മലയാളി ഇനിയും കൊറോണ എന്തെന്ന് മനസ്സിലാക്കിയിട്ടില്ല എന്നതിന് തെളിവാണ് ബാറിന് മുന്നിലെ ക്യൂ.. മൂട്ടിൽ തീ പിടിച്ചിട്ടും മദ്യപാനം ഒഴിവാക്കാനൊന്നും അവർ തയ്യാറല്ല... അവരെ അവരുടെ വഴിക്ക് വിട്ടേക്കുക..കൊറോണ പകർച്ചയുടെ ഏറ്റവും അപകടകരമായ ഘട്ടഘത്തിലേക്ക് ആണ് ലോകം നീങ്ങുന്നത്.. അതായത് ഒരു പ്രദേശത്തുള്ളവരിൽ തന്നെ തമ്മിൽ തമ്മിൽ വൈറസ് പടരുന്നത്..തിരിച്ചറിയുമ്പോഴേക്കും നൂറും ആയിരവുമൊക്കെ കഴിഞ്ഞിട്ടുണ്ടാകും. ഓർക്കുക സർക്കാരിന് എല്ലാരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാൻ സാധ്യമല്ല.. ഒന്നും രണ്ടുമൊക്കെ ആകുമ്പോ കഴിയും എന്നാൽ കയ്യിൽ നിന്ന് നിയന്ത്രണം പോയാൽ അതിനൊന്നും കഴിഞ്ഞെന്ന് വരില്ല. അവനവൻ തന്നെ സൂക്ഷിക്കുക മറ്റുള്ളവർക്ക് പടരുന്നതിൽ കാരണമാകാതെ സ്വയം ഒഴിഞ്ഞ് പോകുക.അസുഖം വരുന്നത് വരെയേ പേടി ഉണ്ടാകൂ വന്ന് കഴിഞ്ഞാൽ പിന്നെ പേടിക്കേണ്ട ആവശ്യമില്ല.. അതോണ്ട് തന്നെ ഭയമല്ല ശ്രദ്ധയും ബോധവും വൃത്തിയുമൊക്കെയാണ് നമുക്ക് വേണ്ടത്.. കൊറോണയുടെ കാര്യത്തിൽ അലസത കാണിച്ച ഇറ്റലിയും ഇറാനും നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ആണ്.. ഇന്ന് അവരുടെ കയ്യിൽ പോലും കാര്യങ്ങൾ നിൽക്കുന്നില്ല.. മരിക്കുന്നവർ മരിക്കട്ടെ എന്നുള്ള നിലയിലേക്ക് അവരും നീങ്ങി കഴിഞ്ഞു...വികസിത രാഷ്ട്രങ്ങൾ പോലും വിറക്കുകയാണ് എന്ത് ചെയ്യണം എന്ന് അറിയാതെ.. നമ്മൾ ഇവിടെ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തിയും മൂത്രം കുടിച്ചും ഗോ കൊറോണ വിളിച്ചും വൈറസിനെ തുരത്തുന്നു. അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫