കൊറോണ വ്യാപനത്തിനെതിരെ എല്ലാരും സഹായിക്കണം ഇത് സർക്കാരിന് വേണ്ടിയല്ല നമുക്ക് വേണ്ടിയാണ്... തീർച്ചയായും സഹകരിക്കും നമുക്ക് വേണ്ടി തന്നെയാണ്.. പക്ഷെ ഇതിന്റെ ബഹളങ്ങൾ കെട്ടടങ്ങി തുടങ്ങിയാൽ പിന്നെ ഒരു വരൽ ഉണ്ട്..ഉഴുതു മറിച്ച് കൊണ്ടുള്ള വരൽ.. അത് വരെ ഒപ്പം നിന്നവരും പൊതു ജനങ്ങളും ശശി.. അമാനുഷികതയുള്ള സർക്കാർ മാത്രമാണ് ഇതിനെതിരെ പോരാടിയത്.. പൊന്ന് ചങ്ങായിമാരെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മൾ തിരഞ്ഞെടുത്ത മന്ത്രിയാണ് ശൈലജ ടീച്ചർ.അവരെ കൊണ്ട് കഴിയുന്നത്ര വെടിപ്പായി ആത്മാർത്ഥതയോടെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട് അതിനു അവരെ മനുഷ്യനല്ല മാലാഖ വിശുദ്ധ എന്നൊക്കെ പറഞ്ഞ് അവരോടുള്ള ബഹുമാനവും സ്നേഹവും ഇല്ലാതാക്കരുത്.ഒരു കാര്യം മനസ്സിലാക്കുക കേരളത്തിന്റെ ആരോഗ്യമേഖല ഇന്നോ ഇന്നലെയോ ഇങ്ങനെ ആയതല്ല മാറി മാറി വന്ന ഓരോ സർക്കാരും ആ കാലഘട്ടങ്ങളിൽ കഴിയാവുന്ന മാറ്റങ്ങൾ വരുത്തുകയും അപ്‌ഗ്രേഡ് ചെയ്യ്കയും ചെയ്ത് കൊണ്ടു വന്നതാണ്. പിന്നെ ഒന്നുള്ളത് സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് കൂടിയാണ് ബോധവത്കരണം ഇത്ര എളുപ്പമാകുന്നത്. മന്ത്രി ഒരു പോസ്റ്റിട്ടാൽ നിമിഷങ്ങൾക്കകം അത് ലക്ഷങ്ങളിലേക്ക് എത്തുന്നു.അതനുസരിച്ച് ജനം പെരുമാറുന്നു.അതിലുമപരി കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് മലയാളിക്ക് ഉള്ളത് കൊണ്ട് കൂടിയാണ് പ്രതിരോധം എളുപ്പമാകുന്നത്.. ഒന്ന് ചോദിക്കട്ടെ ശൈലജ ടീച്ചർ ഉത്തർ പ്രദേശ് പോലുള്ള ചാണകം പൊത്തി ജീവിക്കുന്ന കൂട്ടങ്ങളുടെ മന്ത്രി ആയിരുന്നു എങ്കിൽ ഇത്ര റിസൾട്ട് ഉണ്ടാക്കാൻ സാധിക്കുമോ? ഇല്ല കഴിയില്ല.. പക്ഷെ കേരളത്തിൽ അവർ കഴിവിന്റെ പരമാവധി രോഗത്തെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ എടുക്കുന്നു ഒപ്പം കേരളം ജനത അത് കഴിവിന്റെ അങ്ങേ അറ്റം അനുസരിച്ച് കൂടെ നിൽക്കുന്നു.. ഇറ്റലിയിൽ നിന്ന് വന്ന ആ മൂന്ന് അന്തക്കെടുകൾ പോലെയും ടി പി സെന്കുമാറിനെപോലെയും ചിലരൊക്കെ ഉണ്ടാകും എങ്കിലും ഭൂരിപക്ഷവും പ്രബുദ്ധരായവർ തന്നെയാണ്.ഇത് സർക്കാരിനെ വിമര്ശിക്കാനുള്ളതുമല്ല മറിച്ച് അണികളുടെ തള്ള് സഹിക്കാൻ വയ്യാഞ്ഞിട്ടാണ്. വിമര്ശിക്കാനോ നെഗറ്റീവ് പറയാനോ താൽപര്യമില്ല എനിക്കിഷ്ടം ടീച്ചർ നടത്തുന്ന പോസിറ്റീവ് പ്രവർത്തനങ്ങൾ കാണാനാണ്. ദുരന്തമുണ്ടാകാതിരിക്കാൻ സർക്കാരിന്റെ ഒപ്പമാണുള്ളത് അതിനെ പലയിടത്തും പറ്റുന്ന വീഴ്ചകൾ പരിഹരിക്കാനുള്ള മറയാക്കി മുതലെടുക്കരുത്..പ്രതിപക്ഷത്തുള്ളവരോടാണ്.... തടി ഉണ്ടെങ്കിൽ പുല്ല് പറിച്ചെങ്കിലും ജീവിക്കാം .. നിങ്ങൾ എന്ത് വേണമെങ്കിലും രാഷ്ട്രീയ ആയുധമാക്കിക്കൊള്ളു കൊറോണ വിഷയം ഒഴികെ. ആനയോളം ചെയ്യുന്ന കാര്യങ്ങൾ കാണാതെ കടുകോളം ഉള്ളത് പൊക്കിപ്പിടിച്ച് വിമര്ശിക്കേണ്ട സമയമല്ല ഇത്. ഒപ്പം നിന്നില്ലെങ്കിൽ ഊഹിക്കാവുന്നതിലും അപ്പുറം ദുരന്തമാകും..കൊറോണയെ നേരിടാൻ ആരോഗ്യമന്ത്രിക്കൊപ്പം തന്നെയാണ് നിരുപാധികം. Dear teacher you are doing great and your level best keep going .. we all with you .

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫