"പ്രവാസികൾക്കെന്താ കൊമ്പുണ്ടോ ? പൈസ ഉണ്ടാക്കി സ്വന്തം അണ്ണാക്കിലേക്ക് തിരുകാനല്ലാതെ ഞങ്ങളക്കാർക്കേലും എന്തേലും ഉപകാരം ഉണ്ടോ ,പഠിക്കട്ടെ അവന്മാർ .."ഒരിടത്ത് കണ്ടൊരു കമന്റ് ആണിത്…കണ്ടപ്പോ വല്യ പുതുമയൊന്നും തോന്നിയില്ല കാരണം പൊതുവെ എല്ലാവര്ക്കും ആ ഒരു കാഴ്ചപ്പാടാണ്..അതിപ്പോ നാട്ടിലായാലും നാടിന്റെ ഭരണാധികാരികളിൽ ആയാലും.. അതാണല്ലോ ഇപ്പൊ കണ്ടുവരുന്നതും.സുഹൃത്തേ ഞങ്ങൾക്ക് കൊമ്പുണ്ടോ ഇല്ലയോ എന്നത് അല്ല ഇവിടെ വിഷയം നിങ്ങളെല്ലാവരും കൂടി പുതിയ പുതിയ ടൈപ് കൊമ്പുകൊണ്ട് കുത്തി കുത്തി ഞങ്ങളെയൊക്കെ കൊല്ലാതിരുന്നാൽ മതി..ജോലിയിലെ കഥന കഥകളുടെ തീരാത്ത കഥകൾ പറഞ്ഞാൽ ഇനിയും ഈ സെന്റി അടി നിർത്താൻ ആയില്ലേ എന്ന് ചോദിച്ചു കളിയാക്കും ,ഇനി മയ്യത്തും കൊണ്ട് വരുന്ന പ്രവാസിയുടെ പെട്ടിയെപ്പറ്റി ആണെങ്കിലോ പ്രവാസികളും അവരുടെ വീട്ടുകാരോ അല്ലാതെ ഒരൊറ്റ ഒരുത്തനും അതിന്റെ ആഴം അളക്കാനോ സങ്കടപ്പെടാനോ നിൽക്കില്ല..അതൊക്കെ വെറും കെട്ടു കഥയാണ് …വായിക്കാൻ കൊള്ളാം ..ലൈക്കും കൊടുക്കാം ഒരു സാഡ് സ്മൈലിയും കൊടുക്കാം ..ശുഭം.അതൊക്കെ പോട്ടെ ,കാര്യത്തിലേക്ക് വരാം..കോവിഡ് ടെസ്റ്റ് കൊണ്ട് അയ്യര് കളിയാണല്ലോ ഇപ്പോൾ നാട്ടിലെ എയർ പോർട്ടുകളിൽ.വരുന്നത് ഗൾഫുകാരൻ ആയത്കൊണ്ട് തന്നെ കയ്യിൽ റിയാലും ദിനാറും ദിർഹമും കെട്ടിവെച്ചു പൂത്ത പൈസയും ആയാണല്ലോ വരുന്നത് ..ഒന്ന് പിഴിഞ്ഞെക്കാം ..സത്യം പറഞ്ഞാൽ എന്തൊരു ഗതികെട്ട ടീമാണ് നമ്മൾ പ്രവാസികൾ എന്നോർത്ത് പോവുകയാണ്..എന്തൊരു കഷ്ടമാണ്..പെട്രോളിന്റെ വില കൊട്ടിയതും പോരാ ഇക്കണ്ട സാധന സാമഗ്രികൾക്കും ബുർജ് ഖലീഫ പോലെ വില ഉയർന്നതും പോരാ പുതിയ ഓരോരോ വഴികൾ കണ്ടെത്തിയിരിക്കുകയാണ്..ഇക്കോണമി തകർന്നത് നികത്താൻ കണ്ടെത്തിയ പുതിയ വഴികൊള്ളാം സാറന്മാരെ..നാട്ടിലേക്ക് വരുന്നതിനു മുൻപേ എല്ലാം ടെസ്റ്റും ചെയ്ത് മതിയായ നിബന്ധനകൾ പാലിച്ച് പൈസയും കൊടുത്ത് രണ്ടും മൂന്നും കൊല്ലം കഴിഞ്ഞു വേണ്ടപ്പെട്ടവരെ കാണാൻ വരുമ്പോൾ അവിടെയും ഇരുത്തി പിഴിയുന്ന അവസ്ഥ..1700 രൂപയല്ലേ അതിപ്പോ വലിയ തുകയാണോ എന്നൊക്കെ പറയുന്നതും കേട്ടു പലയിടത്തും കമന്റായിട്ട് , ഒരു അഞ്ഞൂറ് രൂപ കടം ചോദിച്ചാൽ പായാരപെട്ടി തുറക്കുന്ന നിങ്ങളൊക്കെത്തന്നെ ഇത് പറയണം..ആ തുകയും ഞങ്ങൾക്ക് വലുതാണ് അതിന്റെ വാല്യൂനേപ്പറ്റി പറഞ്ഞാലൊന്നും നിങ്ങളെപ്പോലെ ഉള്ളവർക്ക് തലയിൽ കയറുകയും ഇല്ല..സമരം ചെയ്യാനും കാമ്പയിൻ കൂടാനും സമ്മേളനം കൂടാനും യാതൊരു നാട്ടിൽ യാതൊരു മാനദണ്ഡമോ പരിമിതികളോ ഇല്ല ..ആകെ ഉള്ളതാണെങ്കിലോ സ്വന്തം മോന്ത വരെ പ്രിന്റ് ആക്കി അതിലും രസം കണ്ടെത്തുന്ന ഒരു മാസ്ക് ഇടുക..അതിലിപ്പോ താമരയും കൈപ്പത്തിയും അരിവാൾ ചുറ്റികയും ഏണിയും പ്രിന്റ് ചെയ്തത് ആണെങ്കിൽ ജോറായി..കൊറോണയും പെട്ടിയിലാക്കി വരുന്നവരാണ് ഞങ്ങൾ പ്രവാസികൾ എന്ന് തോന്നിപ്പിക്കുന്ന പോലെയാണ് കാര്യങ്ങളുടെ നിൽപ് വശം..വീട്ടിൽ വേണ്ടപ്പെട്ട ആരെങ്കിലും ഗൾഫിൽ ഉണ്ടെങ്കിൽ അവർക്ക് ചിലപ്പോളെങ്കിലും മനസ്സൊന്നു വേദനിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ അല്ലാത്തവർക്ക് കല്ലി വല്ലിയും.ലഗ്ഗേജ് കുത്തി പൊട്ടിക്കുക എന്നിട്ട് അതിനകത്തെ സാധങ്ങൾ അടിച്ചു മാറ്റുക അത് ചോദിക്കാൻ ചെന്നാൽ ആട്ടി പായിപ്പിക്കുക അത് പിടിച്ചു വീഡിയോ ഇട്ടവന് എതിരെ കേസും കിട്ടുക ഇതൊക്കെ പ്രവാസികൾക്ക് മാത്രം അനുഭവിക്കാനുള്ള ഒരു പ്രേത്യേകതരം സിസ്റ്റം ആണ്..സമ്മേളനങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നവർ പങ്കെടുത്തോട്ടെ പക്ഷെ നേരെ അതൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പാട്ടും പാടി കയറും മുൻപേ എല്ലാ അവന്മാർക്കും ഈ പറഞ്ഞ ടെസ്റ്റുകൾ ചെയ്യാൻ വല്ല വകുപ്പുണ്ടോ ..?ഇതേ പറഞ്ഞ നിസാരമാണെന്നു പറയുന്ന 1700 ഓ ആയിരമോ ചാർജ് ചെയ്തിട്ട് പോട്ടെ ഒരു അഞ്ഞൂറ് ആക്കിക്കോ എന്നിട്ട് ഒരടി മുന്നോട്ട് പോകാൻ പറയാൻ...പറ്റോ ..? ഇല്ലാലെ ...ആ അതാണ് കാര്യം ...ന്റെ പ്രവാസികളെ ,നമ്മളുടെ എടങ്ങാറുകൾ പ്രവാസികൾ തന്നെ പരസ്പരം അവനവന്റെ വാട്സപ്പ് ഫേസ്ബുക് ഗ്രൂപ്പിലും സ്വന്തം റൂമിലും പറഞ്ഞു കരഞ്ഞു തീർത്തോളണം..ആരും വരുമെന്ന് കരുതണ്ട ..വരില്ല..വെറുതെ പൊട്ടന്മാർ ആകേണ്ട ..രാമക്ഷേത്രത്തിലും ബാബരി മസ്ജിദിനും രക്തസാക്ഷികൾക്കും ഒക്കെയായി നാടാകെ റാലിയും സമ്മേളനവും സമരവും ഒക്കെയായി അവർ എല്ലാം ബിസി ആണ്..ഹാഷ് ടാഗുകൾ ഒക്കെയും ഒളിവിലും ആണ് ...Shahir Kalathingal Feroke

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫