ജയിക്കുന്നിടത്തോളം ഈ tactics നല്ലതാണ്, കളി കാണാൻ മോശമാണ് എങ്കിലും ലക്ഷ്യമാണ് പ്രധാനം..വികാരം കൊണ്ടല്ല, ബുദ്ധി ഉപയോഗിച്ച് കളിക്കുക എന്ന് പറയും..കഴിഞ്ഞ മൂന്ന് കളികളിലും കൂടി, പെനാൽറ്റിയിലൂടെ അല്ലാതെ എതിർ ടീമിന് ഓപ്പൺ പ്ലെയിലൂടെ ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല. Martinez ന് ഒരു നല്ല സേവ് പോലും നടത്തേണ്ടി വന്നിട്ടില്ല.. കളിയുടെ സൗന്ദര്യവും ഉണ്ടംപൊരിയും എല്ലാം കുറച്ചു ദിവസത്തേക്ക് മറക്കാം.. 1993ന് ശേഷം ഒരു മേജർ ട്രോഫി പോലും ഇല്ലാത്ത നമുക്ക് ഇപ്പൊ അത് നേടി എടുക്കുക എന്നതാവണം പരിഗണന.. ഫുട്ബോളിന്റെ സൗന്ദര്യം നോക്കി കളിച്ചിരുന്നുവെങ്കിൽ ഗ്രീസ് യൂറോ കപ്പും, 2006 ൽ ഇറ്റലി world cup ഉം ഒന്നും നേടില്ലായിരുന്നു.. പ്രതിരോധം ആണ് അവർക്കത് നേടിക്കൊടുത്തത്..*ATTACK WINS YOU MATCHES, BUT DEFENCE WINS YOU TITLES*©️

Comments