നോട്ട് നിരോധിച്ചതിനെക്കാൾ വലിയ സാമ്പത്തിക മാന്ദ്യം വരാനിരിക്കുന്നതെയുള്ളൂ. നോട്ട് നിരോധനം നടന്നപ്പോഴും പ്രവാസിക്ക് ജോലി ഉണ്ടായിരുന്നു ശമ്പളം ഉണ്ടായിരുന്നു നാട്ടിൽ പണം അയക്കാനും കഴിഞ്ഞിരുന്നു. ഇന്ന് സ്ഥിതി അതല്ല പലരുടെയും ജോലി നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.ഒരു മാസത്തിൽ കൂടുതലായി ജോലിക്ക് പോകാതെയിരിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട് ഗൾഫിൽ അതും ജോലിക്ക് പോയാൽ മാത്രം ശമ്പളം കിട്ടുന്ന ആളുകൾ.. ടാക്സി ലിമോസിൻ ഡ്രൈവർമാർ, വാലറ്റ് പാർക്കിങ് ചെയ്യുന്നവർ തുടങ്ങി കാറ് കഴുകി ജീവിക്കുന്നവർ വരെയുള്ളവർ. പല കമ്പനികളും കടകളും തൊഴിലാളികൾക്ക് അടുത്ത മാസം എങ്ങാനെ ശമ്പളം കൊടുക്കുമെന്ന് അറിയാതെ കുഴങ്ങി നിൽക്കുന്നു.മൂന്ന് നേരം പുറത്ത് നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നല്ലൊരു വിഭാഗം സ്വന്തമായി കുക്കിങ്ങ് തുടങ്ങി മറ്റൊന്നുമല്ല ചിലവ് ചുരുക്കൽ തന്നെ കാരണം. യു എ ഇ യും ഖത്തറും കമ്പനികൾക്ക് അനുവാദം കൊടുത്ത് കഴിഞ്ഞു ആരെ വേണമെങ്കിലും പിരിച്ച് വിടാം..നാട്ടിൽ തിന്ന് എല്ലിന്റെ ഇടയിൽ കേറുമ്പോ പ്രവാസിയുടെ മെക്കിട്ട് കേറാൻ വരുന്നവർ ചില കാര്യങ്ങൾ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാ.1) പ്രവാസി രണ്ട് വർഷത്തിലോ ഒരു വർഷത്തിലോ നാട്ടിൽ വന്ന് ഒരു മാസമോ രണ്ടു മാസമോ ചിലവാക്കുന്ന പണത്തിന്റെ നാലിൽ ഒന്ന് അതിനേക്കാൾ ശമ്പളം വാങ്ങുന്ന നാട്ടിൽ ഉള്ളവർ പോലും ചിലവഴിക്കില്ല.2) പ്രവാസിക്ക് വരുമാനം ഉള്ളത് കൊണ്ടാണ് അഞ്ച് വർഷം പത്ത് വർഷം കൂടുമ്പോഴെങ്കിലും വീട് മെയിന്റനൻസ് നടത്തുകയും പെയിന്റടിക്കുകയും ചെയ്യുന്നതും അത് വഴി ഞങ്ങൾ നാട്ടിൽ നിന്നാൽ ജീവിക്കും എന്ന് വീമ്പ് പറയുന്ന പലർക്കും അന്നത്തിനുള്ള വക ഉണ്ടാകുന്നതും.3) വീടിന്റെ പരിസരം കാട് പിടിച്ചാൽ എണ്ണി ചുട്ട അപ്പം പോലെ നാട്ടിൽ ഒരു മാസത്തെ ലീവിന് വരുന്ന പ്രവാസി അത് ചെത്തി വൃത്തിയാക്കാൻ നിൽക്കില്ല ഒരാളെ വിളിച്ച് ഒന്നോ രണ്ടോ ദിവസത്തെ ജോലി കൊടുക്കും.രാവിലെ വന്ന് രണ്ട് മണിക്ക് ജോലി നിർത്തി 600 700 രൂപയുമായി തിരികെ പോകും.4) 500 ഉം ആയിരവും പോക്കറ്റിൽ വെച്ച് വീട്ടിൽ നിന്നിറങ്ങി തിരികെ കാലി പോക്കറ്റുമായി കയറുമ്പോൾ ആ ആയിരവും ഇറങ്ങിയത് സമൂഹത്തിലേക്കാണ് അത് മദ്യമായോ സിഗരറ്റായോ സുഹൃത്തുക്കളുമായി ഭക്ഷണം കഴിച്ചതോ ബന്ധു വീട്ടിൽ പലഹാരം കൊണ്ട് പോയതോ എന്തോ ആകട്ടെ...5) സിമ്പിളായി പറഞ്ഞാൽ എന്റെ നാടായ വർക്കല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബേക്കറികളിൽ പോയി ചോദിക്കണം അവരുടെ കസ്റ്റമേഴ്സ് പ്രവാസി കുടുംബങ്ങൾ ആണോ അതോ നാട്ടിൽ നിൽക്കുന്നവർ ആണോ എന്ന്6) മുകളിലെ ചോദ്യം മീൻ കച്ചവടം ചെയ്യുന്നവരോടും ചോദിച്ച് നോക്കാവുന്നതാണ്.. ഇതൊക്കെ വെറും നിസാരമായ ഉദാഹരണം മാത്രം .പ്രവാസിക്ക് പണമില്ലെങ്കിൽ നാട്ടിൽ പലർക്കും പണി ഉണ്ടാകില്ല.. അത്യാവശ്യമല്ലാത്ത ഒന്നിന് വേണ്ടിയും ഗൾഫ് ജീവിതം അവസാനിച്ച ഒരു പ്രവാസി പണം മുടക്കില്ല.. നൂറു രൂപക്ക് ഒരു ദിവസത്തേക്ക് വാങ്ങിയ മീൻ രണ്ട് ദിവസത്തേക്ക് ആകും.. ഇടക്കിടെ കയറിയിരുന്ന് ബേക്കറിയ മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമാകും.വീടിനു ചുറ്റും കാട് വളർന്നാൽ അവൻ തന്നെ കൈക്കോട്ടുമായി ഇറങ്ങി വെട്ടും.ഇതൊക്കെ വെറും സാധാരണക്കാരന്റെ ചിന്തകൾ മാത്രമാണ് വരാനിരിക്കുന്ന അവസ്‌ഥ വളരെ വലുതാണ്..നോട്ട് നിരോധനം നിപ്പ പ്രളയം എന്നിവയെക്കാൾ വലുതാണ്. ശമ്പളം കുറവെന്ന് പരാതിപ്പെട്ട പലർക്കും ഇനിയും ശമ്പളം കുറച്ചാലും സാരമില്ല ജോലി പോകാതിരുന്നാൽ മതി എന്ന അവസ്ഥയിലായി.. പടച്ചവന്റെ അനുഗ്രഹത്താൽ കൊറോണ നിയന്ത്രണ വിധേയമായി ഇല്ലാതായാലും സാമ്പത്തികമായി അത് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ വർഷങ്ങൾ വേണ്ടി വരും..ചിലർ കയറുകയുമില്ല മുങ്ങിപ്പോകുകയും ചെയ്യും..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫