രാവിലെ എണീക്കുമ്പോഴേക്കും ടീ എന്നൊരു വിളി മതി ചായ റെഡി...!!! കുളി കഴിയുമ്പോഴേക്കും എന്തേലും കഴിക്കാനും റെഡി...!!! ഊണ് നേരമായാൽ ഊണും കറികളും റെഡി...!!! പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ഉടുത്തൊരുങ്ങാനുള്ളതും റെഡി...!!!! ഇതിനിടയിലും ടീ എന്നൊരു വിളി മതി അവളോടിയെത്താൻ..ആ വിളി പോലും അവൾക്ക് ഇഷ്ടപ്പെട്ടു കാണില്ല എന്നാലും അവൾ ഓടി എത്തും.വന്നെത്തി നോക്കിയില്ലേൽ അവളുടെ മനസ്സിന് ഒരു സമാധാനവും കിട്ടില്ല...!!! ഓരോന്നു ചെയ്തു തീർക്കുമ്പോളും അവൾ സന്തോഷിക്കും... അടുക്കള പെണ്ണിനെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള ഇടം മാത്രമല്ല. അവളൊരു ഭാര്യയാകുന്നതോട് കൂടി യന്ത്രമാകുന്ന ഇടം കൂടിയാണ്...!!! നമ്മൾ നാളെ ഒരു സിനിമക്ക് പോയാലോ എന്ന് ചിന്തിക്കുമ്പോൾ അവൾ ചിന്തിക്കുന്നത് നാളെ ദോശയോ പുട്ടോ ചായക്കൊപ്പം ഉണ്ടാക്കേണ്ടതെന്നാണ്...!!! നാം കിടക്കും നേരം നാട്ടിലെ കാര്യങ്ങൾ പറയുമ്പോൾ അവൾ പറയുന്നത് വീട്ടു കാര്യങ്ങളായിരിക്കും...!!! നാം പുറത്തിറങ്ങി കൂട്ടുകാരുമൊത്ത് കളിച്ചു ചിരിക്കുമ്പോൾ അവൾ കൊതിക്കുന്നത് നമ്മോടൊപ്പം കളിച്ചും ചിരിച്ചും കഴിയാനാണ്...!!! ഇതാണവളിലെ ചിന്തകൾ പെണ്ണൊരു അത്ഭുതം തന്നെയാണ് വീട്ടിലിരുന്ന് നോക്കിയാൽ അവളിലെ പല ഭാവങ്ങളും കാണാം... വീട് തന്നെ ഉണരുന്ന അത്ഭുതം എവിടെയാണ് കാണാൻ കഴിയുക പെണ്ണൊരു യന്ത്രം തന്നെയാണ് മറ്റുള്ളവരുടെ സന്തോഷം കണ്ട് അതാണ് വലിയ ആനന്ദം എന്ന് കരുതി കഴിഞ്ഞു കൂടുന്ന യന്ത്രം.. എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല വെച്ചുണ്ടാക്കിയത് മുന്നിൽ വെച്ച് കൊടുത്ത് കഴിച്ചു തീരുമ്പോൾ അവൾ കേൾക്കാൻ കൊതിക്കുന്ന ഒരു വാക്കുണ്ട് #നന്നായിട്ടുണ്ട് എന്ന് ആ ഒരു വാക്കിൽ അവളുടെ ഉള്ളിൽ സന്തോഷത്തിൻ തിരയിളകും.. പക്ഷേ നമ്മിൽ ചിലർ ഒരു വാക്കു പോലും പറയാതങ്ങനെ പിശുക്കി വെക്കും.. അവളും കൊതിക്കുന്നുണ്ടാവില്ലെ ഒരു വാക്ക് .തെറ്റു ചെയ്യുമ്പോൾ വഴക്ക് പറയാൻ പൊങ്ങുന്ന നാവിൽ ഇതൊക്കെ ചെയ്യുമ്പോൾ സന്തോഷമേകുന്ന ഒരു വാക്ക് കേൾക്കാൻ അവൾ കൊതിക്കില്ലേ.. അവൾ ആഗ്രഹിക്കുന്നതും അതാണ് തെറ്റു കാണുമ്പോൾ ശാസിക്കണം, പക്ഷെ കഷ്ടപ്പെടലുകൾക്ക് സന്തോഷമുള്ള ഒരു ചെറിയ ചിരി കൊണ്ടെങ്കിലും ആശ്വാസമേകണം.. ഇനി ഇപ്പോൾ നമ്മൾ അങ്ങനെ അല്ലെങ്കിൽ എത്രയും പെട്ടെന്ന് അങ്ങനെ ആകണം .... അങ്ങനെയാ സ്നേഹമുള്ള ഭർത്താക്കന്മാർ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫