ദാരിദ്രത്തിൻെറയും,വിശപ്പിൻെറയും ഒരു കാലഘട്ടം നമ്മുടെ രാജ്യത്തുണ്ടായിരുന്നു. ജീവിതസാഹചര്യങ്ങൾ മൂലം ഞങ്ങൾക്ക് നാടുവിടേണ്ടി വന്നു.അങ്ങനെ വിദേശത്ത് പ്രവാസം അനുഭവിക്കുന്നവർ ഞങ്ങൾ പ്രവാസികളായി.പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻതോണിയായ 'ലാഞ്ചിൽ കയറി നാടുവിടുമ്പോൾ അക്കരെയെത്തുമോ എന്ന്പോലും ഉറപ്പില്ലാതെയാണ് ഞങ്ങളുടെ പൂർവ്വികർ ആദ്യമായി ഇവിടെ വന്നത്സ്വപ്നഭൂമിയായ,കേട്ടുകേൾവി മാത്രമുളള അറബിനാട്ടിലേക്കുളള അവരുടെ യാത്ര ദുരിതം നിറഞ്ഞത് തന്നെയായിരുന്നു.അവിടെ നിന്ന് തുടങ്ങിയ അദ്ധ്വാനത്തിൻെറയും,എല്ല് മുറിഞ്ഞ് കഷ്ടപ്പെട്ടതിൻെറയും,ചോര നീരാക്കി ഉണ്ടാക്കിയതിൻെറ ബാക്കി പത്രമാണ് ഇന്ന് നമ്മുടെ നാട് അനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെ അടിസ്ഥാനംപ്രവാസികൾ എന്തായിരുന്നൂ,പ്രവാസി എങ്ങനെയാണ് ജീവിച്ചതെന്ന് ആരും ചിന്തിച്ചില്ലപ്രവാസികളുടെ കഷ്ടപ്പാടിലൂടെ നമ്മുടെ നാടിന് കിട്ടിയ സൗഭാഗ്യങ്ങൾ എന്തൊക്കെയാണ്.ഇന്ന് കേരളത്തിൽ കാണുന്നനല്ല സ്കൂളുകൾക്ക് കാരണം പ്രവാസിനല്ല കോളേജുകൾക്ക് കാരണം പ്രവാസിവലിയ ആശുപത്രികൾ വരാൻ കാരണം പ്രവാസിവിമാനത്താവളങ്ങൾ വരാൻ കാരണം പ്രവാസി.വിനോദ സഞ്ചാര മേഖലകളിലെ വികസനത്തിന് കാരണം പ്രവാസിസ്മാർട്ട് സിറ്റി വരാൻ കാരണം പ്രവാസിബഹുനില കെട്ടിടങ്ങൾ വരാൻ കാരണം പ്രവാസിവലിയ ഷോപ്പിംഗ് മാളുകൾ വരാൻ കാരണം പ്രവാസി.വ്യവസായസംരംഭങ്ങൾ വരാൻ കാരണം പ്രവാസി.ലോകത്ത് ഇൻഡ്യക്കാരുടെ പ്രശസ്തി ഉയർത്താൻ കാരണം പ്രവാസിആരാധനാലയങ്ങൾ ഉയരാനും വളരാനും കാരണം പ്രവാസി.നാട്ടിൽ പ്രളയം വന്നാൽ പ്രവാസിയുടെസഹായം വേണംഇലക്ഷൻ വന്നാൽ എല്ലാ പാർട്ടികാർക്കുംപ്രവാസിയെ വേണംപാർട്ടികൾക്ക് വോട്ട് ചെയ്യാൻ ചാർട്ട് ചെയ്ത്വിമാനത്തിൽ പ്രവാസി വരണം.സുനാമി വന്നാൽ പ്രവാസിയുടെ സഹായം വേണംഓഖി ദുരന്തം ഉണ്ടായാൽ പ്രവാസിയുടെ സഹായം വേണം.അങ്ങനെ നാടിന് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യത്തിനും പ്രവാസിയുണ്ടായിരുന്നു.പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോൾ ആരും ഇല്ല.കടം മേടിച്ചും നാടിന് ഒരു ആവശ്യവന്നപ്പോൾ ചോദിക്കാതെ സഹായം ചെയ്ത പ്രവാസിക്ക്,വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോൾ സർക്കാരും ഇല്ല, ആരും ഇല്ല,ഇതിനെ നന്ദിക്കേട് എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കും.ഓർക്കുക അധികാരികളെ ഓരോ പ്രവാസിയുടെയും കഷ്ടപ്പാടിൻെറ, വിയർപ്പിൻെറയും ഗന്ധം നമ്മുടെ നാടിൻെറ വികസനത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്. ദു:ഖവും സന്തോഷവും സ്വപ്നവും വീഴ്ചയും പ്രതീക്ഷകളും കെെമുതലായിട്ടുളളവരാണ് ഞങ്ങൾ,സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവാനാണ് പ്രവാസിയെന്ന പതിവ് രീതിയെങ്കിലും ഞങ്ങൾ തോൽക്കാനോ, ഞങ്ങളെ തോൽപ്പിക്കുവാനോ കഴിയില്ല.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫