HAPPY BIRTHDAY MASCHERANO2018 അര്ജന്റീന vs ഫ്രാൻസ് 68 ആം മിനുട്ടിൽ എം ബാപ്പയുടെ അവസാന ഗോൾ കൂടെ ആയപ്പോൾ 4-2 എന്ന നിലയിലേക്ക് അര്ജന്റീന പിന്തള്ളപ്പെട്ടപ്പോൾ മഷെറാനോയും ഒരു വലിയ ദുരന്തം മുന്നിൽ കണ്ടു നിന്നിട്ടുണ്ടാവും . 90+4 മിനുട്ടിൽ റഫറി വിസിൽ മുഴക്കിയപ്പോൾ അയാളുടെ ആ മൊട്ടത്തലയും ഒന്ന് ചുളുങ്ങി നിവർന്നു കൊണ്ടേ ഇരുന്നു. മുമ്പൊന്നും ഇല്ലാത്ത അത്ര വിയർപ്പ് തുള്ളികൾ ഉറവ് വെള്ളം വരുന്ന പോലെ ഒറ്റി ഒറ്റി പച്ചപ്പുൽ മൈതാനത്തെ ചുംബിച്ചു കൊണ്ടിരുന്നു. അയാൾ പുൽമൈതാനത് നിന്നും നടന്നു നീങ്ങുമ്പോ സഹ കളിക്കാരുടെ ആശ്വസിപ്പിക്കുന്ന വാക്കുകൾ ആ മൊട്ടത്തലയെ ഒന്നു കൂടെ ചുളുക്കിയത് പോലെ തോന്നും, കാരണം എല്ലാം അവസാനിച്ചവന് ആശ്വാസ വാക്കുകൾ എന്നും വെറുക്കപ്പെട്ടതാണ്. മൈതാനത്തു നിന്നും നടന്ന് നീങ്ങുമ്പോൾ അയാളുടെ നീറുന്ന മനസ്സ് ഒന്ന് ചിന്തിച്ചു പോയിട്ടുണ്ടാവാം "എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്?""എന്ത് കൊണ്ടാണ് ഇത് ഇത്ര പെട്ടന്ന് അവസാനിച്ചുപോയത്? ""ഇതിലും നല്ല ഒരു അവസാനം ഞാൻ അർഹിച്ചിരുന്നില്ലേ? "(നിങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല വല്യേട്ടാ....എന്ന് ആ മനുഷ്യനെ ആലിംഗനം ചെയ്ത്, ഒറ്റ പ്രാവശ്യമെങ്കിലും പറയണം എന്ന് ആ നിമിഷം നമ്മൾ ഓരോ ആൽബിസെലെസ്റ്റകളും ആഗ്രഹിച്ചു പോകും.)അയാളുടെ ചിന്തകൾ അയാളെ 75, 000 വരുന്ന കാണികളുടെ ശബ്ദത്തെ പോലും നിശബ്‌ദമാക്കി. അയാൾ വീണ്ടും നടന്ന് തുടങ്ങി , അങ്ങനെ അയാൾ ആ വെള്ള വരയും കടന്ന് (side line ) ഡ്രസ്സിങ് റൂമിലേക്ക് നടന്ന് നീങ്ങി. എന്നും 5 മിനുട്ടിൽ എത്താറുള്ള ഡ്രസ്സിങ് റൂമിലേക്ക് എന്തോ.. 50 ദിവസത്തിന്റെ ദൈർഖ്യം അയാൾക്ക് അനുഭവപ്പെട്ടു, അയാളുടെ ചിന്തകളാവാം അയാളുടെ ദൂരത്തെ ദൈർഘിപ്പിച്ചത്, അതോ അയാളുടെ തളർച്ചയോ?.. . അയാൾ ചില ഓർമകളിലേക്ക് കടന്നു പോയി.... " 2006 world കപ്പിൽ എല്ലാ കളിയിലും മുഴുവൻ സമയവും അര്ജന്റീന ക്ക് വേണ്ടി മാഷേ കളിച്ചു, പക്ഷെ quater ഫൈനലിൽ ജര്മനിയോട് തോറ്റു. പിന്നീട് 2007 കോപയിൽ അര്ജന്റീന സീനിയർ ടീമിന് വേണ്ടി മാഷേ തന്റെ ആദ്യ രണ്ട് ഗോളുകൾ നേടി, 2007 അര്ജന്റീന സ്‌ക്വാഡിലെ ഏത് നിലക്കും മികച്ചവൻ ആയി മാഷേ. അതിന് ശേഷം 2008 ബെയ്‌ജിങ്‌ ഒളിമ്പിക്സ് മത്സരത്തിൽ മാഷെയെ select ചെയ്തു, സന്തോഷത്തോടെയും, ആനന്ദത്തോടെയും മാഷേ പറഞ്ഞു "ഏതൊരു കായികതാരത്തിനും സ്വർണ്ണ മെഡൽ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. എന്റെ രാജ്യത്ത് നിന്ന് ഇത് ചെയ്യുന്ന ഒരേയൊരു വ്യക്തി ഞാനാകാം, ഞാൻ ചരിത്രത്തിൽ ഇറങ്ങും.". ഈ വാക്കുകളിലെ ഊർജം പോലെ തന്നെ അര്ജന്റീന ടൂർണമെന്റ് ജേതാക്കൾ ആയി. രണ്ട് ഒളിമ്പിക്സ് medal ലഭിക്കുന്ന രണ്ടാമത്തെ അര്ജന്റീന ക്കാരൻ ആയി മാഷേ. അങ്ങനെ 2008 ൽ സാക്ഷാൽ maradona അര്ജന്റീന യുടെ കോച്ച് ആയി ഇടം നേടി. മാഷേ തന്റെ ടീമിന്റെ captian ആവണം എന്ന് പറഞ്ഞു മറഡോണ നടത്തിയ പ്രസ്താവന യാണിത് "I want Mascherano to be my captain because I believe he is the Argentinian player who is closest to the idea I have about the Argentinian shirt – sweat for it, sacrifice for it, being a professional, being close to the team-mate," he said. "I will convince him. He will be my captain.""മഷെറാനോ എന്റെ ക്യാപ്റ്റനാകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അർജന്റീനിയൻ ഷർട്ടിനെക്കുറിച്ച് എനിക്കുള്ള ആശയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന അർജന്റീനിയൻ കളിക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നു - അതിന് വിയർപ്പ്, അതിന് ത്യാഗം, ഒരു പ്രൊഫഷണൽ, ടീം അംഗവുമായി അടുപ്പം," അവന് പറഞ്ഞു. "ഞാൻ അവനെ ബോധ്യപ്പെടുത്തും. അവൻ എന്റെ ക്യാപ്റ്റനാകും."Zanetti ക്ക് പകരം മാഷേ അര്ജന്റീന captian ആയി. അങ്ങനെ മാഷെയും, ആൽബിസെലെസ്റ്റകളും കാത്തിരുന്ന 2010 വേൾഡ് cup വന്നു. ടൈറ്റാനിക്കിലെ കപ്പിത്താൻ 'edward john smith ' ന്റെ മറ്റൊരു രൂപമായി മാഷെയെ കാണുന്നതിൽ വലിയ തെറ്റൊന്നും ഇല്ലായിരുന്നു. കാരണം അത്രക്ക് തലയെടുപ്പോട് കൂടെ ആയിരുന്നു മാഷെയും പിള്ളേരും. മാത്രമല്ല ഇവർ തമ്മിൽ ചില സാമ്യതകൾ ഉണ്ടോ എന്ന് തോന്നി പോവും. ചില വ്യത്യാസവും. ടൈറ്റാനിക്കിലെ യാത്രക്കാർ പറഞ്ഞിരുന്നത്രെ 'ഞങ്ങളുടെ ഈ യാത്രയിലെ ഹീറോ ഞങ്ങളുടെ കപ്പിത്താൻ ആണെന്ന് '. അത് പോലെ ആയിരുന്നു അര്ജന്റീനക്കാർക്ക് അവരുടെ വല്യേട്ടൻ മാഷേ. സൗത്താഫ്രിക്കയിൽ നിന്നും കപ്പും കൊണ്ട് അര്ജന്റീന യിൽ വരുന്നത് ഓരോ ആൽബിസെലെസ്റ്റയും സ്വപ്നം കണ്ട് തുടങ്ങിയിരുന്നു . പക്ഷെ അര്ജന്റീന vs ജർമ്മനി മത്സരത്തിലെ തോമസ് മുള്ളേരിന്റെ ആദ്യ ഗോൾ സ്വപ്നത്തിൽ നിന്ന് പെട്ടന്ന് എണീപ്പിക്കുന്ന പോലെ തോന്നി. മഴക്കാലത്തു മണ്ണിനടിയിൽ നിന്നും തലയെടുപ്പോട് കൂടി വരുന്ന പാറ്റയെ പോലെ പ്രതീക്ഷകൾക്ക് ആയുസ്സ് കുറവായിരുന്നു, അസ്തമിക്കാൻ തുടങ്ങി. ഐസ് ബർഗിൽ ഇടിച്ച ടൈറ്റാനിക് കപ്പൽ പോലെ ആയിരുന്നു ജർമ്മനി രണ്ടാം ഗോൾ നേടിയപ്പോൾ അര്ജന്റീന. പക്ഷെ മാഷേ തളർന്നു തുടങ്ങിയില്ല. കപ്പിത്താൻ john smith തന്റെ കപ്പൽ മുങ്ങുന്നു എന്ന കാര്യം ഉറപ്പായിട്ടു പോലും തന്റെ കഴിവിന്റെ പരമാവധി ശ്രെമിച്ച പോലെ മാഷെയും വീര്യം കെടാതെ ശ്രമിച്ചുകൊണ്ടിരുന്നു, പക്ഷെ ജർമ്മനി യുടെ മൂന്നാം ഗോൾ അയാളെ തളർത്തി തുടങ്ങി. നാലാം ഗോൾ കൂടെ ആയപ്പോൾ അയാൾ തളർന്നു പോയി. 'തകർന്നടിഞ്ഞ കപ്പലിന്റ കപ്പിത്താനെ പോലെ... 'പിന്നീട് വന്നത് 2011 copa അമേരിക്കയാണ്, knock out സ്റ്റേജിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ euruguay യോട് തോറ്റു. അങ്ങനെ ക്യാപ്റ്റൻ പതവി മാഷേ ക്ക് നഷ്ടമായി. അങ്ങനെ കാലം വേഗത്തിൽ നടന്നു നീങ്ങി 2014 world cup വന്നു. സാക്ഷാൽ ലീയോണൽ മെസ്സി ആയിരുന്നു captian. അര്ജന്റീന യുടെ ഡിഫെൻസിവ് മിഡ്‌ഫീൽഡർ തസ്തികയിലേക്ക് മഷെറാനോ അല്ലാണ്ട് മറ്റൊരു ഓപ്ഷൻ അര്ജന്റീന ക്ക് ഇല്ലായിരുന്നു. ആൽബിസെലെസ്റ്റകളെ സംബന്ധിച്ചേടത്തോളം വലിയ പ്രതീക്ഷകൾ ഇല്ലായിരുന്നു. കാരണം ഷെരാശ്ശേരി (average) ടീമായിരുന്നു അര്ജന്റീന. പ്രതീക്ഷിച്ചത് പോലെ ഒരു ആവറേജ് കളി മാത്രം ആണ് ഗ്രൂപ്പ്‌ സ്റ്റേജിൽ കാഴ്ച വെച്ചത്. പക്ഷെ പിന്നീട് ക്വാട്ടറിലും, സെമിയിലും അര്ജന്റീന പ്രതീക്ഷകൾക്ക് അപ്പുറം കളിച്ചു. സെമിയിൽ robben ന്റെ ആ shoot block ചെയ്ത് മാഷേ തന്റെ കഴിവ് തെളിയിച്ചു. Tackling ൽ വിശേഷാൽ കഴിവുള്ളവൻ എന്ന് ലോകം വാഴ്ത്തി . El jefecito (the little chief ) എന്നും ലോകം വിളിച്ചു തുടങ്ങി. സെമിയിൽ ജയിച്ചു ഫൈനലിലേക്ക് നീങ്ങിയപ്പോൾ മെസ്സിയെപ്പോലെ ആ കപ്പിന് മാഷെയും അർഹൻ ആണെന്ന് ലോകം ഒരേ സ്വരത്തിൽ പറഞ്ഞു. പക്ഷെ നിർഭാഗ്യം അയാളെ വീണ്ടും വേട്ടയാടി. എക്സ്ട്രാ ടൈമിൽ godze യുടെ ആ ഗോൾ അര്ജന്റീന ഫാൻസിനെ പോലെത്തന്നെ മാഷെയും പ്രതീക്ഷിച്ചു കാണില്ല, ഹിരോഷിമയിലും നാഗസാക്കിയിലും വന്നു പെയ്ത അണുബോംബ് പോലെ, അയാളുടെ ഹൃദയത്തിലും, ആ മൊട്ടത്തലയിലും ആ ഗോൾ ഒരു ബോംബ് പോലെ പൊട്ടിത്തെറിച്ചു. എല്ലാം അവസാനിച്ചു.റഫറി അവസാന വിസിൽ മുഴക്കിയപ്പോൾ അതാ മെസ്സിയും, ഡിമറിയ യും, aguero യും പൊട്ടിക്കരഞ്ഞപ്പോൾ ചങ്കുറപ്പുള്ള പോരാളി എന്ന് ലോകം വിശേഷിച്ച സാക്ഷാൽ മാഷെയും പൊട്ടി കരയുന്നു . വിങ്ങി വിങ്ങി കരയുന്നു. അടുത്തെത്തിയ പ്രണയിനിയെ നഷ്ടപ്പെടുന്ന കാമുകനെ പോലെ, തേങ്ങി കരയുന്നു. മെസ്സിയെ പോലെ മാഷെയും ആ കപ്പിനെ പ്രണയിച്ചിട്ടുണ്ടാകാം . ലൈലാ മജ്‌നൂനെയും , അനാർക്കലി സലീമിനെ യും , സാക്ഷാൽ റോമിയോ ജൂലിയറ്റ് നെയും ഓർത്തു പോയിട്ടുണ്ടാകാം മാഷേ ആ സമയത്ത്. അത്രക്ക് ആഗ്രഹിച്ചിട്ടുണ്ടാകാം ആ സ്വർണ കപ്പിനെ ഒന്ന് ആലിംഗനം ചെയ്ത് ചുംബിക്കാൻ. പക്ഷെ വിധി അയാളെ തോൽപ്പിച്ചു കളഞ്ഞു. "Godze യെ ഞാനായിരുന്നല്ലോ മാർക്ക്‌ ചെയ്യേണ്ടിയിരുന്നത്,""എവിടെയാണ് എനിക്ക് പിഴച്ചത്, ""എന്റെ കണക്കു കൂട്ടലുകൾ എവിടെയാണ് തകിടം മറിഞ്ഞത് " മാഷേ സ്വയം പഴിചാരിയിട്ടുണ്ടാകാം. അയാളുടെ കൂടെ നമ്മളും കരഞ്ഞു കൊണ്ടേ ഇരുന്നു. കരയാൻ വേണ്ടി മാത്രം വിധിച്ചവർ... ഇന്നും ഹിരോഷിമയും നാഗസാക്കിയും ആ ദുരന്തത്തിൽ നിന്നും പൂർണമായി മുക്തമാവാത്ത പോലെ അര്ജന്റീന ക്കാരും ആ ഗോളിൽ നിന്നും മുക്തമായിട്ടില്ല. ആ നീറൽ ഒരിക്കലും മായുകയുമില്ല. പിന്നീടുള്ള 2015, 2016 കോപ്പയിലും അര്ജന്റീന യുടെ നിർഭാഗ്യം ആവർത്തിച്ചു. മാഷേ എന്ന ചങ്കുറപ്പുള്ള പോരാളി യുടെ carrier അവസാനിച്ചോ എന്ന് ലോകം ഉറ്റു നോക്കി, ഇല്ലായിരുന്നു. അങ്ങനെ അവസാന പ്രതീക്ഷയായ 2018 വേൾഡ് cup വന്നു. 2018 wrld cup സ്‌ക്വാഡിലും മാഷെയുടെ വിടവ് നികത്താൻ അര്ജന്റീന ക്ക് ആയില്ല. മാഷേ അല്ലാതെ മറ്റാര്?. ഒരു സ്പോർട്സ് മാഗസിൻ പറഞ്ഞ പോലെ, "Mascherano is a versatile and tactically intelligent footballer, with an excellent ability to read the game and organise his team; he is known in particular for his leadership skills, passing accuracy, tough marking of opponents, and hard-tackling style of play."അതെ, 'ഗെയിം വായിക്കാനും ടീമിനെ സംഘടിപ്പിക്കാനും മികച്ച കഴിവാണ് മാഷെക്ക്, വൈവിധ്യമാർന്നതും തന്ത്രപരമായി ബുദ്ധിമാനും ആയ ഒരു ഫുട്ബോൾ കളിക്കാരൻ ; അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവുകൾ, കൃത്യതയാർന്ന കടന്നുപോകൽ, എതിരാളികളെ കഠിനമായി അടയാളപ്പെടുത്തൽ, കഠിനമായി tackling ചെയ്ത് എതിരാളിയെ കൈകാര്യം ചെയ്യുന്ന രീതി ആയിരുന്നു മാഷെയുടെത് . ഗ്രൂപ്പ്‌ സ്റ്റേജിൽ അവസാനമായി നൈജീരിയ യുമായി കളിക്കുമ്പോൾ മുമ്പൊന്നും കാണാത്ത മെസ്സിയെയും മഷെറാനെയുമാണ് അര്ജന്റീന ക്കാർ കണ്ടത്, കാത്തിരുന്ന ഗോൾ മെസ്സിയും നേടിയപ്പോൾ വാനോളം പ്രതീക്ഷിച്ചിട്ടുണ്ടാവും മാഷെയും, 89 ആം മിനുട്ടിൽ റോഹോ കൂടി score ചെയ്തപ്പോൾ അസ്തമിച്ചു പോയ ചില പ്രതീക്ഷകളും, സ്വപ്നങ്ങളും അയാളിലേക്ക് വീണ്ടും വന്നു തുടങ്ങി. മെസ്സിയും, റോഹോയും, ഓട്ടമെന്റിയും, aguero യും vamos, vamos എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു, കൂടെ മാഷെയും വിളിച്ചു. ഉച്ചത്തിൽ തന്നെ വിളിച്ചു. കൂടുതൽ ശക്തിയോടെ. "Vamo vamos argentina.... "ഒരു പക്ഷെ മുമ്പൊന്നും ഇല്ലാത്ത അത്രേം ഉച്ചത്തിൽ മാഷേ വിളിച്ചപ്പോൾ ആരും അറിഞ്ഞില്ല അത് അയാളുടെ അവസാനത്തെ സന്തോഷ അലറൽ ആണെന്ന്. "(തുടക്കത്തിലേക്ക്)ഓർമ്മകളിൽ നിന്ന് പെട്ടന്ന് മാഷേ ഉണർന്നപ്പോൾ അതാ ഡ്രസ്സിങ് റൂമിൽ എത്തിയിരിക്കുന്നു, മെസ്സി തന്റെ തലയും താഴ്ത്തി ഇരിക്കുന്നത് മാഷേ കണ്ടു, പക്ഷെ മെസ്സി കരഞ്ഞിരുന്നില്ല. അങ്ങനെ മാഷേ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു, അയാൾ പറഞ്ഞു “No one in international football feels the kind of pressure that Argentine players feel and I think we dealt with it pretty well"“അർജന്റീനിയൻ കളിക്കാർക്ക് തോന്നുന്ന തരത്തിലുള്ള സമ്മർദ്ദം അന്താരാഷ്ട്ര ഫുട്ബോളിൽ ആർക്കും അനുഭവപ്പെടുന്നില്ല, ഞങ്ങൾ അത് നന്നായി കൈകാര്യം ചെയ്തുവെന്ന് ഞാൻ കരുതുന്നു." ആ വാക്കുകളിൽ വ്യക്തമാണ്, അയാൾക്ക് ചെയ്യാവുന്നതിന്റെ എല്ലാം ആയാലും അയാളുടെ കൂട്ടരും അര്ജന്റീന ടീമിന് വേണ്ടി ചെയ്തിട്ടുണ്ട്. സമ്മർദങ്ങളെ അതിജീവിക്കാൻ ശ്രെമിച്ചിട്ടുണ്ട്. “Well boys, we done our best ,now do your best for the women and children, and look out for yourself.”ഇത് ടൈറ്റാനിക് കപ്പിത്താന്റെ അവസാന വാക്കുകൾ ആണ്. രക്ഷിക്കാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുള്ള അവസാന വാക്കുകൾ. ഇത് തന്നെയാണ് മാഷെയും പറഞ്ഞെത്. കഴിയുന്നതെല്ലാം ചെയ്തു.....അങ്ങനെ അര്ജന്റീന ക്കാരുടെ വല്യേട്ടൻ പടിയിറങ്ങി..©️🔥🔥❤️❤️ ഹർഷാദ് കൊളത്തൂർ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫