വെള്ളിയാഴ്ച ദിവസത്തെ ജുമുഅ നമസ്കാരം മുടങ്ങി പോവുക എന്നത് ഇസ്ലാം മത വിശ്വാസിയായ ഒരാളെ സംബന്ധിച്ച് വിഷമമുള്ള കാര്യമാണ്.. പ്രത്യേകിച്ച് റമദാൻ മാസത്തിൽ ആണെങ്കിൽ പറയുകയും വേണ്ട.. ഇതുമായി ബന്ധപ്പെട്ട ഒരു രസകരവും സന്തോഷവും ആയാ ഒരു സംഭവം ഇന്ന് ഞാൻ നടത്തിയ ബസ് യാത്രയിൽ ഉണ്ടായി.. ബെയ്പൂർ-എരഞ്ഞിപാലം- മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന "#മനിർഷ #Manirsha(KL 11 AC 9990) ബസ്സിൽ ഏകദേശം ഉച്ചക്ക് 12.45 മണിക്ക് ഞാൻ മലാപറമ്പ സ്റ്റോപ്പിൽ നിന്നും കയറി.. ബസ് ചേവരമ്പലം സ്റ്റോപ്പിൽ എത്തിയത് മുതൽ ഡ്രൈവർ കണ്ടക്ടറോട് ഇറങ്ങാൻ നിർബന്ധിക്കുന്നു. ബസ്സിൽ നല്ല തിരക്ക്‌ ഉള്ളത്കൊണ്ടും അടുത്ത് സ്റ്റോപ്പുകളിൽ നിന്നും ആളുകൾ കയറാൻ ഉള്ളത്‌കൊണ്ടും കണ്ടക്ടർ വിസമ്മതിച്ചു.. എന്നാല് ഡ്രൈവർ എല്ലാം ഞാൻ നോക്കിക്കോളാം എന്ന മട്ടിൽ ആംഗ്യം കാണിച്ച് അടുത്ത സിഗ്നലിൽ കണ്ടക്ടറെ ഇറക്കി.. ഓട്ടോമാറ്റിക് ഡോർ ആയത് കൊണ്ട് ഡോർ അടക്കാനും തുറക്കാനും വേറെ ആളുടെ ആവശ്യം ഉണ്ടായിരുന്നില്ല.. വണ്ടി അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ അതാ അഞ്ചിൽ കൂടുതല് ആളുകൾ കയറാൻ... ശരിക്കും ആശ്ചര്യപ്പെട്ടു.. എങ്ങനെ എല്ലാം ഡ്രൈവർ ഒറ്റയ്ക്‌ മെനേജ് ചെയ്യുമെന്ന് ആയി ചിന്ത.. എല്ലാവറിയും കയറ്റി ഡോർ അടഞ്ഞു.. മുന്നിൽ ഇരുന്ന ഒരു അമ്മയ്ക്ക് ലൊങ്ങ്‌ സീറ്റിൽ ഇരുന്ന ഒരു ചേച്ചിയുടെ സഹായത്തോടെ ടികറ്റും ബാക്കി പൈസയും ആയാൽ കൊടുത്ത്.. കൊള്ളാമല്ലോ...!! അടുത്ത സ്റ്റോപ്പ് എത്താറായപ്പോൾ അതാ ഡ്രൈവറുടെ വിളംബരം : "എല്ലാവരും ദയവ് ചെയ്ത് സഹകരിക്കുക.. മുന്നിൽ നിന്നും റ്റികെറ്റ്‌ വാങ്ങാമോ എല്ലാവരും. കണ്ടക്ടർ പള്ളിയിൽ പോയിരിക്കുകയാണ്.." അങ്ങനെ മൂന്നുപേരുടെ ജോലി അദ്ദേഹം ഒറ്റയ്ക്ക്‌ എടുത്തു ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു... കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനു വേണ്ടി അയാളുടെ വിശ്വാസത്തിന് വേണ്ടി സഹകരിച്ച ഡ്രൈവർ ചെട്ടനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....👌👌 നമുക്ക് ജാതീം മതോം പറഞ്ഞ് തമ്മിൽ തല്ലാണെ നേരമുള്ളൂ... ഇങ്ങനെയൊക്കെ ജീവിക്കുന്നവരുടെ ലോകമാണ് ഇവിടം.. കണ്ട് പഠിക്കണം... #Manirsha Bus #Kozhikode കടപ്പാട്: ഇതെഴുതാൻ മനസ്സ് കാണിച്ച സുഹുർത്തിനു... ***************** സ്നേഹത്തോടെ ഷാഹിർ കളത്തിങ്ങൽ ഫറോക്ക്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫