: *മൂത്ര വിസർജന വ്യവസ്ഥ, ‏നടുക്കുമീ റബ്ബിൻ്റെ വ്യവസ്ഥ!!**سبحان الله العظيم*ഓരോ ‎20 ‏സെക്കൻഡിലും വൃക്ക ‎(kidney) ‏ഒരു തുള്ളി മൂത്രം ഒഴിക്കുന്നു, ‏ഈ തുള്ളികൾ മൂത്രസഞ്ചിയിൽ ‎(urinary bladder) ‏ശേഖരിക്കപ്പെടുന്നു. ‏അങ്ങനെ അത് നിറയുമ്പോൾ ആ വ്യക്തിക്ക് സ്വയം തന്നെ മൂത്ര ശങ്ക വരുന്നു, ‏എഴുന്നേൽക്കുന്നു, ‏മൂത്രം ഒഴിക്കുന്നു.. ‏എന്തൊരു അനുഗ്രഹം! ‏അൽഭുതം!!ഈ മൂത്രസഞ്ചിയില്ലായിരുന്നെങ്കിൽ, ‏ഒരു വ്യക്തിക്ക് തുടർച്ചയായി മണിക്കൂറുകളോളം ഒരിടത്ത് താമസിക്കാൻ കഴിയില്ല, ‏ഓരോ ‎20 ‏സെക്കൻഡിലും മൂത്രം ഒഴിവാക്കാൻ പോകേണ്ടിയും വരുമായിരുന്നു!!. ‏ഈ മൂത്ര സഞ്ചി ക്ക് ക്യാൻസർ വന്ന ഒരാളുടെ അവസ്ഥ അറിയാം.. ‏സർജറി ചെയ്ത് ഇത് നീക്കം ചെയ്യേണ്ടി വന്നു. ‏പകരം ഡോക്ടർമാർ അവിടെ കൃത്രിമ മൂത്ര സഞ്ചി ഘടിപ്പിച്ചിരിക്കുകയാണ്.ഡോക്ടർ അദ്ദേഹത്തോട് പറയും ‎" ‏അല്ലാഹു നൽകിയ ആ മൂത്രസഞ്ചി ഉണ്ടായിരുന്ന സമയം അത് നിറയുമ്പോൾ നിങ്ങൾക് അത് അനുഭവപ്പെടുകയും എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു. ‏പക്ഷേ ഇപ്പോൾ, ‏ഈ കൃത്രിമ മൂത്രസഞ്ചി ഉപയോഗിച്ച് നിങ്ങൾക്ക് മൂത്ര ശങ്ക അനുഭവപ്പെടില്ല, ‏അതിനാൽ നിങ്ങൾ പകൽ അല്ലെങ്കിൽ രാത്രിയിലെ ഓരോ മണിക്കൂറിലും മൂത്രം ഒഴിവാക്കാൻ എഴുന്നേൽക്കണം, ‏അല്ലെങ്കിൽ അത് ശരീരത്തിനുള്ളിൽ വച്ച് പൊട്ടിഒലിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. ”ഒന്ന് ചിന്തിച്ച് നോക്കൂ..അല്ലാഹുവിൻ്റെ ഒരു സംവിധാനം...! ‏മൂത്രസഞ്ചിയുടെ സങ്കോചന ത്തിന് വേണ്ടി ചില പ്രത്യേക പേശികളെ അല്ലാഹു സംവിധാനിച്ചിരിക്കുകയാണ്. ‏Bladder ൽ മൂത്രം നിശ്ചിത അളവ് എത്തുമ്പോൾ മസ്തിഷ്കത്തിൽ നിന്നും വേണ്ട സന്ദേശങ്ങൾ ലഭിക്കുകയും ആ പേശികൾ പ്രവർത്തിക്കുന്നതിൻ്റെ ഫലമായി മൂത്ര വിസർജനം നടക്കുകയും തീരുമ്പോൾ നിൽക്കുകയും ചെയ്യുന്നു.ഇങ്ങനെ നിമിഷങ്ങൾക്കകം മൂത്രം ഒഴിവാക്കാൻ എളുപ്പമാണ്, ‏ഇത് ശരീരത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുകയുമാണ്. ‏മാത്രമല്ല ഈ പേശികൾ ഇല്ലായിരുന്നെങ്കിൽ,അല്ലെങ്കിൽ വല്ല തകരാരോ സംഭവിച്ചാൽ ഓരോ തവണയും മൂത്ര വിസർജനത്തിനു നിങ്ങൾക്ക് ഒരു കാൽ മണിക്കൂർ ആവശ്യമായി വന്നിരുന്നു!!!അവനാണ് സർവ്വസ്തുതിയും.... الحمد لله ‏അല്ലാഹുവിന് നന്ദി ചെയ്യാൻ മറക്കരുത്.. ‏അല്ലാഹുവിൻ്റെ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് അവനെ സ്തുതിക്കുക..സ്വശരീരത്തിലേക്ക് തന്നേ ചിന്തിച്ച് നോക്കൂ.. ‏അവൻ്റെ അപാരമായ അൽഭുത കര്യങ്ങൾ കാണാം...*سبحان الله*_ദൃഢവിശ്വാസമുള്ളവര്‍ക്ക്‌ ‏ഭൂമിയില്‍ ‏പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.__നിങ്ങളില്‍ ‏തന്നെയും ‎( ‏പല ദൃഷ്ടാന്തങ്ങളുണ്ട്‌. )എന്നിട്ട്‌ ‏നിങ്ങള്‍ ‏കണ്ടറിയുന്നില്ലെ?_ ☝🏼_(QUR'AN ‎: 51: 20-21)_✍️ Abu Ayman

Comments