ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നതിടയിൽ വട്ട പൂജ്യമായി പോയെന്നറിയാൻ വൈകുന്ന ഒരു കൂട്ടരുണ്ട് "പ്രവാസികൾ കടം വീട്ടാനായി വീട് വിട്ടു പോയി തീരാത്ത കടങ്ങളുടെ നേതാവായി പിന്നീട് നാട് മറന്നവരും ഇവരിലുണ്ട് മാതാവിന്റെ സ്നേഹവും പിതാവിന്റെ ലാളനയും നേരിട്ട് കിട്ടാൻ ഭാഗ്യമില്ലാത്തവരാ എന്നിട്ടും അവന്‍റെ മുഖത്ത് നോക്കി ആളുകൾ പറയും ഭാഗ്യവാനാണെന്നും, അവനെ പോലെയാകണമെന്നും. ഇവർ നാട്ടിലെത്തുമ്പോൾ കൂടെയുള്ള പെട്ടി നോക്കുന്നതിനിടക്ക് ഇവരുടെ മുഖത്തേക്ക് നോക്കാൻ മറന്നവരുണ്ട് പൂതി വെച്ച പലതും കൊടുത്തത് ഗൾഫിൽ ആണെങ്കിലൂം പിറന്ന മണ്ണിനോടുള്ള പ്രണയം കുറഞ്ഞവർ ഇവരിലില്ല പ്രവാസി ആയതോടെ സ്വന്തം വീട്ടിലും വിരുന്നുകാരനായി മാറുന്നവർ ഉറ്റവർക്കു വേണ്ടി ആയുസ്സു നൽകി ദൈവം തമ്പുരാന്‍ ആരില്‍ നിന്നും പരാതികളില്ലാതെ മടങ്ങുന്ന ഇവരെ മരാണന്തരവും പരീക്ഷിക്കാതിരിക്കട്ടെ... എല്ലാം നൽകിയിട്ടും കിട്ടാത്തതിന്റെ കണക്ക് മാത്രം നോക്കി വേദനിപ്പിച്ചവരോട് പരിഭവം പറയാത്ത, വിരഹത്തിന്റെ നാട്ടിൽ കെട്ടിയ പെണ്ണിനെ ഓർത്തു ദിവസങ്ങൾ തീർക്കാൻ നെടുവീർപ്പിനെ കൂട്ടുപിടിച്ചവർ കാണിച്ചു കൊടുക്കാനുണ്ടായിട്ടും എന്തുണ്ടാക്കിയെന്നു മുഖത്ത് നോക്കി ചോദിക്കുന്ന കുടുംബത്തോട് മൗനം കൊണ്ട് തോറ്റു കൊടുത്തവരും ഇവരാണ് ആർക്കൊക്കെ വേണ്ടിയാണോ ജീവിതം തീർത്തത് അവർ തന്നെയായിരിക്കും കൂട്ടം കൂടി ഇവരെ കൂടുതൽ വേദനിപ്പിച്ചതും കണ്ട കിനാവുകൾ മണ്ണിട്ട് മൂടി കുടുംബത്തിന്റെ കിനാവുകൾ വളർത്തി വലുതാക്കിയ നോട്ടക്കാരനും....... ഇവരാണ് "പ്രവാസി . വായിച്ചിട്ട് കണ്ണുനിറഞ്ഞു പോയെങ്കിൽ നിങ്ങളോ നിങ്ങളെ വീട്ടിലോ ഉണ്ടാവും ഒരു പ്രവാസി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫