മാസം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് ലംഘന നടപടി ഒരു ലഹരിയാണ്... നിയമം അടിച്ചേല്പിക്കുമ്പോൾ ജനങ്ങൾ എങ്ങനെ ഭക്ഷിക്കും എന്നു കൂടി ഭരണകർത്താക്കൾ പറഞ്ഞു തരണം. 350 രൂപയുടെ കിറ്റിൽ ക്രീം ബിസ്ക്കറ്റ് കൂടി വെച്ചപ്പോൾ എല്ലാം പൂർത്തിയായി.കോവിഡ് കാലത്ത് സർക്കാരിലേക്ക് വരേണ്ട നികുതികൾ സർക്കാർ വേണ്ടെന്ന് വെയ്ക്കുമോ..അത് എന്തോ ആകട്ടെ ചുരുങ്ങിയത് ഒരു വർഷത്തെ കെട്ടിട നികുതി എങ്കിലും.. അത് പറ്റില്ല സർക്കാരിന് നഷ്ടം സഹിക്കാൻ പറ്റില്ല..കട തുറക്കാൻ അനുവദിക്കില്ല... വെള്ളിയാഴ്ച എല്ലാം തുറക്കും അന്ന് മൊട്ടു സൂചി കുത്താൻ ഇടം കിട്ടാത്ത വിധം ജനങ്ങൾ ചന്തകളിലും തെരുവോരങ്ങളിലും ആണ്.... കട തുറക്കാത്തതിനാൽ പട്ടിണി ആകുന്നത് മുതലാളി മാത്രമല്ല അവിടെ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളുമാണ്.വരുമാനം ഇല്ലാതെ മുതലാളി ശമ്പളം എങ്ങനെ കൊടുക്കും.ബിവറേജസിന്റെ മുന്നിലുള്ള ഉന്തും തള്ളും കോവിഡ് ലംഘനവും കാണാത്ത സർക്കാരിന്റെ കപട ആത്മാർത്ഥത തൽക്കാലം വിശ്വാസമില്ല..ബാങ്കിന്റെ മുന്നിലുള്ള ക്യൂവിൽ നിങ്ങൾ ഒന്ന് പോയി അന്വേഷിക്കണം അതിൽ കൂടുതലും പണയം വെയ്ക്കാനും വെച്ച പണയം എടുക്കാൻ സാധിക്കാതെ അത് പുതുക്കി വെയ്ക്കാനും ഉള്ളവർ ആയിരിക്കും.. ധാർഷ്ട്യത്തോടെ നേരിടാൻ അറിയാം എന്നു പറയുന്ന മുഖ്യമന്ത്രി ഇവരൊക്കെ എങ്ങനെ ജീവിക്കുമെന്നു കൂടി വ്യക്തമാക്കണം..ജീവൻ നില നിന്നാൽ എങ്ങനെയും ജീവിക്കാമെന്ന് ഒരു വിധത്തിലും ബാധിക്കാത്തവർ മുട്ട് ന്യായം പറയും.. ജനങ്ങളെ ഈ ലോക്ഡൗണ് എങ്ങനെ ബാധിക്കുന്നുവെന്ന് ഭരണകൂടം ഇനിയും മനസ്സിലാക്കിയിട്ടില്ല..മാസങ്ങളോ വർഷമോ കഴിഞ്ഞ് കോവിഡ് വിമുക്ത സമൂഹമായി മാറുമ്പോൾ പലരും കടക്കെണിയിലും മുഴു പട്ടിണിയിലും പെട്ട് നട്ടം തിരിഞ്ഞിരിക്കും....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫