Skip to main content
നിങ്ങൾക്ക് ഗർഭിണിയായ മകളോ ഭാര്യയോ പെങ്ങളോ ഉണ്ടോ? അത് അവളുടെ ആദ്യത്തെ ഗർഭമാണോ? നിങ്ങളെത്ര മാത്രം അവളെ ശ്രദ്ധിക്കും, പരിചരിക്കും, സംരക്ഷിക്കും? !... അതുപോലുള്ള ഒരു ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ തിഹാർ ജയിലിൽ ഏകാന്ത തടവിലാണ്. സഫൂറ സർഗാർ. തടവുകാരെ കുത്തിനിറച്ച തിഹാർ ജയിലിൽ...! പ്രിയതമന് ഒന്നു ഫോൺ ചെയ്യാൻ പോലും അഞ്ചു തവണ കെഞ്ചിയിട്ടും അവൾക്കനുവാദം ലഭിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ... അവളെപ്പറ്റി സംസാരിക്കുന്നവരൊക്കെ പേര് വെളിപ്പെടുത്തരുതെന്ന് അൽജസീറ ചാനലിനോട് അഭ്യർത്ഥിക്കുന്നു.... ചുമത്തിയിരിക്കുന്നത് UAPA..! ആയതിനാൽ ഒരു രക്ഷയുമില്ല..!! ഇതിന്റെയൊക്കെ കാരണം ഒന്നേയുള്ളു; അവളാണത്രെ ഡൽഹിയിലെ വർഗീയ കലാപം ആസൂത്രണം ചെയ്തത്! മുസ്‌ലിംകൾ ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരു കലാപം മുസ്‌ലിം പെൺകുട്ടി ആസൂത്രണം ചെയ്തെന്ന്.! കലാപത്തിന് പച്ചയായി ആഹ്വാനം ചെയ്ത കപിൽ മിശ്ര ജയിലിനു പുറത്ത്. കലാപത്തിന്റെ ഇരകൾ ജയിലിൽ.! കപിൽ മിശ്രക്കെതിരെ വിരലനക്കിയ ജഡ്ജിക്ക് രാത്രിക്കുരാത്രി സ്ഥലം മാറ്റം... രാജ്യത്തെ കൊറോണ ഓപ്പറേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട അഭ്യന്തര മന്ത്രാലയം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പണികൾ ഇതൊക്കെയാണ്. ലക്ഷ്യം വ്യക്‌തം. കൊറോണ കഴിഞ്ഞാൽ പൗരത്വ പ്രക്ഷോഭം തിരിച്ചു വരരുത്. പലരെയും പേടിപ്പിച്ചു നിർത്തണം. എന്നാലേ അജണ്ടകളുമായി മുന്നോട്ടുപോകാൻ പറ്റൂ.... ഗർഭിണികളെയും കുട്ടികളെയും ഒരിറ്റു കാരുണ്യമുള്ളവരാരും സ്നേഹിക്കും, പരിഗണിക്കും. എന്നാൽ ലോകത്ത് രണ്ടുകൂട്ടർ, ഗർഭിണികളെയും കുട്ടികളെയും ആക്രമിക്കുന്നതിൽ വലിയ ഹരം കണ്ടെത്തുന്നവരാണ്. സിയോണിസ്റ്റുകളും സംഘ്പരിവാരുമാണവർ. ഫലസ്തീനിലും ഗുജറാത്തിലും അതു കണ്ടു. ഇപ്പോൾ ഡൽഹിയിൽ അതാവർത്തിക്കുന്നു....ഏതായാലും സമാധാനിക്കാം. ഒരു തത്വശാസ്ത്രം മനുഷ്യത്വത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് മദയാനയെപ്പോലെ ആഭാസനൃത്തമാടുന്നത് ആ തത്വശാസ്ത്രത്തിന്റെ അവസാനശ്വാസത്തിന്റെ തെളിവാണ്.ഫറോവയും ഹിറ്റ്ലറും പരാജയപ്പെട്ട ലോകത്ത് നിങ്ങൾ മാത്രം ജയിച്ചു കേറുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം...
Popular posts from this blog
Comments
Post a Comment