❝ രക്തതുള്ളികൾ കൊണ്ട് പ്രതിരോധകോട്ട പടുത്തുയർത്തിയവൻ -ഹാവിയർ മഷെറാനോ ❞മൈതാനത്ത് രക്തം ചിന്തി എതിർ ആക്രമണങ്ങളുടെ മുനയൊടിച്ചവൻ... പോരാട്ട വീര്യത്തിന് അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ പര്യായ പദം , ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കാതെതന്നെ സ്വന്തം നേതൃ പാടവം കൊണ്ട് ഏതൊരു കളിക്കാരനും നായക തുല്യനായി കണ്ടിരുന്ന ഇതിഹാസതാരം.... പറഞ്ഞു വരുന്നത് മറ്റ് ആരെയും കുറിച്ചല്ല.... ഹാവിയർ അലക്സാൺഡ്രോ മഷറാനോയെ കുറിച്ചാണ്.... അർജന്റീന ആരാധകർ "El Jefecito" ( The little Chief) എന്ന് സ്നേഹത്തോടെ വിളിക്കുന്ന നമ്മുടെ സ്വന്തം "വല്യേട്ടനെ" കുറിച്ച്... മഷെ.... കാലചക്രത്തിന്റെ സഞ്ചാരത്തിൽ താങ്കൾ തീർത്ത പോരാട്ടങ്ങളുടെ വീര കഥകൾ എത്ര പറഞ്ഞാൽ ആണ് ഞങ്ങൾക്ക് മതി വരിക... ഗോൾ എന്നുറച്ച എത്ര മുന്നേറ്റങ്ങളാണ് നിങ്ങളുടെ മുന്നിൽ ചീട്ട് കൊട്ടാരം പോലെ തകർന്നു വീണിട്ടുള്ളത്... കാട്ടുതീ കെടുത്താൻ പേമാരി തന്നെ വേണം!!!.... അതെ മഷെ ഏതൊരു പുകഴ്‌പെറ്റ ആക്രമണനിരക്കും മറുപടി നിങ്ങളെപോലുള്ള എണ്ണം പറഞ്ഞ പ്രതിരോധഭടൻമാർ തന്നെ.... 1984 ജൂൺ 8 ന് അർജന്റീനയിലെ സാൻ ലോറെൻസോയിലായിരുന്നു മഷെയുടെ ജനനം... തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചതാകട്ടെ റിവർ പ്ലേറ്റിലും.... പക്ഷെ ക്ലബിന് മുന്നെ രാജ്യത്തിനായി അരങ്ങേറാൻ മഷെക്ക് സാധിച്ചു. ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആയും, സെൻട്രൽ ഡിഫെൻഡർ ആയും വേഷപ്പകർച്ചകൾ നടത്തിയ മഷെക്ക് പക്ഷെ തുടക്കം ഏറ്റവും മികച്ചരീതിയിൽ ആക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല... പതിയെ പതിയെ തന്റെ നിലവാരം മെച്ചപ്പെടുത്തിയ മഷേക്ക് ഒരു സമയത്ത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിഡ് ന്റെ ക്ഷണം ലഭിച്ചിരുന്നു...പക്ഷെ ആ സമയത്ത് ക്ലബ്ബിൽ നിന്നും മാറാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല...ബ്രസീലിൽ നിന്നും കൊറിന്ത്യൻസ് ന്റെ ക്ഷണം ലഭിക്കും വരെ അദ്ദേഹം റിവർപ്ലേറ്റിൽ തുടർന്നു.... കൊറിന്ത്യൻസിൽ സീസൺ പകുതിയോടെ എത്തിയ മഷേക്ക് അവിടെയും കാര്യങ്ങൾ ശുഭകരമായിരുന്നില്ല...9 ഓളം മത്സരങ്ങളിൽ മാത്രമാണ് അവർക്കായി ബൂട്ടണിയാൻ മഷേക്ക് സാധിച്ചുള്ളൂ... തുടർന്ന് പരിക്കിന്റെ പിടിയിൽ അകപ്പെടാനായിരുന്നു വിധി... പക്ഷെ തന്റെ ആദ്യ സീസണിൽ (2005) തന്നെ ബ്രസീലിയൻ സീരീ എ കിരീടം നേടാൻ മഷേക്ക് സാധിച്ചു... ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കൂട് മാറുന്ന സമയത്ത് കൊറിന്ത്യൻസിനായി 17 മത്സരങ്ങളിൽ ആണ് മഷേക്ക് ബൂട്ട് കെട്ടാനായത്.. പ്രീമിയർ ലീഗിൽ നിന്നും വെസ്റ്റ്ഹാം ആണ് മഷേയെ സ്വന്തമാക്കിയത്... പക്ഷെ ആ സമയത്ത് ക്ലബ്ബ് ലീഗിൽ തപ്പിത്തടഞ്ഞു നീങ്ങുന്ന സമയമായിരുന്നു.... അദ്ദേഹത്തിന് അവിടെ പ്രത്യേകമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.... ലിവർപൂളിലേക്ക് ലോണിൽ ചേക്കേറുന്ന സമയത്ത് വെറും 5 മത്സരങ്ങളിൽ ആണ് വെസ്റ്റ്ഹാമിനായി മഷെ പന്ത് തട്ടിയത്....ലിവർപൂളിൽ 3 ലധികം വർഷത്തോളം കളിക്കാൻ മഷേക്ക് സാധിച്ചു.... കാര്യമായി വ്യക്തിഗത നേട്ടങ്ങളോ, കിരീടങ്ങളോ നേടാൻ കഴിഞ്ഞില്ല എങ്കിലും ആരാധകരുടെ മനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.. കോച്ചിംഗ് സ്റ്റാഫും സഹകളിക്കാരും മഷെയുടെ പ്രതിഭയെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു... സാബി അലോൺസോ മഷെയെകുറിച്ച് പറഞ്ഞതിങ്ങനെ "അദ്ദേഹം പെട്ടന്ന് തന്നെ കളിയുടെ ഗതി വായിച്ചെടുക്കുന്നു... ഈ പ്രായത്തിലും പക്വതയോടെ കളിക്കുന്നു... കൂടാതെ ഓരോ നിമിഷവും കളിയെക്കുറിച്ച് മാത്രം ആണ് അദ്ദേഹത്തിന്റെ ചിന്ത "....പൊതുവെ ഉയരക്കുറവുള്ള മഷെക്ക് ഡിഫെൻസിൽ അതൊന്നും ഒരു വെല്ലുവിളിയായിരുന്നില്ല... ഉയരക്കുറവ് പ്രതിരോധതാരങ്ങൾക്ക് മോശം അനുഭവങ്ങൾ ഉണ്ടാക്കും എന്നത് കേൾക്കുമ്പോൾ പലപ്പോഴും മഷേയും, കാർലോസ് പുയോളും എല്ലാം മനസ്സിൽ മിന്നി മായാറുണ്ട്.... ജമ്പിങ് റീച്ച് ഇല്ലാത്തതിനാൽ സെറ്റ് പീസുകൾക്ക് ഹെഡ് ചെയ്യാൻ ആയി സാധാരണ പ്രതിരോധതാരങ്ങൾ കാണിക്കുന്ന താല്പര്യം മഷേ കാണിക്കാറില്ല...94 മത്സരങ്ങൾ ലിവർപൂളിൽ പൂർത്തിയാക്കിയ മഷേ 2010 ൽ ക്ലബ്‌ വിടാൻ തീരുമാനിക്കുകയായിരുന്നു. ലിവർപൂൾ ആരാധകരുടെ മനസ്സിനെ വേദനിപ്പിച്ച ഒരു തീരുമാനം ആയിരുന്നു അത്... അത് മറ്റാരേക്കാളും മനസിലാക്കാൻ മഷേക്ക് കഴിയുമായിരുന്നു... അത് കൊണ്ട് തന്നെ 2011ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നെ പരാജയപ്പെടുത്തി ബാർസലോണക്കൊപ്പം തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്ന വേളയിൽ മഷേ പറഞ്ഞു... ""I want to say, I know that Liverpool supporters, after my exit, I know they were a little bit sad with me—this is for them as well." തന്നോടുള്ള ലിവർപൂൾ ആരാധകരുടെ സ്നേഹത്തിനുള്ള മറുപടി ഏറ്റവും സന്തോഷം നിറഞ്ഞ അവസരത്തിൽ തന്നെ പ്രകടിപ്പിക്കുകയായിരുന്നു മഷെ .... 2010ൽ മഷെ തന്റെ ഫുട്ബോൾ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായ തീരുമാനം കൈക്കൊണ്ടു... സ്പെയിനിൽ ബാർസലോണയിലേക്ക് ചേക്കേറിയ താരം കാറ്റാലൻ ചാമ്പ്യൻമാരൊപ്പം അസൂയാവഹമായ നേട്ടങ്ങൾ ആണ് കൈവരിച്ചത്.ബാർസലോണക്കായി ബൂട്ട് കെട്ടുക എന്നത് എന്റെ സ്വപ്നം ആയിരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി.. തുടക്കത്തിൽ ബെഞ്ചിൽ തുടർന്ന മഷെ പതിയെ തന്റെ റോൾ സെൻട്രൽ ഡിഫൻഡർ ആയി മാറ്റി കളിക്കളത്തിലേക്ക് ഇറങ്ങാൻ തുടങ്ങി. 2011 ൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നെ നേരിടുമ്പോൾ ജറാഡ്‌ പിക്കേ യുടെ കൂടെ ഡിഫെൻസിവ് പെയർ ആയി മഷെ ഉണ്ടായിരുന്നു... അന്ന് യുണൈറ്റഡ് നെ 3-1 ന് പരാജയപ്പെടുത്തി ബാർസ കിരീടം ചൂടി... ലാലിഗ, കോപ്പ ഡെൽറേ, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കോപ്പ, ക്ലബ്‌ വേൾഡ് കപ്പ്‌ തുടങ്ങിയ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി അദ്ദേഹം ബാഴ്‌സലോണയുടെ കൂടെ ചരിത്രം രചിക്കുന്നതാണ് പിന്നീട് നമ്മൾ കണ്ടത്... 2018 ൽ ബാർസ വിട്ട് പോയ മഷെ ചൈനീസ് ലീഗിലേക്ക് ചേക്കേറി... അതിന് ശേഷം അർജന്റീനയിലേക്ക് തിരിച്ചെത്തി ഇപ്പോൾ എസ്റ്റുഡിയന്റ്സ് നായി പന്ത് തട്ടുന്നു... നാഷണൽ ടീമിനായും ആർപ്പോണബോധത്തിന്റെ കൊടുമുടികൾ കയറിയ മഷെക്ക് ആരാധകർ അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ സുവർണ്ണതാളുകളിൽ ആണ് ഇടം നൽകിയിയിരിക്കുന്നത്... അണ്ടർ 17, 23 ടീമിൽ എല്ലാം മിന്നും പ്രകടനം കാഴ്ച്ച വച്ച അദ്ദേഹത്തിന് വൈകാതെ തന്നെ സീനിയർ ടീമിൽ നിന്നുള്ള വിളി വന്നു... അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മഷെ (149 മത്സരങ്ങൾ ) 5 കോപ്പ അമേരിക്ക, 3 വേൾഡ് കപ്പ്, 2 സമ്മർ ഒളിമ്പിക്സ് എന്നിവക്കായി അർജന്റീന യെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ഇറങ്ങി.. അതിൽ 4 തവണ കോപ്പ അമേരിക്ക റണ്ണർ അപ്പ്‌ ആവാനും, 1 തവണ വേൾഡ് കപ്പ് റണ്ണർ അപ്പ്‌ ആകാനും അദ്ദേഹത്തിന് സാധിച്ചു.... മെസ്സിയെ പോലെ തന്നെ നാഷണൽ ടീമിനായി ഒരു കിരീടം നേടാൻ എന്ത് കൊണ്ടും അർഹതയുള്ള ഇതിഹാസം തന്നെ ആയിരുന്നു മഷെ.... എന്നിരുന്നാലും പങ്കെടുത്ത 2 ഒളിമ്പിക്സ് ലും രാജ്യത്തിനായി സ്വർണ്ണം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു... കളിയിൽ അസാമാന്യ നേതൃപാടവം കൈ മുതലായുള്ള മഷെക്ക് ക്യാപ്റ്റൻ ആം ബാൻഡ് സമ്മാനിക്കുന്നത് മറഡോണ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആയിരുന്നു... 2010 വേൾഡ് കപ്പിലും, 2011കോപ്പഅമേരിക്കയിലും അദ്ദേഹം ടീമിനെ നയിച്ചു... നേതൃപാടവം, പാസിങ്ങിലെ കണിശ്ശത, കളിയുടെ ഗതി വായിച്ചെടുക്കാനുള്ള കഴിവ്, എതിരാളികളുടെ നീക്കങ്ങളെ മുൻകൂട്ടി അറിഞ്ഞ് അവരെ കൃത്യമായി മാർക്ക് ചെയ്ത് പൂട്ടാൻ ഉള്ള കഴിവ് എന്നിവയെല്ലാം കൊണ്ട് മഷെ കളിക്കളത്തിൽ വേറിട്ട് നിന്നു.. 2014 വേൾഡ് കപ്പ് സെമി ഫൈനൽ ആരും തന്നെ മറക്കാനിടയില്ല... ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചു ഫൈനലിലേക്ക് കുതിച്ച അർജന്റീനയുടെ വിജയത്തിൽ സുപ്രധാനമായ പങ്ക് മഷെക്ക് ഉണ്ടായിരുന്നു... സമനിലയായി നിശ്ചിത സമയത്തിന്റെ അവസാനനിമിഷത്തിലേക്ക് നീങ്ങിയ മത്സരത്തിൽ ആര്യൻ റോബൻ അർജന്റീനയുടെ പ്രതിരോധ പൂട്ടുകൾ പൊട്ടിച്ച് അകത്ത് കയറുകയായിരുന്നു .. ഡിമലീഷ്യസ്, ഗരായ് എന്നിവർ നോക്കുകുത്തികളായി നിൽക്കെ റോമെറോയെ മാത്രം മുൻ നിർത്തി ആര്യൻറോബന്റെ ചടുലനീക്കം.. ഒരു പക്ഷെ ആ നീക്കത്തിൽ ഒരു നിമിഷം തരിച്ചു നിന്നത് ആരാധകർ മാത്രം ആയിരിക്കില്ല... വിശ്വസ്തനായ കാവലാൾ റോമെറോ വരെ മരണത്തെ മുന്നിൽ കണ്ട സമയത്ത് റോബൻ പോസ്റ്റിലേക്ക് പന്തിന്റെ ഗതി മാറ്റുന്നു... അവിടെ ആണ് മഷെ നിങ്ങളെന്ന അവതാരത്തിന്റെ വിശ്വരൂപം ഞങ്ങൾ കണ്ടത്... വേഗതയുടെ പര്യായമായ ആര്യൻ റോബനെ ഓടി പിടിച്ചു നിങ്ങൾ നീട്ടിയ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചത് വെറും ഒരു പന്ത് ആയിരുന്നില്ല... ഞങ്ങളെ പോലെ കോടി കണക്കിന് ആരാധകരുടെ പ്രാർത്ഥനകൾക്ക് എതിരെ നിന്നിരുന്ന കൊടും ശാപം കൂടി ആയിരുന്നു... ആര്യൻ റോബനും ഹോളണ്ട് ആരാധകരും തലയിൽ കൈ വച്ചു ആകാശത്തേക്ക് നോക്കി നിന്നപ്പോൾ റൊമേറോക്കൊപ്പം നിങ്ങൾ ആശ്വാസം പങ്കുവയ്ക്കുകയായിരുന്നു... തുടർന്ന് വന്ന പെനാൽറ്റി ഷൂട്ടിലും റൊമേറോക്ക് വേണ്ട ധൈര്യവും, നിർദേശങ്ങളും നൽകി നിങ്ങൾ കൂടെ നിന്നത് ഇന്നും ഞങ്ങൾ ആരാധകർക്ക് മറക്കാനാകാത്ത മുഹൂർത്തങ്ങളാണ്... അതെ മഷെ ടീമിനെ നയിക്കാൻ നിങ്ങൾക്ക് ക്യാപ്റ്റൻ ആം ബാൻഡിന്റെ കൂട്ട് ആവശ്യമില്ലായിരുന്നു... 2018 വേൾഡ് കപ്പിൽ ഫ്രാൻസ് നോട്‌ പരാജയപെട്ടു ടീം പുറത്തായപ്പോൾ മഷെ നാഷണൽ ജേഴ്‌സിയോടും വിടപറഞ്ഞു.. അദ്ദേഹം പടിയിറങ്ങിയപ്പോൾ ബാർസയിലും, അർജന്റീനയിലും ഒഴിച്ചിട്ട ആ വിടവ് ഇന്നും അവർക്ക് നികത്താൻ ആയിട്ടില്ല... കൊടുംകാറ്റും പേമാരിയും ഒരുമിച്ച് വരുമ്പോൾ തന്റെ വഞ്ചിയിലെ യാത്രക്കാരെ സമാധാനിപ്പിച്ചു സർവശക്തിയും സംഭരിച്ച് തുഴഞ്ഞ് കരക്കടുപ്പിക്കുന്ന വഞ്ചിക്കാരനെ പോലെയാണ് മഷെ നിങ്ങൾ... ഒപ്പം ഉള്ളവർക്ക് നിങ്ങൾ നൽകുന്ന ഊർജ്ജം, മരണത്തെ മുന്നിൽ കാണുമ്പോഴും രക്തം ചിന്തിയാണെങ്കിലും പോരാടാൻ നിങ്ങൾക്കുള്ള കഴിവ്... ഞങ്ങൾ പലപ്പോഴും മിസ്സ്‌ ചെയ്യുന്നത് നിങ്ങളെ ആണ് മഷെ... ഇനിയും നിർണ്ണായക നിമിഷങ്ങളിൽ പ്രതിരോധഭിത്തികൾ ഭേദിച്ച് എതിരാളികൾ അകത്തു കടന്നേക്കാം... സർവ്വ ശക്തിയും സംഭരിച്ച് എതിരാളിയുടെ നീക്കങ്ങളുടെ മുനയൊടിക്കാൻ നിങ്ങളുടെ സ്ലൈഡിങ് ടാക്കിളുകൾക്കായി അവസാന നിമിഷം വരെ ഞങ്ങളുടെ മനസ്സ് വെമ്പൽകൊള്ളും തീർച്ച ... ഒരിക്കലും നടക്കില്ലെന്ന പൂർണ്ണബോധ്യത്തോടെ തന്നെ...... ജന്മദിനാശംസകൾ മഷെ !!!🥰😍©ANOOP NP

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫