Skip to main content
കൊറോണ കഴിഞ്ഞാൽ പ്രവാസികൾ ചിന്തിക്കേണ്ട കാര്യങ്ങൾ *മറ്റുള്ളവരെ സഹായിക്കുന്നത് ഒക്കെ നല്ല കാര്യങ്ങൾ തന്നെയാണ് എന്നാൽ സ്വന്തം കുടുംബം കഴിഞ്ഞിട്ട് മതി നാട്ടുകാരെ നന്നാക്കൽ *വിമാന സർവീസുകൾ പുനലാരംഭിച്ചാൽ അത്യാവശ്യത്തിന് വേണ്ടി മാത്രം നാട്ടിലേക്ക് പോവുക ഫാമിലിയെ കൊണ്ട് വരാൻ പറ്റുന്നവരാണെങ്കിൽ അതിനു ശ്രമിക്കുക. നാട്ടിലുള്ള മിക്കവാറും ആളുകൾ നിങ്ങൾക്ക് ഒരു പ്രശ്നം വന്നപ്പോൾ പ്രതികരിക്കാതിരുന്നവരോ മൗനം പാലിച്ചവരോ ആണ്. അവർക്ക് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ആവശ്യം വരികയുള്ളൂ *നിങ്ങളുടെ സുഹൃത്തുക്കൾ എത്രപേർ നിങ്ങളുടെ പ്രതിസന്ധി ഘട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കുകയോ നിങ്ങളുമായി കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയോ ശ്രമിച്ചു അവർ മാത്രമാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ * വിമാന കമ്പനിക്കാർ തോന്നിയ രീതിയിൽ ചാർജ് ഈടാക്കുന്ന രീതി അനുവതിച്ചു കൊടുക്കാൻ പാടില്ല നമ്മൾ പോവുന്നില്ലെങ്കിൽ അവർ ചാർജും കുറയ്ക്കും കൊറോണയുടെ സമയത്തും നിരവധി ആഘോഷങ്ങൾ വന്നു ആരും ഫ്ലൈറ്റ് ഇല്ലാത്തത് കൊണ്ട് നാട്ടിൽ പോയതുമില്ല * നമ്മളെ സഹായിക്കാൻ പ്രവാസികൾ മാത്രമേ ഉണ്ടാവുകയുള്ളൂ അത് കൊണ്ട് തന്നെ എല്ലാ പൈസയും നാട്ടിലേക്ക് അയക്കേണ്ടതില്ല. പിന്നീട് നമ്മുടെ ആവശ്യങ്ങൾക്ക് നാം മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടേണ്ടി വരും * ജോലി നഷ്ടമായ പ്രവാസികൾ എന്ത് ജോലിയും ചെയ്യാൻ തയ്യാറാവണം അങ്ങനെയാണെങ്കിൽ നാട്ടിൽ ജോലിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഇപ്പോൾ മിക്ക ജോലിക്കും നമ്മൾ അന്യ സംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിക്കുന്നത് എന്ന് ഓർക്കണം ഇപ്പോൾ മിക്ക ആളുകളും ജോലി ഇല്ലാത്തത് കൊണ്ട് നാട്ടിൽ പോയികൊണ്ടിരിക്കുയാണ് അത് കൊണ്ട് എന്തെങ്കിലും ജോലി കിട്ടും 🙂🙃
Popular posts from this blog
Comments
Post a Comment