Skip to main content
copied ✍️പ്രണവ് 💓 ഷഹാന എല്ലാവരും വാഴ്ത്തിപ്പറഞ്ഞ നവദമ്പതികൾ. ആദ്യം വീഡിയോ കണ്ടപ്പോൾ ഈ ഞാനടക്കം ഒന്നും ആലോചിക്കാതെ അവർക്ക് അനുകൂലമായി എഴുതി. പക്ഷെ ഇന്ന് മനസിലാക്കുന്നു.. വലിയൊരു ആപത്തിലാണ് ആ പെൺകുട്ടി എന്ന സത്യം. ആദ്യം കരുതിയത് അവർ തമ്മിൽ ആ പയ്യന് ആക്‌സിഡന്റ് സംഭവിക്കുന്നതിന് മുമ്പേ പരിചയമുണ്ട് എന്നാണ്. പക്ഷെ വെറും മൂന്ന് മാസം മാത്രമാണ് അവർ തമ്മിലുള്ള പരിജയം എന്നറിഞ്ഞപ്പോൾ അതിശയവും സങ്കടവും തോന്നി. വെറും സഹതാപത്തിന്റെ പേരിൽ.. അല്ലെങ്കിൽ സഹതാപം മുതലെടുത്ത് ആ പയ്യൻ ഓൺലൈൻ വഴി അവളെ വശീകരിച്ചു. ഈ സഹതാപം ഇല്ലാതായാൽ ആ പ്രണയവും ഇല്ലാതിവില്ലെ.. ഭിക്ഷക്കാരെ കാണുമ്പോൾ സഹതാപത്തിന്റെ പേരിൽ പൈസ കൊടുക്കും അല്ലാതെ നമ്മുടെ സ്വത്ത് മുഴുവൻ ആരെങ്കിലും എഴുതിക്കൊടുക്കുമോ.. എന്തൊരു വിഡ്ഢിത്തമാണ്.. ആ പെൺകുട്ടിയുടെ പിതാവ് കൂലിപ്പണിക്ക് പോയും വളപ്പിൽ പണിയെടുത്തുമൊക്കെ വളരെ കഷ്ടപ്പെട്ടാണ് അവളെ വളർത്തി വലുതാക്കിയതത്രെ.. എന്നിട്ടും എങ്ങനെ തോന്നി 19 വയസ്സുകാരി പെൺകുട്ടിക്ക്.. പെറ്റുനോവിന്റെയോ പോറ്റുനോവിന്റെയോ കണക്കുപുസ്തകം തുറക്കാതെ തന്നെ അവളെ കുറിച്ച് വിലയിരുത്താൻ പ്രയാസമില്ല. സ്വന്തം മാതാപിതാക്കളെ വിട്ട് അന്യമതസ്ഥരുടെ കൂടെ മതം മാറി ഇറങ്ങിപ്പോഴ ആ പെൺകുട്ടിയുടെ വിവാഹം നാട്ടുകാരും വീട്ടുകാരും അറിയുന്നതുപോലും tiktok ൽ വൈറലായ താലി കെട്ടാൻ പോലും പ്രാപ്തനല്ലാത്ത അവരുടെ വീഡിയോ കണ്ടിട്ടാണത്രെ. അതിശയം തോനുന്നു.. നമ്മുടെ സമൂഹം അത്രയേറെ അധപതിച്ചോ...?? എന്താണ് ഇതിനൊക്കെ അർത്ഥം..?? ലോകാവസാനം അടുക്കാറായോ..?? അവരെ പുകഴ്ത്തിപ്പറയുന്ന ജനത ഒന്നോർക്കണം നിങ്ങളുടെ വീട്ടിലെ സ്വന്തം പെങ്ങളോ മക്കളോ മറ്റോ ആണ് അങ്ങനെ ചെയ്തതെങ്കിൽ നിങ്ങളെത്രമാത്രം വേദനിക്കും.. എത്ര വർഷത്തേക്കുണ്ടാവും ആ നീറ്റൽ.. അവരുടെ കാലം കഴിഞ്ഞാൽ പോലും അപമാനം മായുമോ..?? ആ മാതാപിതാക്കൾക്ക് ഇനി തല ഉയർത്തി നടക്കാനാവുമോ...?? വീണ്ടും നീ സോഷ്യൽ മീഡിയയിൽ വൈറലാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Popular posts from this blog
Comments
Post a Comment