*ഓൺലൈൻ പഠനത്തിലെ ഉമ്മാമ്മാർക് ബിഗ് സല്യൂട്ട്*••••••••••••••••••••••••••••••••••••••••രാവിലെ 6.30 ന് തന്നെ 7 മണിക്കുള്ള ഒമ്പതാം ക്ലാസുകാരന്റെ ട്യൂഷൻ ക്ലാസിന്റെ ഗൂഗിൾ മീറ്റ് ലിങ്ക് എത്തി.. 8 മണിക്ക് സ്കൂൾ ടീച്ചറുടെ വിളി.10 മണിക്ക് ആറാം തരത്തിലെ ഇംഗ്ലീഷ് ക്ലാസ് ടീച്ച്മെൻറ് ആപ്പിലൂടെ . അപ്പോഴേക്കും രണ്ടാം തരക്കാരിക്കുള്ള വർക്കുകൾ വാട്സപ്പിൽ വന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസത്തെ വർക്കുകൾ കിട്ടിയില്ലെന്ന പരിഭവുമായി കണക്ക് ടീച്ചർ.ക്ലാസ് ടീച്ചറുടെ വക CPTA ക്ക് പുറമെ ഓരോ ക്ലാസിനും ഓരോ വിഷയത്തിനും CPTA .എല്ലാത്തിനും ഒരു ഫോണും. എല്ലാവരെയും ഓടിപ്പിടിച്ച് മൊബൈലിനും TVക്കും മുന്നിൽ ഇരുത്തുന്നതിനിടയിൽ പ്രഭാത ഭക്ഷണത്തിനായുള്ള മുറവിളി. പാർസൽ വാങ്ങിക്കാമെന്ന് വെച്ചാൽ കടകൾ തുറക്കുന്നുമില്ല.അതിനിടെ ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥനയുമായി ക്ലാസ് ടീച്ചർമാരുടെ വിളികൾ.അയൽപക്കത്തെ ആടിനെ പ്ലാവില നൽകി ബുക്ക് ചെയ്തു. ചാരു കസേരക്കും കണ്ണടക്കുമായുള്ള പരക്കം പാച്ചിൽ.ഒടുവിൽ ഒരു വൃക്ഷ തയ്യിൽ പലരും കൈ പിടിച്ച് ഫോട്ടോ എടുത്ത് പരിസ്ഥിതി ദിനാചരണം വിജയിപ്പിച്ച പോലെ ഒരാടിലും ഒരു കണ്ണടയിലുമായി ബഷീർ ദിനവും വിജയിപ്പിച്ചു.ദിനാചരണ പോസ്റ്റർ LKG ക്കാരനും വേണം. ചിത്രം വരക്കുന്നവനെ സോപ്പിട്ട് കുട്ടിയുടെ പേരെഴുതി good വാങ്ങിക്കണം.എഴുതിയതെല്ലാം തമാശയായി തോന്നാമെങ്കിലും ഓൺലൈൻ പഠനത്തിൽ ഉമ്മമാരുടെ ത്യാഗം സമാനതകളില്ലാത്തതാണ് . കുട്ടികളെ പഠിപ്പിക്കണം , വർക്കുകൾ ചെയ്യിപ്പിക്കണം.ചെയ്യിപ്പിച്ച വർക്കുകൾ യഥാ സമയം അയക്കുകയും വേണം.ഗ്രൂപ്പുകൾ മാറാതെ നോക്കണം. ഒരു കുട്ടിക്കായി ചുരുങ്ങിയത് 10 ഗ്രൂപ്പെങ്കിലുമുണ്ടാവും. ഓരോ വിഷയത്തിനും ക്ലാസ് വിടാനൊരു ഗ്രൂപ്പ് . വർക്ക് അയക്കാൻ മറ്റൊന്ന്.ഒരു voice വിടണമെങ്കിൽ നിശബ്ദ അന്തരീക്ഷം ഉണ്ടാക്കണം. അതിന്നായി ബാക്കിയുള്ളവരെ ആട്ടിപ്പുറത്താക്കണം.നാലോ അഞ്ചോ തവണ റെക്കോർഡ് ചെയ്ത് കൃത്യത ബോധ്യപ്പെടണം.LKG, UKG, LP ക്ലാസുകളിലെ കുട്ടികളുടെ ഉമ്മമാരുടെ കാര്യം അതിലും കഷ്ടം.കൈ പിടിച്ച് എഴുതിക്കണം. വായിപ്പിക്കണം. ചൊല്ലിപ്പിക്കണം.മദ്രസയിൽ പോവുന്നവരുടെ കാര്യം വേറെയും.എല്ലാം കഴിഞ്ഞ് അയക്കാൻ നേരം MB തീർന്നു എന്ന Msg. അയൽപക്കക്കാരിൽ നിന്ന് നെറ്റ് വായ്പ ചോദിച്ചാൽ തന്നെ റൈഞ്ചിന്റെ പേരിലുളള ആകുലത വേറെയും.റെഗുലർ ക്ലാസായിരുന്നെങ്കിൽ ശനി ഞായർ അവധിയെങ്കിലും ഉണ്ടായിരുന്നു. ഇപ്പോൾ 24 X 7 എന്ന സ്ഥിതിയാണ്.കണ്ടെയ്മെന്റ് സോൺ പിൻവലിച്ച സന്തോഷത്തിൽ വിരുന്ന് പോവാമെന്ന് വെച്ചാൽ കുന്നു കൂടുന്ന വർക്കുകൾ ഓർത്ത് വിരുന്ന് ഉപേക്ഷിക്കും.അലക്കലും ഭക്ഷണ പാചകവുമൊക്കെ ഇതിനിടയിൽ നടക്കണം. മക്കളുടെ ഭാവിയാണ് മുഖ്യം.മഹാമാരിയുടെ ദുരിതത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങളും മറ്റു സേവന പ്രവർത്തനങ്ങൾക്ക് അഭിനന്ദന പ്രവാഹവും ഒഴുകുമ്പോൾ ഈ ഉമ്മമാരുടെ ത്യാഗം കാണാതെ പോവരുത്.പുറം ലോകത്ത് കൊറോണയെ തടയാൻ പാടുപെടുന്നവർക്ക് സല്യൂട്ട് നൽകുമ്പോൾ വീടിനകത്ത് മക്കളുടെ ഭാവിക്കായി പെടാപാടുപെടുന്ന ഉമ്മമാർക്ക് ഒരു ബിഗ് സല്യൂട്ട്....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫