രാഹുൽ മൽസ്യ തൊഴിലാളികളുമായും, മറ്റും ഇടപഴകുന്ന ഫോട്ടോ ഇട്ട് സംഘികളും, കമ്മികളും അടങ്ങുന്ന "സംമ്മികൾ" ട്രോളുന്നത് കാണുമ്പോൾ ചിലത് പറയാതിരിക്കാൻ കഴിയില്ല.രാഹുൽ നാട്ടിൽ കലാപം ഉണ്ടാക്കുകയോ, ഇന്നോവയിൽ മാഷ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച് ആളെ കൊല്ലാൻ വിടുകയോ, അഹങ്കാരം കാണിച്ച് മറ്റുള്ളവരെ പരനാറി, നികൃഷ്ട ജീവി എന്ന് വിളിച്ചു നടക്കുകയോ ചെയ്തിട്ടില്ലല്ലോ ? ഉണ്ടോ ? ഉണ്ടെങ്കിൽ അതിനെ നമുക്ക് വിമർശിക്കാം...!ജനങ്ങളിൽ ഒരുവനായി, തന്റെ മനസ്സ് പറയുന്നതിനനുസരിച്ച് രാഹുൽ ജീവിക്കുന്നതിൽ ഒരു തെറ്റും ഇല്ല. പൊതുസമൂഹത്തിന് ഒരു ശല്യം ആകാതെ, സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ട്. രാഹുലിനും ഉണ്ട്. നിങ്ങൾ അങ്ങനെ ജീവിക്കണം, ഇങ്ങനെ ജീവിക്കണം എന്ന് പറഞ്ഞാൽ അത് നിങ്ങൾ അംഗീകരിക്കുമോ ? ഒരിക്കലും ഇല്ല. കാരണം അത് ഫാസിസമാണ്. അതുകൊണ്ട് രാഹുൽ അയാളുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നത് നമ്മളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിൽ, അത് നമ്മുടെ ഉള്ളിലെ ഫാസിസവും, തനിക്കോ, തന്റെ നേതാവിനോ ചെയ്യാൻ കഴിയാത്തത് മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ തോന്നുന്ന ചൊറിച്ചിലും ആണ്.ഇനി "പ്രധാനമന്ത്രി സ്ഥാനത്തിന് സാധ്യതയുള്ള ഒരാൾ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ ?" എന്നതാണ് നിങ്ങളുടെ ചോദ്യം എങ്കിൽ അത് നിങ്ങളിൽ ചിലർ സൃഷ്ടിച്ച ചില മുൻധാരണകളിൽ നിന്ന് ഉണ്ടായ വികലമായ കാഴ്ചപ്പാട് ആണ് എന്നേ പറയാനുള്ളൂ. സർക്കാർ ചെലവിൽ ബലം പിടിച്ച് നടക്കുകയും, കാണുന്നവരോട് "കടക്കൂ പുറത്ത്" എന്ന് ആക്രോശിക്കുകയും, സെൽഫി എടുക്കാൻ വന്നവനെ ഓടിച്ച് വിടുന്നവനും ആയിരിക്കണം ഭരണാധികാരി എന്ന് നിങ്ങളുടെ ഭരണാധികാരികൾ നിങ്ങളുടെ മനസ്സിൽ അടയാളപ്പെടുത്തിയിട്ടുണ്ട് എങ്കിൽ അതിന് രാഹുൽ എന്ത് പിഴച്ചു ?രാഹുലിന് കർക്കശമായ നേതൃത്വ സ്വഭാവം ഇല്ലാതിരിക്കാം. അയാൾ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസിൽ ധാരാളം അഴിമതിക്കാരും, കാലുമാറികളും ഉണ്ടായേക്കാം, എന്നാൽ രാഹുൽ എന്ന വ്യക്തി ഇതുവരെ അങ്ങിനെ ഒന്നും ചെയ്തതയായി നമ്മുടെ മുന്നിൽ ഇല്ല. ഉണ്ടോ ?എന്നാൽ നിങ്ങൾ തലയിൽ കയറ്റി വെക്കുന്ന കാർക്കശ്യക്കാരായ മാതൃകാ ഭരണാധികാരികളിൽ ആരാണ് അഴിമതിയുടെ കറ പുരളാത്തത് ? അവർ പ്രതിനിധീകരിക്കുന്ന ഏതു പാർട്ടിയിൽ ആണ് അഴിമതിയും, കാലുമാറികളും, അവസരവാദികളും ഇല്ലാത്തത് ? പറഞ്ഞു തരുമോ ?രാഹുൽ പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും അയാൾ സാധാരണ ജനങ്ങൾക്ക് ഭീഷണിയോ, ഭീകരനോ അല്ല. രാഹുൽ സ്നേഹം വിതറി അവന്റെ ഇഷ്ടപ്രകാരം ജീവിക്കട്ടെ. പ്രധാനമന്ത്രി എന്നതിനേക്കാൾ നല്ലൊരു മനുഷ്യൻ ആകാൻ ആണ് രാഹുൽ ആഗ്രഹിക്കുന്നത്. അതിനനുസരിച്ച് രാഹുൽ ജീവിക്കട്ടെ. സമൂഹത്തിൽ സ്നേഹം പരത്തുക, ജനങ്ങളിലേക്ക് ഇറങ്ങുക എന്നതൊന്നും എന്തായാലും ഒരു മോശം കാര്യം അല്ലല്ലോ !കോൺഗ്രസ് ജയിച്ചാൽ പോലും രാഹുൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുമോ എന്ന് കണ്ടറിയണം.അയാളുടെ ലക്ഷ്യം കോൺഗ്രസ് വിജയമാണ്. അല്ലാതെ സ്വയം പ്രധാനമന്ത്രി ആകുക എന്നതിൽ അല്ല. അങ്ങിനെ ഒരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു എങ്കിൽ അത് 2009 ൽ തന്നെ പൂവണിയിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്ന മിനിമം ബോധം എങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുക.അബസ്വരം :അതുകൊണ്ട് പാർട്ടി ആപ്പീസിൽ തല പണയം വെച്ച് രാഹുലിനെ ചൊറിയുന്നതിന് മുൻപ്, തല പാർട്ടി ആപ്പീസിൽ നിന്ന് തിരിച്ചെടുത്ത് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുക സംമ്മികളേ...👉 Absar Mohamed P A

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫