കൊറോണ പൊട്ടി പുറപ്പെട്ട ചൈനയിൽ രോഗികൾ ആശുപത്രി വിട്ട് പഴയ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകൾ വിരലിൽ എണ്ണവുന്നവ.. സാങ്കേതിക വിദ്യ എല്ലാം ഉപയോഗിച്ചു കൊണ്ട് അവർ കൊറോണക്ക് എതിരെ പൊരുതുന്നു. ഡ്രോണ് ഉപയോഗിച്ചു വരെ അവർ അണുനാശിനി സ്പ്രേ ചെയ്തു.നിയമങ്ങൾ ജനങ്ങൾ കർശനമായി തന്നെ പാലിക്കുന്നു..ആദ്യം പകച്ചു നിന്ന അവർ റോക്കറ്റ് സ്പീഡിൽ തിരിച്ചടി തുടങ്ങി...ഇന്ന് സ്വന്തം കാര്യം നോക്കിയ ശേഷം ടണ് കണക്കിന് മരുന്നും ആവശ്യവസ്തുക്കളുമായി ഒരു മെഡിക്കൽ ടീമിനെ ഇറ്റലിയിലേക്ക് അയക്കുകയും ചെയ്തു.ഗൾഫ് രാജ്യങ്ങളിൽ മാളുകൾ ആരാധനാലയങ്ങൾ സ്‌കൂളുകൾ പബ്ലിക്ക് ട്രാൻസ്പോർട് എല്ലാം അടച്ചു.ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ പാടില്ല പാഴ്‌സലുകൾ മാത്രമാക്കി ചുരുക്കി..അസുഖത്തെ പിടിച്ചടക്കി വരുതിയിലാക്കാൻ അവർ പരിശ്രമിക്കുന്നു..നിയമം ലംഘിക്കുന്നവർക്ക് വലിയ പിഴകൾ ചുമത്തുമെന്ന് പറയുന്നു..നമ്മുടെ നാട്ടിൽ ആളുകൾ ദുരന്തവും ആഘോഷിക്കുന്നു.. പ്രളയത്തിൽ നശിച്ച സ്ഥലം കാണാൻ ഫാമിലി ആയിട്ട് ടൂർ പോകുന്ന മലയാളിക്ക് കൊറോണയും ആഘോഷിക്കാൻ ഉള്ള കാരണമായി എന്ന് തോന്നുന്നു.. എത്രയൊക്കെ ആരോഗ്യ വകുപ്പ് വായിട്ടലച്ചിട്ടും അത് മറ്റാർക്കോ എന്നുള്ള രീതിയിൽ ചിന്തിച്ച് അവനവന്റെ സ്വൈര്യ വിഹാരവുമായി മുന്നോട്ട് പോകുന്നു എന്നതിന് തെളിവാണ് എയർപോർട്ടിൽ കൂടിയ ആൾക്കൂട്ടം.അവനവൻ സ്വയം ചിന്തിച്ച് പിന്മാറി നിൽക്കാതെ മറ്റുള്ളവർ ചെയ്തോളും നമുക്ക് വേണ്ടി എന്ന് ചിന്തിക്കുന്നിടത്തോളം കൊറോണയെ അല്ല ഒരു കൊതുകിനെപ്പോലും വരുതിയിൽ നിർത്താൻ കഴിയില്ല.. മലയാളിക്ക് കൊറോണയെ ഇനിയും മനസ്സിലായില്ല എന്ന് തോന്നുന്നു..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫