വിവാദങ്ങൾക്ക് താൽക്കാലിക വിരാമം കൊടുക്കുക.എല്ലാ രാഷ്ട്രിയ പാർട്ടികളും, സാമൂഹിക,സാമുദായിക,സംഘടനകളും ഒറ്റകെട്ടായി നിന്ന് നാളെ മുതൽ നാട്ടിലേക്ക് വരുന്ന പ്രവാസി സഹോദരങ്ങളെ സ്വീകരിക്കണം.അവർക്ക് വേണ്ട എല്ലാവിധ സംവിധാനങ്ങൾ ഒരുക്കുക. രണ്ട് പ്രളയങ്ങളെ അതി ജീവിച്ചവരാണ് നമ്മൾ,അതിന് കാരണം നമ്മൾ ഒന്നായി നിന്നത് കൊണ്ടാണ്.പ്രളയം വന്നപ്പോൾ നമ്മളിൽ രാഷ്ട്രിയം ഇല്ലായിരുന്നു,ജാതി മത ചിന്തകൾ ഇല്ലായിരുന്നു.അതുകൊണ്ട് തന്നെ പ്രളയങ്ങളെ അതിജീവിക്കുവാൻ കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികളിലൂടെയും മാനസികവസ്ഥയിലൂടെയും കടന്നാണ് പ്രവാസികൾ നാടണയുന്നത്.അവരിൽ ജോലി നഷ്ടപ്പെട്ടവരുണ്ട്,അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുണ്ട്,സ്വന്തം കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടവരുണ്ട്, പ്രവാസകാലത്ത് നാട്ടിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവരുണ്ട്,,ഗർഭിണികളായ സ്ത്രീകളുണ്ട്,പ്രായമായവരും,അസുഖങ്ങൾ ബാധിച്ചവരുണ്ട്,അവരെ സ്നേഹം കൊണ്ട് നിങ്ങൾ സ്വീകരിക്കണം.കുറവുകളെയും, വ്യക്തതയെയും കുറിച്ചല്ല നമ്മുക്ക് ഇനി സംസാരിക്കേണ്ടത്,പ്രതിപക്ഷകഷികൾ വിവാദങ്ങൾ ഒഴിവാക്കി പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശങ്ങളെയും നൽകി ഗവൺമെൻ്റിനെ സഹായിക്കണം. ഗവൺമെൻ്റ് പ്രതിപക്ഷത്തെയും,മറ്റ് രാഷ്ട്രിയ പാർട്ടികളെയും കൂടെ നിർത്തി,അവരുടെ നിർദ്ദേശങ്ങൾക്കും കൂടി മുൻഗണന നൽകി മുന്നോട്ട് പോകണം, ആരാണ് കേമൻ എന്നുളളതല്ല,ആരാണ് മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് എന്നുളളതാണ് ഇവിടെത്തെ പ്രസക്തി. ഇവിടെ ഒളിഞ്ഞിരിക്കുന്നത് അഞ്ജാതനായ ശത്രുവായ വെെറസാണ്. ഒന്ന് കണ്ണൊന്ന് ചിമ്മിയാൽ മതി ഇത് വരെ നാം നേടിയ നേട്ടങ്ങളൊക്കെ തകിടം മറിയാൻ, പിന്നെ പിടിച്ചാൽ കിട്ടില്ല കാര്യങ്ങൾ. ആർക്കും ഒറ്റക്ക് ഒരു വിജയവും നേടാൻ കഴിയില്ല.മലയാളികളുടെ സഹനശക്തിയും ഒത്തുരമയും ആണ് കോവിഡ് എന്ന മഹാമാരിയെ അകറ്റാൻ സാധിച്ചത്. നോക്കു രാജ്യത്തിൻെറ മറ്റ് സംസ്ഥാനങ്ങളിൽ അതി ശക്തമായി രോഗം വ്യാപിക്കുകയാണ്. നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ, കോവിഡ് എന്ന മഹാമാരി നമ്മെവിട്ട് പോയിട്ടില്ല, അതിർത്തികളിൽ പതുങ്ങി ഇരിപ്പുണ്ട്, നമ്മുടെ ചെറിയൊരു അശ്രദ്ധ മതി അവന് അതി ശക്തിയായി തിരിച്ചുവരാൻ,അതിന് അനുവദിച്ച്കൂടാ നമ്മൾ ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കും,ഈ മഹാമാരിയെനന്ദി,ഒരുപാട് നന്ദി വിമർശിച്ചവർക്കും, പിന്തുണച്ചവർക്കും.അഷ്റഫ് താമരശ്ശേരി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫