*ഇത്രയേ ഉളളൂ ..* പ്രകൃതി ഒന്നു തുമ്മിയപ്പോൾ മനുഷ്യന്റെ എല്ല അഹങ്കാരവും വിധ്വെഷവും ഒലിച്ചു പോയി . കേരളം മൊത്തം പ്രാർത്ഥന നിരതരായി ... അവർ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കപ്പെട്ടു ... ഇന്നലെ വരെ പട്ടു മെത്തയിലും , പുൽപ്പായയിലും , പീടിക തിണ്ണയിലും കിടന്നവർ ഇന്നു ഒരുമിച്ചു തറയിലും , ബെഞ്ചിലും കിടന്നുറങ്ങുന്നു . ഇന്നലെ വരെ ചെറിയ പിണക്കങ്ങളും വലിയ അഹങ്കാരവും കൊണ്ടു പരസ്പരം മുഖം നോക്കാൻ മടിച്ചവർ ഇന്നു ഒരേ പാത്രത്തിൽ പങ്കിട്ടു കഴിക്കുന്നു . ഇന്നലെ വരെ മതത്തിന്റെയും , ജാതിയുടെയും , രാഷ്ട്രീയത്തിന്റെയും , സംഘടനയുടെയും പേരിൽ പരസ്പരം കൊമ്പു കോർത്തവർ , വാളോങ്ങിയവർ എല്ലാവരും ഇന്നു സമന്മാർ .... കോടികൾ പൊടിപൊടിച്ചു കല്യാണം നടത്തി ഭക്ഷണം ദൂർത്തടിച്ചു കളഞ്ഞവർ , ഇന്നു ആരെങ്കിലും ക്യാമ്പുകളിലേക്കു കൊണ്ടു വരുന്ന ഭക്ഷണ പൊതിയും കാത്തിരിക്കുന്നു . ഇവിടെ എല്ലാവരും സമന്മാർ .. സമത്വത്തിന്റെ സ്നേഹഗീതം അവിടെ മുഴങ്ങി കേൾക്കുന്നു . ഇതൊരു ഓർമ്മപ്പെടുത്തലാണ് . അഹങ്കരിക്കുന്നവർക്കും , പരിഹസിക്കുന്നവർക്കുമൊക്കെ ഒരു ഓർമ്മപ്പെടുത്തൽ ... എന്തിന്റെ പേരിലാണോ നീ അഹങ്കരിക്കുന്നത് , മറ്റുള്ളവരെ പരിഹസിക്കുന്നത് .. ഓർക്കുക , ക്ഷണ നേരം കൊണ്ടു തകരുന്ന വെറും കുമിള മാത്രമാണത് ... ആരെയും നിസ്സാരമായി കാണരുത് . ഈ ഭൂമിയിൽ ഉപകാരമില്ലാത്ത ഒരു പുൽക്കൊടിയെ പോലും ദൈവം സൃഷ്ടിച്ചിട്ടില്ലത്രെ ...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫