TPR എന്ന ഉടായിപ്പ്..*കണ്ടൈൻമെന്റ് സോണും വ്യാപാരികളും*ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് (TPR) 8ൽ താഴെ വന്നാൽ നിയന്ത്രണം നന്നേ കുറവ്. 8നും 16നും ഇടയിൽ വന്നാൽ നിയന്ത്രണങ്ങൾ അല്പം കടുത്തതാവുന്നു. 16നു മുകളിലെങ്കിൽ കർശന നിയന്ത്രണം. അവശ്യ സർവീസുകൾ ഒഴികെ ഒന്നും പാടില്ല. ഷോപ്പുകൾ എല്ലാം അടഞ്ഞു കിടക്കുന്നു. വ്യാപാരികളുടെ ദുരിതങ്ങളും നിരന്തര പരാതികളും കാരണം വ്യാപാരി നേതാക്കൾ പല വഴികളും തേടുമ്പോൾ ഉദ്യോഗസ്ഥർ അല്ലെങ്കിൽ അധികാരികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൗതുകകരമാണ്.TPR കുറക്കാൻ കോവിഡ് ഇല്ലാത്ത ആളുകളെ ടെസ്റ്റ് ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങിനെ ടെസ്റ്റ് കിറ്റുകൾ അനാവശ്യമായി ഉപയോഗിച്ച് സർക്കാരിന് ബാധ്യത വരുത്തുന്ന അധികാരിവർഗം.200 ആൾ ടെസ്റ്റ്‌ ചെയ്ത ഒരു പഞ്ചായത്ത്‌ / മുനിസിപ്പാലിറ്റിയിൽ 15 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അത് നോർമൽ... അവിടെ ലോക്ക്‌ഡോൺ കാലത്തും ഇളവുകളുടെ കൂമ്പാരം... എല്ലാം പതിവുപോലെ.25 ആളുകൾ മാത്രം ടെസ്റ്റ്‌ ചെയ്ത ഒരിടത്ത് 4 പോസിറ്റീവ് കേസുകൾ വന്നാൽ കർശന നിയന്ത്രണം.ഇതെന്ത് നീതി? ഈ മാനദണ്ഡം എന്ത് അടിസ്ഥാനത്തിൽ?ഓരോ സ്ഥലങ്ങളിലുമുള്ള പോസിറ്റീവ് കേസുകളുടെ എണ്ണത്തിന് യാതൊരു പ്രസക്തിയുമില്ലാതെ TPR മാത്രം കണക്കാക്കി രൂപപ്പെടുത്തുന്ന അതി തീവ്ര കണ്ടായിന്മെന്റ് സോണുകൾ.... ഇത് മറികടക്കാൻ വ്യാപാരി സംഘടനകൾ, ടെസ്റ്റുകൾ വർധിപ്പിക്കാനും നെഗറ്റീവ് കൂട്ടാനുമായി സൗജന്യ കോവിഡ് ടെസ്റ്റ്‌ കേമ്പുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണിന്ന്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത് കോവിഡിന്റെ യാതൊരു ലാഞ്ചന പോലുമില്ലാത്തവരെ പോലും കേമ്പിലേക്ക് ആനയിക്കുകയാണ്."ഫ്രീ അല്ലേ, ദൂരെ പോവേണ്ടല്ലോ, അങ്ങാടിയിൽ തന്നെയല്ലേ, ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്ക്....ഇങ്ങനെ ധാരാളം കമന്റുകൾ 🙂ഇതാണ് ക്രിട്ടികൽ കണ്ടൈൻമെന്റ് സോൺ ആയ എന്റെ നാടിന്റെ അവസ്ഥ...*എല്ലാം നാം അതി ജീവിക്കുക തന്നെ ചെയ്യും 💪🏻*അബ്ദുൽ ലത്തീഫ്. ഇ കെ, ഫറോക്ക്.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫