ഇതിലും ഭേദം ഞങ്ങളേ വെടിവച്ച് കൊല്ലുന്നതല്ലേ ? ഫോർമാലിൻ കലർത്തിയ ടൺ കണക്കിന് മൽസ്യം പിടിച്ചെടുത്തു പക്ഷെ, അതെവിടെ നിന്നും വന്നു എന്നറിയില്ല.... അറിയാനൊട്ടു മാർഗ്ഗവുമില്ല...!! മാരകമായ രാസപദാർത്ഥങ്ങൾ കലർത്തിയ ഇരുപതോളം പ്രമുഖ കമ്പനികളുടെ കറിപ്പൊടികളും, പലഹാരപ്പൊടികളും പിടിച്ചെടുത്തു.... സർക്കാർ മാത്രമല്ല മാധ്യമങ്ങൾ പോലും പേര് പറയില്ല....!! ഇരുപതോളം പ്രമുഖ കുപ്പിവെള്ള ബ്രാൻഡുകളിൽ മാരകമായ അളവിൽ കോളിഫാമ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.... പക്ഷെ, ബ്രാൻഡുകൾ ഞങ്ങൾ പറയില്ല...!! ആയിരക്കണക്കിന് കിലോ സുനാമി ഇറച്ചി പിടിച്ചെടുത്തു.... പക്ഷെ, എവിടുന്നു വന്നു എന്നറിയില്ല...!! പത്തോളം പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു.... പേര് ഞങ്ങൾ പറയില്ല... എന്റെ, പൊന്നു സർക്കാരേ, ഞങ്ങൾ നികുതി കൊടുക്കുന്നത് കേരളാ സർക്കാരിനാണ് അല്ലാതെ, ഏതെങ്കിലും പ്രമുഖ സർക്കാരിനല്ല.... !! അതുകൊണ്ടു, കുറഞ്ഞപക്ഷം, ഏതൊക്കെ കമ്പനിയെയാണ് ഈ നെറികേട് കാണിക്കുന്നത്....... ഏതു മുതലാളിയാണ് സാധാരണക്കാരന്റെ ആരോഗ്യം വിറ്റു കാശുണ്ടാക്കുന്നത് എന്നറിയണം ഞങ്ങൾക്ക്.... അറിഞ്ഞേ തീരൂ....!! പേര് പറയില്ലെന്ന് പറയാൻ എന്തിനാ സാറന്മാരെ ഒരു സർക്കാരും, ഭക്ഷ്യ വകുപ്പും ? കമ്പിനിയുടെ പേര് മാത്രമല്ല, മുതലാളിയുടെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കണം.... അറിഞ്ഞടത്തോളം, പലരും സാമൂഹിക പ്രതിബദ്ധതയുടെ ഉത്തുംഗശൃംഗത്തിൽ നിൽക്കുന്നവരാണ്.... സാമൂഹികസേവനത്തിനായി പ്രവർത്തിക്കുന്ന പല പ്രമുഖ സംഘടനകളുടെയും തലപ്പത്തിരിക്കുന്നവർ...!! ഇവരുടെയൊക്കെ യദാർത്ഥ മുഖം തുറന്നു കാട്ടണം ജനമധ്യത്തിൽ....!! മാർക്കറ്റിൽ കിട്ടുന്ന ഭക്ഷണ സാധങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താൻ കുറ്റമറ്റ സർക്കാർ സംവിധാനങ്ങൾ ഉണ്ടാവണം.... അതിനല്ലേ, ഒരു ഭക്ഷ്യവകുപ്പിനെയും, ആയിരക്കണക്കിന് ഹെൽത് ജീവനക്കാരെയും ഞങ്ങളുടെ നികുതിപ്പണം കൊണ്ട് തീറ്റിപ്പോറ്റുന്നത് ?? മൽസ്യത്തിലെ ഫോർമാലിൻ കണ്ടുപിടിക്കാൻ നാട്ടുകാര് സ്ട്രിപ്പുമായി പോകണം എന്ന് പറയുന്നത് എവിടുത്തെ മര്യാദയാണ് ?? ഗുണമേന്മയുള്ളതും, മായം ചേർക്കാത്തതുമായ ഭക്ഷണം ഞങ്ങളുടെ അവകാശമാണ്....!! മന്ത്രിമാർക്കൊക്കെ, മന്ത്രി ബംഗ്ളാവുകളിൽ കൃഷി ചെയ്യാനും, കോഴിയെ വളർത്താനുമൊക്കെ സ്ഥലമുണ്ട്... അതിനായി ജോലിക്കാരുണ്ട്... നല്ല ഭക്ഷണം ഏതു കോണിൽ നിന്ന് വേണമെങ്കിലും വരുത്താനുള്ള സ്വാധീനമുണ്ട്.... ഇതെല്ലാം ചെയ്തിട്ടും, വല്ല വ്യാധിയും പിടിപെട്ടാൽ, വിദേശത്തു പോയി വിദഗ്ധ ചികിത്സ തേടാം... ഇതിന്റെയൊക്കെ ചെലവ് ഞങൾ ജനങ്ങളുടെ തലയിലും.... പക്ഷെ, ജനങ്ങളുടെ കാര്യമോ ?? ജീവിതം മുഴുവൻ കഷ്ടപ്പെട്ട് പണിയെടുത്തു സമയാസമയം നികുതിയും കൊടുത്തിട്ടു വെറും തെരുവുപട്ടിയെപ്പോലെ ക്യാൻസർ പിടിച്ചു ചാകേണ്ട ഗതികേട്... ആരാണിതിന് ഉത്തരവാദി ?? ശെരിക്കും എന്തൊരു ഗതികേടാണല്ലേ മലയാളിയുടേത്... മലയാളിയെ വിഷം തീറ്റിക്കുന്ന എല്ലാ കമ്പനികളും വിദേശത്തേക്ക് സാധനം കയറ്റി അയക്കുമ്പോൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരിക്കും... കീടനാശിനിയുടെ അളവ് അൽപ്പം പോലും കൂടാതെ നോക്കും.... അല്ലെങ്കിൽ, അയച്ചതിനേക്കാൾ വേഗത്തിൽ സാധനം തിരികെ വരും.... അത്രയ്ക്ക് ശക്തമാണ് ഓരോ രാജ്യത്തെയും ഭക്ഷ്യ സുരക്ഷാ നിയമങ്ങളും, നിയമ പാലനവും....!! ഇവിടെ, കറിപ്പൊടിയിലും. വെളിച്ചെണ്ണയിലും മായം ചേർത്ത് വിറ്റ ഒരൊറ്റ കമ്പനിയുടമയെ രാജ്യദ്രോഹക്കുറ്റം ചുമത്തി, ജാമ്യമില്ലാതെ അകത്തിട്ടാൽ ഇനിയൊരാൾ മുതിരുമോ ഇങ്ങനെ ചെയ്യാൻ...... ഭക്ഷണത്തിൽ മായം ചേർത്ത് ഒരു ജനതയെ മുഴുവൻ തീരാരോഗികളാക്കി മാറ്റുന്നത് ശെരിക്കും രാജ്യദ്രോഹക്കുറ്റം തന്നെയാണ്....!! പക്ഷെ, എല്ലാത്തിനും ചങ്കൂറ്റവും, ആർജ്ജവവുമുള്ള ഭരണ സംവിധാനം വേണം.... അതില്ലെങ്കിൽ പിന്നെ, സാക്ഷര കേരളത്തിലെ ജനങ്ങൾ ക്യാൻസർ പിടിച്ചു ചാകുക തന്നെ ചെയ്യും... എന്താ സംശയം...!! ഈ സർക്കാരിനെ മാത്രമല്ല ഉദ്ദേശിച്ചത്...!!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫