ബോളിവുഡ് ജനത പാർട്ടി എന്നൊക്കെ പേരിട്ടു വിളിക്കുന്നത് കൊണ്ട് ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ.മൂന്നു മാസക്കാലത്തോളം ചൂടും തണുപ്പും മഴയും കൊണ്ട് തെരുവിൽ നിന്നിട്ടും യാതൊരു കൂസലും ഇല്ലാതെ ദേശസ്നേഹം പറഞ്ഞു നടക്കുന്ന ഒരുകൂട്ടർ.."ദേശദ്രോഹി" എന്ന് വിളിക്കാൻ ദേശത്തെ ദ്രോഹിക്കുന്നതിനാണോ അതോ ദേശത്തിൽ ഉള്ളവരെ ദ്രോഹിക്കുന്നതിനാണോ പ്രയോറിറ്റി കൂടുതൽ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു..അല്ലഈ ക്രിക്കറ്റ് ദൈവമെന്നൊക്കെ വിളിച്ചു ഇത്രയും കാലം കണ്ട പാടത്തും പറമ്പിലും സിക്സറടിക്കുമ്പോൾ മനസ്സിൽ ഞാനും "സച്ചിൻ" ആണെന്നൊക്കെ കരുതിയത് അപ്പുറത്തെ ഓവുചാലിൽ ഛർദിക്കാൻ വേണ്ടിയാണ്.."ദേശ വിരുദ്ധത " നടക്കുന്നുണ്ടത്രേ സമരത്തിൽ ..എന്തുമാത്രം വൃത്തികെട്ട വാക്കാണത് .. എത്ര പെട്ടന്നാണ് ഒരാളുടെ ഉള്ളിലെ വിഷം പുറത്തേക്ക് വന്നു പോകുന്നത്..അല്ലെങ്കിലും ഇങ്ങനത്തെ സാഹചര്യങ്ങളിൽ ഒക്കെയാണ് അവനവൻ എങ്ങനെയുള്ളവരാണ് എന്നൊക്കെ സ്വയം വിലയിരുത്താൻ ഉള്ള എളുപ്പവഴി..മസിൽമഹാന്മാരായ എല്ലാ ഖാൻ - കപൂർ മാരും ചാണക ലേഹ്യം കുടിച്ച് സുഖ നിദ്രയിലാണ്..സേഫ് സോണിൽ ഇരുന്നു ട്വിറ്റെർ എന്നൊരു ആപ്ലിക്കേഷനിലും ഇരുന്നു കിടന്നു വിരകുന്നുണ്ട് ഇവന്മാരൊക്കെ..ഇവന്മാരൊക്കെ കഴിക്കുന്ന ബർഗറിന്റെ നടുക്ക് തിരുകിവെച്ച തക്കാളിയും കേബേജുമെല്ലാം ആകാശത്തു നിന്നോ ട്വിറ്ററിൽ നിന്നോ സംഘി ആപ്പീസിൽ നിന്നോ വന്നതൊന്നും അല്ലല്ലോ ..?അതൊക്കെ നട്ടു നനച്ചു പാകപ്പെടുത്തി വെയിലും തണുപ്പും സഹിച്ചു വിളവെടുത്ത് നിന്റെയൊക്കെ അണ്ണാക്കിലേക്ക് തിരുകിത്തരാൻ പാകത്തിൽ ആക്കിത്തരുന്ന ഒരുകൂട്ടം മനുഷ്യരുണ്ട് അവരാണ് ഇന്ന് തെരുവിൽ ഉള്ളത്…എന്തൊക്കെ എത്രെയൊക്കെ പറഞ്ഞാലും ഏറ്റവും ഗതികേടിന്റെ അങ്ങേയറ്റത്തേക്കാണ് ഇപ്പോൾ നിലവിൽ ഉള്ളത് തന്നെ..അതിർത്തികളും കടന്ന് ആഗോളതലത്തിൽ എത്തിപ്പെട്ടു എങ്കിൽ അത് സാധാരണ ഒരു സമരമായി അവർക്ക് കാണാൻ കഴിയാത്തത് കൊണ്ടാകണം എന്ന് കരുതണം നമ്മൾ ..കാരണം ,ഇവിടെ സമരക്കാർ കർഷകരാണ്..കോർപറേറ്റുകൾക്ക് ഊറ്റി കുടിക്കാൻ ഇനി ഇട്ടിരിക്കുന്ന ജെട്ടികൾ മാത്രമേ ബാക്കിയുള്ളൂ..അല്ലെങ്കിലും ആരെങ്കിലുമൊക്കെ എന്തെങ്കിലും തെറി വിളിച്ചാലും കുറച്ചെങ്കിലും അമർഷം കൊണ്ട് അതങ്ങ് മറക്കുമെങ്കിലും "സംഘി " എന്ന് വിളിച്ചാൽ ഉണ്ടാകുന്ന ദേഷ്യവും പ്രകോപനവും ഓർത്താൽത്തന്നെ മനസ്സിലാകും അവന്മാർ എത്രത്തോളം ഊളകൾ ആണെന്ന്..ലോകം മൊത്തം കറങ്ങിയിട്ടും യാതൊരു ലോകവിവരവും ഇല്ലാത്ത പോലെ ചിലർ തലപ്പത്ത് ഉണ്ടാകുമ്പോൾ ആ നാട്ടിൽ ജീവിക്കേണ്ടി വരികയെന്ന ഗതികേട് ആലോചിക്കാൻ തന്നെ വയ്യ ."ഇമ്രാൻ കുഞ്ഞുങ്ങൾ ""ജിഹാദികൾ""ബോംബ് മതക്കാർ "തുടങ്ങിയ പേരുകളുടെ കൂടെ ചേർത്തു വായിക്കുകയാണ് സംഘ് പരിവാറുകൾ "കർഷകർ " എന്നത്..ഏതെങ്കിലും സ്ത്രീ അവർക്കെതിരെ പറഞ്ഞാൽ അവർ "വേശ്യ "പട്ടവും ചുമക്കണം..എന്തൊരു അവസ്ഥ...തല ഉയർത്തി ഇന്ത്യക്കാരൻ ആണെന്ന് പറഞ്ഞൊരു കാലത്തെ നോക്കി കൊഞ്ഞനം കുത്തുന്ന അവസ്ഥയിലേക്ക് നാടിനെ തള്ളിവിട്ട അവതാര പുരുഷന്മാർ വാഴുന്ന നാട്ടിൽ തലച്ചോറ് നായി നക്കിയ കുറെ ടീമുകൾ ഉള്ളിടത്തോളം ഇനിയും ഇനിയും പ്രതിഷേധങ്ങൾ ഉയർന്നുകൊണ്ടേ ഇരിക്കും ..രാജ്യത്തെ ആർക്കും തീറെഴുതിയിട്ടില്ല..ജനിച്ചതും ഈ നാട്ടിൽ ,മരിക്കുന്നതും ഈ നാട്ടുകാരൻ ആയിട്ട് തന്നെ…പാകിസ്ഥാനിലേക്ക് പോകാൻ പാകിസ്ഥാനികളോട് പറഞ്ഞാൽ മതി..തിന്നുന്ന റേഷനരി സംഘികളുടെ ആണ്ടിമുക്ക് ശാഖയിൽ നിന്നും വിളവെടുക്കുന്നതാണെന്ന് കരുതിയിട്ടാകും ഒളിഞ്ഞിരുന്നും അല്ലാതെയും കർഷകർക്കെതിരെ പറയുന്നത്..കർഷകരെ എതിർക്കുന്നത് പോലെ പ്രയാസമുണ്ടാകുന്ന കാര്യമാണ് അതിനെതിരെ ഊമയായി ഒന്നുമറിയാത്തെപോലെ നിക്കുന്നതും..സച്ചിനും കോഹ്‌ലിയും അക്ഷയ്കുമാറും അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത സെലിബ്രിറ്റികൾ എല്ലാം എന്തോ ഒന്ന് ഭയന്നോ അതോ നെഞ്ചിൽ ചാണകം കയറിയിട്ടോ ഇങ്ങനെയൊക്കെ പറയുന്നു എങ്കിൽ മുന്നേ മരണപ്പെട്ട് നമ്മെയൊക്കെ വിട്ടു പിരിഞ്ഞ സെലിബ്രിറ്റികളും താരങ്ങളുമെല്ലാം രക്ഷപെട്ടു എന്നെ പറയാനുള്ളൂ കാരണം ,ജീവിച്ചിരിക്കുമ്പോ ഇതുപോലെയുള്ളവരുടെ മൂഡ് താങ്ങേണ്ടി വന്നതും ഇല്ല പലരുടെയും വെറുപ്പ് സമ്പാദിക്കേണ്ടി വരികയും ചെയ്തില്ല..അതാണ് അവർക്ക് കിട്ടിയ ഏറ്റവും വലിയ പത്മഭൂഷണും ഭാരതരത്നവും എല്ലാം...#Westandwith #farmers...💪Shahir Kalathingal Feroke

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫