മെസ്സി വിരമിക്കുന്ന അന്ന് ഞാൻ ബാഴ്‌സയുടെ പ്രസിഡന്റ് ആയിരിക്കില്ല കാരണം അദ്ദേഹം അത്രയും കാലം നിലനിൽക്കും. ഫുട്ബോളിന് ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിക്കും. ലിവർപൂളിനെതിരെ തൊടുത്ത ആ ഫ്രീകിക്ക് ഷോട്ട് ഒന്ന് നോക്കൂ എത്ര പവർഫുൾ ആണ് അത്. മെസ്സി മുന്പത്തേക്കാളും ശക്തനാണ്. ഞാൻ വിചാരിക്കുന്നത് 45 വയസോളം അദ്ദേഹത്തിന് കളത്തിൽ തുടരാൻ ആകുമെന്നാണ്. അദ്ദേഹത്തിന്റെ പദ്ധതി എന്താണെന്ന് ഞങ്ങൾക്കറിയില്ല എങ്കിലും പുതിയ സ്റ്റേഡിയം പണിയയുന്ന സമയത്ത് അദ്ദേഹം ടീമിനോട് ഒപ്പമുണ്ടെങ്കിൽ അത് ഒരു വലിയ ഉണർവാണ്. മറ്റു ക്ലബ്ബുകളുടെ പ്രസിഡന്റ് വരുമ്പോൾ അവർ ആദ്യം ചോദിക്കുന്നത് 'ഇന്ന് മെസ്സി കളിക്കുന്നുണ്ടോ'?? എന്നാണ്. അവർ അവരുടെ ടീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഫുട്‍ബോളിനെ ഇഷ്ടപ്പെടുന്നതിനാൽ അവർ മെസ്സിയുടെ കളികാണാൻ ആഗ്രഹിക്കുന്നു പുതുക്കി പണിയുന്ന ക്യാമ്പ് നൗവിൽ മെസ്സിയുടെ പത്തു പ്രതിമ സ്ഥാപിക്കുമെന്നും ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബെർതമ്യു പറഞ്ഞു.

Comments