Skip to main content
ഫിറോസ് കുന്നുംപറമ്പിൽ വീണ്ടും ചാരിറ്റി മേഖലയിലേക്ക് തിരിയുന്നു. അയാളുടെ രാഷ്രീയം ഏതുമായിക്കോട്ടെ ഒരാൾ കാരണം ആർക്കെങ്കിലും ഉപകാരം ലഭിക്കുന്നുണ്ടെങ്കിൽ അതിനെ പ്രോത്സാഹിക്കുകയല്ലേ വേണ്ടത് അല്ലെങ്കിൽ ഈ കുറ്റപ്പെടുത്തുന്നവർ നാട്ടിൽ എന്തെങ്കിലും ചെയ്ത് കാണിക്കണം. ഒരാളെ വിശ്വസിച്ചു മറ്റുള്ളവർ പണം അയച്ചുകൊടുക്കുന്നുണ്ടെങ്കിൽ അത് അയാളുടെ കഴിവ് തന്നെയാണ്. ഒരു പ്രവാസി എന്ന നിലയിൽ ഒരു കാര്യം പറയട്ടെ നാട്ടിൽ ചാരിറ്റി നടത്തുന്ന സന്നദ്ധ പ്രവർത്തകർ എപ്പോഴെങ്കിലും പ്രവാസികളെ ഓർക്കാറുണ്ടോ അദ്ദേഹം പല ഗൾഫ് നാടുകളിലും പ്രവാസികളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോയിട്ടുണ്ട്. ദുബായ് വെച്ച് അദ്ദേഹത്തെ നേരിട്ട് കാണാൻ ഭാഗ്യവുമുണ്ടായ ഒരു വ്യക്തികൂടിയാണ് ഞാൻ. ഇതെല്ലാം ഇവിടെ പറയാൻ കാരണം അസുഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാവർക്കും വരാൻ സാധ്യതയുണ്ട് അപ്പോൾ നമ്മളെ ആരെങ്കിലും സഹായിക്കണമെങ്കിൽ ഒരാൾക്ക് നന്മ ചെയ്തില്ലെങ്കിലും ബുദ്ധിമുട്ടിക്കാതിരിക്കുക അയാളുടെ കുടുംബത്തെ പോലും വെറുതെ വിട്ടില്ലല്ലോ ആരും വിമർശങ്ങൾക്കതീതമല്ല ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തെളിവ് സഹിതം നിയമപരമായാണ് നേരിടേണ്ടത് ***ഞാനൊരു രാഷ്രീയപാര്ടിയുടെ ആളല്ല എന്നെ അയാളുടെ രാഷ്രീയം പറഞ്ഞു തെറി വിക്കേണ്ടതില്ല ***
Popular posts from this blog
Comments
Post a Comment