആയിരുന്നു. അതിനു നിങ്ങൾക്കിടയിലുള്ളവർ തന്നെ ആധികാരികത നൽകുകയുമായിരുന്നു. ഇപ്പോൾ അവർ പ്രചരിപ്പിച്ച വിഷം വമിപ്പിക്കുന്ന കള്ളങ്ങൾ ഓരോന്നും പൊളിയുകയാണെങ്കിലും ഉത്തരേന്ത്യയിലും വിദേശ രാജ്യങ്ങളിലും നിങ്ങളിൽ ചിലർ ഉണ്ടാക്കി വിട്ട വ്യാജ മെസ്സേജുകൾ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന, അതേ നിങ്ങൾക്ക് കൂടെ ലഭിക്കേണ്ടിയിരുന്ന സഹായങ്ങൾ ഇല്ലാതാക്കുകയാണ്. നിങ്ങൾ ശ്രദ്ധിച്ചോ ദുരിതത്തിൽ പെട്ട ആളുകളെ വിളിച്ചു കയറ്റി പുതപ്പും ഭക്ഷണവും കൊടുത്ത് സുരക്ഷിതമായി ഉറങ്ങാൻ സൗകര്യം നല്കിയത് നിങ്ങൾ മറ്റു മതക്കാർക്ക് പ്രവേശനം ഇല്ല എന്നു ആക്രോശിച്ചിരുന്ന മുസ്‌ലിം പള്ളികളിൽ പോലും ആയിരുന്നു. ആദ്യ സഹായവുമായി ഓടി വന്ന ആളുകൾക്ക് ഒരേ ഒരു മതമേ ഉണ്ടായൊരുന്നുള്ളൂ - മനുഷ്യത്വം! സുഹൃത്തേ, തലച്ചോറിന് പകരം ചാണകവുമായി നടക്കുന്ന ഉത്തരേന്ത്യൻ മത ഭ്രാന്തരുടെ കണ്ണിൽ നിങ്ങളും വെറും കേരളക്കാരനാണ്. ദയവായി ബിജെപി യുടെയും ആർ എസ് എസിന്റെയും വലയത്തിൽ നിന്ന് പതുക്കെ അകലുക. അവർ വിഭാവനം ചെയ്യുന്ന രാജ്യം നമ്മുടേത് അല്ല ! കടപ്പാട് :- Vignesh Gangan

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫