കോലോത്തെ മജിസ്ട്രേറ്റികൾ നാട് വാണീടുമ്പോൾ അവർ അറിയാതെ പോകുന്ന ചിലതുണ്ട്.. മകന്റെ വീട്ടിലേക്ക് കുളിക്കാൻ പോയതിന് 500 രൂപ ഫൈൻ എഴുതുമ്പോൾ എല്ലാ പ്രോട്ടോക്കാളും ലംഘിച്ച് നൂറ് കണക്കിന് കുടിയന്മാർ ബാറിന്റെ മുന്നിൽ ക്യൂ നിന്നതിന് അവർക്ക് കാവൽ കാക്കിയിട്ട പോലീസായിരുന്നു..ഒരു പാവപ്പെട്ട സാധു വൃദ്ധയായ സ്ത്രീയെ അവരുടെ നിരക്ഷതയെ വീഡിയോ എടുത്ത് അത് സമൂഹത്തിൽ പ്രചരിപ്പിച്ച് പരിഹസിച്ചപ്പോൾ അവിടെ പരിഹാസ്യയായി മാറിയത് വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്ന ഈ മജിസ്ട്രേറ്റി തന്നെയാണ്..പാവപ്പെട്ടവർക്ക് നേരെ ഫൈൻ എഴുതാൻ വെമ്പൽ കൊള്ളുന്ന ഹേ മജിസ്ട്രേറ്റി നിന്റെയൊക്കെ മൂക്കിന് താഴെ ഖദറിട്ട മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ കൊവിഡ് പ്രോട്ടാക്കൾ ലംഘിക്കുമ്പോൾ നിന്റെയൊക്കെ പേനയുടെ മഷി ചലിക്കാത്തതെന്തെ??മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കും, കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനും ഒരു പ്രോട്ടാക്കാളും ബാധകമല്ല.. അവിടെയൊന്നും ഉയരാത്ത നിന്റെ പേനയും അവിടെയൊന്നും തെളിയാത്ത നിന്റെ ഫോണിന്റെ ക്യാമാറ വെട്ടവും പാവപ്പെട്ടവന്റെ മുഖത്തേക്കുയരുന്നത് ഹീറോയിസമല്ല മറിച്ച് പാപ്പരത്തമാണ്..'പോട്ടെ വല്ല്യമ്മ ഇനി മാസ്ക്കിടാതെ പുറത്ത് ഇറങ്ങരുത് ട്ടൊ' എന്നൊരു വാക്ക് പറയാനുള്ള ബുദ്ധി നിനക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ ലോകം നിന്നെയോർത്ത് അഭിമാനിച്ചേനെ.. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന പോൽ അത് പകർത്താൻ ഒരു നാണം കെട്ടവനും!ഇത്തരം നാണവും മാനവും തൊണ്ട് നീണ്ടാത്ത അഹങ്കാരികൾ നാട്ടിൽ വസിക്കുമ്പോൾ കൊറോണയേക്കാൾ ഭീതിയുള്ളതൊന്നും വരാത്തത് നമ്മുടെ ഭാഗ്യം...!!#എംകെ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫