1986 ന് ശേഷം ഒററ ലോകകപ്പില്ല, 1993 ന് ശേഷം ഒററ കോപ്പ കപ്പില്ല, എന്നിട്ടും വെറും 4.3 കോടി ജനങ്ങള്‍ മാത്രമുള്ള അര്‍ജ്ജന്‍റീന എന്ന ദരിദ്ര ഫുട്ബാൾ രാജ്യത്തിന് എങ്ങനെയാണ് ലോകത്തേററവും ആരാധക പിന്തുണ നേടാൻ കഴിയുന്നത്, അവര്‍ കളി ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ എന്നാല്‍ അവരുടെ കളിക്കൊരു ആകര്‍ഷണീയതയുണ്ട്, ഒരു മാസ്മരികതയുണ്ട്, ഒരു പോരാട്ട വീര്യമുണ്ട്, ഒരു കാല്‍പ്പനിക സൗന്ദര്യമുണ്ട്, മൂന്ന് പതിററാണ്ടായി ലോകകപ്പും രണ്ടര പതിററാണ്ടായി കോപ്പഅമേരിക്കാ കപ്പുമില്ലാത്ത ഒരു ടീം ഇന്നും ലോകമാകെയുളള ആരാധനയാല്‍ മററുളള ടീമുകളേക്കാള്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നു. അര്‍ജ്ജന്‍റീനയോക്കാള്‍ അഞ്ചിരട്ടി ജനസംഖ്യയുള്ള (21 കോടി) ബ്രസീലിനും ഏഴ് കോടി ജനസംഖ്യയുള്ള ജര്‍മ്മനിക്കും ഇററലിക്കും ലോകകപ്പ് കിരീട നേട്ടങ്ങള്‍ ഏറെയുണ്ട്, അവരുടെ വിജയങ്ങളാണ് അവര്‍ക്ക് ആരാധകരെ സമ്മാനിച്ചത് , എന്നാല്‍ 25-32 വര്‍ഷമായി വലിയ ടൂര്‍ണമെന്‍റുകളൊന്നും ലഭിക്കാത്ത അര്‍ജന്‍റീനയ്ക്ക് ആരാധകര്‍ അതാത് കാലഘട്ടത്തില്‍ കൂടിക്കൊണ്ടേയിരിക്കുന്നു , അവര്‍ തോററാല്‍ പോലും ആരാധകര്‍ അവരെ കൈവിടുന്നില്ല, ആരും അവരെ തള്ളിപ്പറയുന്നുമില്ല , ജേതാക്കള്‍ക്കൊപ്പം ആരാധകര്‍ കൂടുന്നത് മനസ്സിലാക്കാം, എന്നാല്‍ ജയിച്ചാലും തോററാലും ആരാധകര്‍ വര്‍ദ്ധിക്കുന്ന ഒരു ടീം അര്‍ജ്ജന്‍റീനയല്ലാതെ വേറെയില്ല . മൂന്ന് പതിററാണ്ട് കിരീടമില്ലാതെ വേറെ ഏതെങ്കിലും രാജ്യമായിരുന്നെങ്കില്‍ ആ രാജ്യത്തിന്‍റെ ആരാധക പിന്തുണ ശുഷ്കമായേനെ... 😍😍😍😍😍😍😍 🇦🇷🇦🇷🇦🇷🇦🇷🇦🇷

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫