കോഴിക്കോട് കലക്ടർ യു.വി ജോസ് മാതൃക കലക്ടർ: തന്റെ ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കുകയും എന്നാൽ അത് മുഴുവൻ പബ്ലിക് സ്റ്റണ്ട് ആക്കാൻ താത്പര്യമില്ലാത്ത അദ്ദേഹത്തിന്റെ സേവനം സ്തുതി അർഹമാണ്. കോഴിക്കോട് മുമ്പ് ഇരുന്ന ചില കലക്ടർമാർ മാധ്യമങ്ങളിൽ പടം വരുന്നതിനോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെയായിരുന്നു ജീവിച്ചിരുന്നെങ്കിൽ ഇദ്ദേഹം ജനങ്ങളുടെ ഇടയിലാണ് ജീവിക്കുന്നത്. എനിക്ക് തോന്നുന്നില്ല എല്ലാവർക്കും കലക്ടറുടെ പേര് അറിയും എന്ന് ഞാൻ തന്നെ പേര് സംശയം തീർക്കാൻ പത്രം നോക്കേണ്ടി വന്നു. കാരണം തന്റെ പേര് പ്രസിദ്ധപ്പെടുത്തുന്നതിൽ പിശുക്കനാണ് എല്ലാവരും കലക്ടർ എന്നേ പറയുന്നുള്ളൂ. കോഴിക്കോട് നിപ്പ വൈറസ് പിടിപെട്ടപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഭരണം കൃത്യമായി നിർവ്വഹിച്ചതിനാലാണ് നമുക്ക് വൻ ആപത്തിൽ നിന്ന് രക്ഷ കിട്ടിയത്. blood bank ൽ രക്തം കൊടുക്കാൻ ജനങ്ങൾ വൈമനസ്യം കാണിച്ചപ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്ലബ്ബ് കളുമായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ച് പരിഹരിച്ചു. ഇപ്പോൾ ഉരുൾപ്പൊട്ടൽ ദുരന്തത്തിലും കൃത്യമായി തന്റെ ജോലികൾ തീർക്കുന്നു. ഇത് എല്ലാം അവസാന സമയങ്ങളിൽ ഉള്ളതാണ് ഇങ്ങനെ ഓരോ വിഷയത്തിലും ഇടപെടൽ കൃത്യമാണ്. അതോടൊപ്പം മിഠായിതെരുവ് നവീകരണം കാപ്പാട് സരോവരം പോലുള്ള ടൂറിസം മേഖലയിലും മുന്നോട്ട് കൊണ്ടുവരുന്നതിനും കലക്ടർ യു. വി ജോസ് നടത്തുന്ന ഇടപെടലുകളും സർക്കാറിന്റെ 45 വകുപ്പുകളും ഏകോപിപ്പിക്കുന്നതിലും മുന്നിൽ തന്നെയാണ്. കൂടാതെ എല്ലാ വിഷയങ്ങളും ഫീൽഡിൽ വന്നു കാര്യങ്ങൾ മനസ്സിലാക്കും അല്ലാതെ ഏതെങ്കിലും സോഷ്യൽ മീഡിയയിലൂടെയുള്ള ഭരണമല്ല കാഴ്ചവെക്കുന്നത്. എന്നാൽ അത് സ്വയം പ്രചരിപ്പിക്കുന്നതിൽ മുൻ കലക്ടർമാരെ പോലെ അത്ര പോര അത് കൊണ്ട് എല്ലാവർക്കും വലിയ മതിപ്പില്ല. പ്രത്യേകിച്ച് ഇന്ന് സോഷ്യൽ മീഡിയയിൽ മാത്രം ജീവിക്കുന്നവർക്ക്. ഇന്ന് പരസ്യത്തിനാണല്ലോ മാർക്കറ്റ്. ഇത് എഴുതുമ്പോൾ ഇനി ആരും തെറ്റിദ്ധരിക്കേണ്ട അദ്ദേഹം എന്നെക്കൊണ്ട് എഴുതിച്ചതാണ് എന്ന് എന്നെ നേരിട്ട് പരിചയം പോലും ഇല്ല. പിന്നെ ഞാൻ എന്തിന് എഴുതി എന്നാണെങ്കിൽ ചില മുഖങ്ങൾ പുറത്ത് കൊണ്ട് വന്നു എന്നുള്ളൂ. Big salute you sir

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫