കഴിഞ്ഞ 2 കൊല്ലങ്ങളിലായി അർഹതപെട്ടവരുടെ കയ്യിൽ തന്നെയാണ് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് എത്തിയിട്ടുള്ളത്.എന്നാൽ ഈ കൊല്ലത്തെ അവാർഡ് എത്തി നിൽക്കുമ്പോൾ അർഹതപ്പെട്ടവരെ തഴഞ്ഞിട്ടുണ്ട് മാത്രമല്ല, അർഹത ഇല്ലാത്ത "പ്രമുഖർ" ലിസ്റ്റിൽ കയറുകയും ഫൈനൽ റൗണ്ട് വരെ എത്തിയിട്ടുമുണ്ട് ! 🙂🙏 2018 എന്ന വർഷത്തിൽ 100ൽ കൂടുതൽ ചിത്രങ്ങൾ റിലീസ് ചെയ്തപ്പോൾ,മികച്ച പ്രമേയവും പ്രകടനവും കാഴ്ചവെച്ച ഒട്ടേറെ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറെ മികച്ചു നിന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു പത്മകുമാർ സംവിധാനം ചെയ്ത ജോജു ജോർജ് നായകൻ ആയ "ജോസഫ് ".വമ്പൻ റിലീസുകൾക്ക് ഒപ്പം ആയിരുന്നു ജോസഫ് റിലീസ് ചെയ്തത്.2.0 കേരളത്തിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കിയില്ലെങ്കിലും,ജോസഫ് പോലെയുള്ള ഒരു കൊച്ചു സിനിമക്ക് കൂടുതൽ തിയറ്റർ കിട്ടാനുള്ള സാധ്യത കുറച്ചു എന്ന് തന്നെവേണം പറയാൻ! ഞാൻ തിയറ്ററിൽ പോയി കണ്ട ഒരു സിനിമയാണ് ജോസഫ്.അന്ന് സിനിമ കാണാൻ കുന്നംകുളം ഭാവനയിൽ പോയപ്പോൾ തിയ്യറ്ററുകാർ വരെ പറയുന്നത് 2.0ക്ക് കേറികോളിൻ..ജോസഫിന് ആളില്ല..ഷോ മിക്കവാറും ഉണ്ടാവില്ല.. എന്നൊക്കെ ആയിരുന്നു.ഒരു സ്റ്റാർഡം ഇല്ലാത്ത നായകൻ ആയിരുന്നത് കൊണ്ടാവാം ചിലപ്പോൾ പലയിടത്തും ജോസഫ് തഴയപെട്ടതും. എന്നിരുന്നാലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ ആ കൊച്ചു സിനിമക്ക് സാധിച്ചിട്ടുണ്ട്. ദൗർഭാഗ്യമെന്നോ,അവഗണന എന്നോ എന്തും വിശേഷിപ്പിക്കാം..മികച്ച അഭിനയം പുറത്തെടുത്ത ഇത്തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജയതാവ് ആവും എന്നുറപ്പ് ഉണ്ടായിട്ടുന്ന ജോജു ജോർജ് അവസാന റൗണ്ട് എത്തിയപ്പോൾ പുറത്തായിട്ടുണ്ട്..!👌🙏 മാതൃഭൂമി ന്യൂസ് ലിങ്ക് :https://www.facebook.com/332934167717/posts/10157193193602718/ ഫൈനൽ റൗണ്ടിൽ ഫഹദ്ക്ക,ജയസൂര്യ, മോഹൻലാൽ എന്നീ പേരുകൾ ആണ് ഉള്ളത്. ദുൽഖർ സൽമാന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടിയ കൊല്ലം, സു..സു സുധി വാത്മീകം എന്ന സിനിമയിൽ ചലഞ്ചിങ് റോൾ ചെയ്ത ജയസൂര്യ തഴയപ്പെട്ടു എന്ന് പറയാൻ തന്നെയാണ് എനിക്കിഷ്ടം.അതുകൊണ്ട് ഇത്തവണ ജയ സൂര്യക്ക് കൊടുക്കുന്നതിൽ തെറ്റില്ല..! (മേരിക്കുട്ടി മറ്റൊരു ചലഞ്ചിങ് റോൾ കഴിഞ്ഞ കൊല്ലം ജയസൂര്യ ചെയ്ത് വെച്ചിട്ടുണ്ട്..👌) ഫഹദ്ക്കക്ക് കാർബൺ,വരത്തൻ,ഞാൻ പ്രകാശൻ എന്നീ വ്യത്യസ്ത സിനിമകളും,അതിനൊത്ത മികച്ച അഭിനയ പ്രകടനവും ഉണ്ടായിട്ടുണ്ട്.. മികച്ച നടനുള്ള പുരസ്കാരം പുള്ളിക്ക് കിട്ടിയാലും ഒരു ലോജിക് ഉണ്ട് എന്ന് പറയാം..! പക്ഷെ "ഒരാള് " എന്ത് മലമറിച്ചിട്ടാണ് ഈ ഫൈനൽ റൗണ്ടിലെ ലിസ്റ്റിൽ എത്തിയിട്ടുള്ളത് എന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നില്ല..! അരിഭക്ഷണം കഴിക്കുന്ന മലയാളിക്ക് മനസിലാവും പിന്നിലെ ചെരട് വലിയും സ്വാധീനവുമൊക്കെ..🙂🙏 ബാക്കി പുരസ്‌കാരപ്രഖ്യാപനം കഴിഞ്ഞിട്ട്..!!🙂 Vineeth Rajan

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫