എന്തൊരു രാത്രിയാണിത് !! കാൽപ്പന്ത് കളിയിലെ രണ്ട് മഹാപ്രതിഭകൾ മണിക്കൂറുകളുടെ ഇടവേളയിൽ തലയും താഴ്ത്തി മടങ്ങുന്നു , ലോകകിരീടമെന്ന സ്വപ്നം പൂർത്തിയാക്കാനാവാതെ . മെസ്സിയും റൊണാൾഡോയും , പ്രതിഭ കൊണ്ട് പരസ്പരം മത്സരിച്ചവർ , ഒരു ശരാശരി ടീമിന്റെ ഭാരം മുഴുവൻ സ്വന്തം നാടിന്റെയാകെ പ്രതീക്ഷയ്ക്കൊപ്പം ഒറ്റയ്ക്ക് ചുമലിൽ പേറേണ്ടി വന്നവർ , ഒരു പക്ഷെ അവരുടെ അവസാന ലോകകപ്പ് മത്സരം പൂർത്തിയാക്കിയിരിക്കുന്നു , ഒരു കണ്ണുനീർ തുള്ളി ബാക്കി വെച്ചു കൊണ്ട് ... അവസാന ടെസ്റ്റ് കളിക്കാനിറങ്ങുമ്പോൾ 4 റൺസ് മതിയായിരുന്നു ബ്രാഡ്മാന് 100 ശരാശരി തികയ്ക്കാൻ , പക്ഷെ അതിൽ അദ്ദേഹം പൂജ്യത്തിന് പുറത്തായി , കളി അങ്ങനെ കൂടിയാണ് . ഒരു ലോക കപ്പിന്റെ കുറവിനപ്പുറത്ത് ലോകം നിങ്ങളെ ബഹുമാനിക്കുന്നു , സ്നേഹിക്കുന്നു പ്രിയ മെസ്സി , റോണോ , മാന്ത്രികക്കാലുകൾ കൊണ്ട് നിങ്ങൾ അത്രമേൽ ഞങ്ങളെ ആനന്ദിപ്പിച്ചിട്ടുണ്ട

Comments