നല്ലൊരു ഭാഗം ഫുട്ബോൾ ആരാധകരും ട്രോളാൻ വേണ്ടി മാത്രം ലോകകപ്പ് കളി കാണുന്ന അവസ്ഥയാണ് ഇത്തവണ കാണുന്നത്. മുൻപ് ഇത് ഇല്ലായിരുന്നു എന്നല്ല. പക്ഷേ ഇപ്പോൾ ഇത് കലശലാണ്. ഇനിയും കൂടാനേ വഴിയുള്ളൂ. ഫലം എന്താണ്? നല്ല കളി ആര് കളിച്ചാലും അംഗീകരിക്കാനുള്ള മനസ്സ് വരാത്ത അവസ്ഥയിലേക്ക് ഈ "ഫാൻസ്‌" മാറിക്കഴിഞ്ഞു. നല്ല ഫുട്ബാൾ മനസ്സ് തുറന്ന് ആസ്വദിക്കാൻ കഴിയുന്നില്ല. എന്നാൽ ഇവർക്കൊന്നും പ്രിയപ്പെട്ടതല്ലാത്ത ടീമുകൾ കളിക്കുമ്പോൾ കളി നന്നായി ആസ്വദിക്കാനും കഴിയുന്നു. ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളായ മെസ്സിയുടേയും റൊണാർഡോയുടേയും വശ്യസുന്ദര ഫുട്ബോൾ പോലും അംഗീകരിക്കാത്ത മനസ്സ്. എന്ത് നല്ല ഗോളുകളാണ് ഈ രണ്ടു ലോകോത്തര താരങ്ങളിൽ നിന്നും പിറന്നത് *സ്പെയിനിനെതിരെ ക്രിസ്റ്റ്യാനോ* *റൊണാൾഡോ നേടിയ Technical Free Cick* *ഗോൾ* *സ്വീഡനെതിരെ ടോണി ക്രൂസ് നേടിയ Rainbow Free Cick* ഗോൾ *നൈജീരിയക്കെതിരെ* *ലയണൽ മെസ്സി നേടിയ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞു നിന്ന ഗോൾ എവർ* *ബനേഗ നീട്ടികൊടുത്ത ഒരു Flank Ball ഒറ്റ ടച്ച് കൊണ്ട് തന്റെ വരുതിയിലാക്കി നേടിയ ഗോൾ എത്ര സുന്ദരമായിരുന്നു.* ഒരു പക്ഷത്ത് നിന്നുകൊണ്ട് കളികാണുന്നത് തന്നെയാണ് അതിന്റെ സുഖം. അതിന്റെ യഥാർത്ഥ ആവേശം. അതിൽ തർക്കമൊന്നുമില്ല. പക്ഷെ മറ്റുള്ളവരോടുള്ള വീമ്പുപറച്ചിലും ട്രോളുകളും കൊണ്ട് മാത്രമാണ് നല്ല കളികൾ, നല്ല ഫുട്‌ബോൾ നമുക്ക് ആസ്വദിക്കാൻ കഴിയാതെ പോവുന്നത് എന്നത് മറക്കരുത്. നാം പിന്തുണക്കുന്ന ടീമുകൾ പോലും അവർ തോറ്റെങ്കിൽ ജയിച്ച ടീമിന്റെ കളിയെ അംഗീകരിക്കുയും അനുമോദിക്കുകയും ചെയ്യാറുണ്ട്. പക്ഷെ നമ്മുടെ നാട്ടിലെ ഫാൻസിനു മാത്രം അതൊന്നും ബാധകമല്ല. ഇക്കാരണങ്ങൾ നിലനിൽക്കെ നമ്മുടെ നാട്ടിൽ ഒരു ആത്മഹത്യ പോലും നടന്നു. വിഷയം നിസ്സാരമല്ല എന്ന് മനസ്സിലാക്കാൻ ഇത് തന്നെ ധാരാളം. ഫുട്ബോളിനെ സ്നേഹിക്കുന്ന സ്പോർട്സിനെ സ്നേഹിക്കുന്ന സഹോദരങ്ങളോട് പറയാനുള്ളത്. ഇനിയങ്ങോട്ട് നല്ലകളികൾ വരാനിരിക്കുന്നു. അതിവൈകാരികത കുറച്ചു മാറ്റിവെച്ച് നമുക്ക് വരും കളികളെ വരവേൽക്കാം.⚽✌🏼🤝🏼 *ഫുട്ബോളിനോടാണ്⚽പ്രണയം❤😍*

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫