*_'മാനം ജീവനേക്കാൾ വലുതാണ്..!!_*_നമുക്കിടയിൽ അങ്ങനെ കുറെ പേരുണ്ട്.__ഏറ്റവുമടുത്തവരോട് പോലും തന്റെ പ്രയാസങ്ങൾ പറയാത്തവർ.__ഭാര്യമാരോട് പോലും കടമിടപാടുകൾ പറയാത്തവർ.__നാട്ടുകാരോ അടുത്ത ബന്ധുക്കളോ അറിയില്ല.__അകലങ്ങളിലുള്ള സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും മാത്രം പറയും.__റമദാൻ ദാനധർമ്മങ്ങളുടെ മാസം കൂടിയാണ്.__ലോക് ഡൗണിന്റെ കാലത്ത് നാം നമ്മുടെ പരിഗണനകൾ ഇസ്‌ലാമിക ദൃഷ്ട്യാ പുതുക്കേണ്ടിയിരിക്കുന്നു..__ദാനധർമ്മങ്ങളിൽ ഖുർആൻ ആദ്യപരിഗണന നൽകിയത് അടുത്ത ബന്ധുക്കൾക്കാണ്.__നാട്ടിലെ ദരിദ്രരെയും അഗതികളെയും അവഗണിക്കണം എന്നല്ല.__അവരിലേക്ക് നാനാവഴി സഹായം ഒഴുകും.__എന്നാൽ ഇന്നലെ വരെ സുഭിക്ഷതയിലും ഐശ്വര്യത്തിലും കഴിഞ്ഞിരുന്ന പലരും ഇന്ന് തൊഴിലില്ലാത്തവരോ വരുമാനമില്ലാത്തവരോ ആയി മാറിയിട്ടുണ്ട്.__അതൊരുപക്ഷേ നിങ്ങളുടെ ഉപ്പയോ എളാപ്പയോ മൂത്താപ്പയോ ആകാം.__ഏട്ടനോ അനുജനോ പെങ്ങളോ കസിനോ ആകാം.__സഹോദരി ഭർത്താവോ ഭാര്യാസഹോദരനോ ഭാര്യാപിതാവോ ആകാം.__അമ്മാവനോ അമ്മായിയോ ആകാം.__എന്തിനധികം മകനോ മകളോ പോലും ആകാം. (അഭിമാനം എന്നത് ഓരോ വ്യക്തിക്കും തനതാണ്)__നിങ്ങളുടെ അടുത്ത ബന്ധുക്കൾ.__ഒരേ ചോര പങ്കിടുന്നവർ.__ആദ്യം ഇവരിലേക്ക് നോക്കുക._ _ദാനധർമ്മങ്ങൾ ഇവരിൽ നിന്നും തുടങ്ങട്ടെ.__അടുത്ത ബന്ധുവിന് ശേഷമാവട്ടെ ബാക്കി പരിഗണനകൾ.__അഭിമാനം,__കാരണം ഇവർ ഒരിക്കലും ആരോടും (നിങ്ങളോട് പോലും) ഒന്നും പറയുകയും ചോദിക്കുകയും ചെയ്യില്ലായിരിക്കാം.__മറ്റുള്ളവർ അറിയരുതെന്ന് കരുതി കൂട്ടുകാരോട് മാത്രം കടം വാങ്ങുന്നവരുണ്ട്.__നാട്ടുകാർ അറിയരുതെന്ന് കരുതി മറുനാട്ടിലെ സഹപ്രവർത്തകരോട് മാത്രം കടം വാങ്ങുന്നവരുണ്ട്.__നിത്യവരുമാനക്കാർ പെട്ടെന്നൊരു ദിവസം വരുമാനമില്ലാത്തവരും പിന്നെ കടബാധ്യതരുമായിരിക്കുന്നു.__വരുമാനത്തേക്കാൾ ചെലവുള്ളവനാണ് അഗതി.__അപ്പോൾ വരുമാനം തന്നെയില്ലാതായിപ്പോയ ചെലവുകളുള്ളവരോ.? ഇവർ ദരിദ്രരല്ലതാനും._ _കടകളും സ്ഥാപനങ്ങളും ഉള്ളവരാണ്.__ജോലിയുള്ളവരാണ്.__പക്ഷെ ലാഭമോ വാടകയോ ശമ്പളമോ ഇല്ലാതായിരിക്കുന്നു._ _ഓരോരുത്തരും അവരുടെ ബന്ധുക്കളെ ആദ്യം പരിഗണിക്കുക.__എങ്കിൽ എല്ലാവരും സുഭിക്ഷതയോടെ ഈ റമദാൻ കടന്നുപോകും._ _ബന്ധങ്ങൾക്ക് ഊടും പാവും ഉറക്കും._ _അകലങ്ങളിലുള്ള അഗതിയേയും ദരിദ്രനേയും തിരയുന്നതിന് മുമ്പ് അടുത്തുള്ള അഗതിയേയും ദരിദ്രനേയും പരിഗണിക്കുക.__വരുമാനം നിലച്ചു പോയവരും കടബാദ്ധ്യത ഉള്ളവരുമായ അടുത്ത ബന്ധുക്കൾക്കാകട്ടെ പ്രഥമ പരിഗണന._ _ആദ്യം അയൽവാസിയായ അടുത്ത ബന്ധു.__പിന്നെ അയൽവാസിയല്ലാത്ത അടുത്ത ബന്ധു.__പിന്നെ അയൽവാസി._ _സഹപ്രവർത്തകരും സഹമുറിയരും അയൽവാസിക്ക് തുല്യരാണ് ഒരർത്ഥത്തിൽ.__പിന്നെ നാട്ടിലെ അഗതികൾ, ദരിദ്രർ, കടബാധിതർ, പിന്നെ മറ്റു നാട്ടുകാർ.__ഇതാവട്ടെ മുൻഗണനാ ക്രമം.__“ദരിദ്രനായ ഒരാൾക്ക് നൽകുന്ന ധർമ്മം പുണ്യമാണ്.__എന്നാൽ ബന്ധുവിന് നൽകുന്ന ദാനം രണ്ട് പുണ്യങ്ങൾ നൽകുന്നു..__ഒന്ന്, ധർമ്മം നൽകിയ പുണ്യം.__രണ്ട്, കുടുംബ ബന്ധം ചേർത്ത പുണ്യം."__മുഹമ്മദ് നബി (സ)__*അല്ലാഹുവിന്റെ അനുഗ്രഹം നമ്മളിലേവരിലും ഉണ്ടാവട്ടെ.,,*_..............

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫