കർഷകരുടെ പ്രതിഷേധത്തെ അനുകൂലിച്ച് അന്താരാഷ്ട്ര സംഗീത താരം റിഹാന്നയും പരിസ്ഥിതി സംരക്ഷണ പ്രവർത്തകയായ ഗ്രേറ്റ തംബർഗും ട്വീറ്റ് ചെയ്തയുടനെ ഇന്ത്യൻ ക്രിക്കറ്റ് സിനിമ താരങ്ങൾ പെട്ടെന്ന് ഉറക്കമുണർന്നല്ലോ..സർക്കാരിനും, ബിജെപിക്കും അനുകൂലമായി, കർഷകർക്ക് എതിരായി ട്വീറ്റ് ചെയ്ത ഇന്ത്യൻ താരങ്ങൾ ഇവരാണ്:- സച്ചിൻ സച്ചിൻ- സുനിൽ ഷെട്ടി- അക്ഷയ് കുമാർ (അദ്ദേഹം കനേഡിയനാണ്)- ഏക്താ കപൂർ- കരൺ ജോഹർ- അജയ് ദേവ്ഗൺ- കൈലാഷ് ഖേർ- രവി ശാസ്ത്രി- അനിൽ കുംബ്ലെ- ശിഖർ ധവാൻ- ആർ പി സിംഗ്- സുരേഷ് റെയ്‌നഇവരെ കാണാൻ വേണ്ടിയാണ് നമ്മൾ പണം ചിലവഴിച്ചത്. നമ്മൾ ചെലവഴിച്ച പണത്തിൽ സമ്പന്നരായ ആളുകൾ ഇവരാണ്.മഹത്വവൽക്കരിക്കപ്പെട്ടവരും ആരാധിക്കപ്പെടുന്നവരുമായ ആളുകൾ ഇവരാണ്. ചിലരിൽ നമ്മൾ ദൈവങ്ങളെ പോലും സൃഷ്ടിച്ചിരിക്കുന്നു. നമ്മുക്ക് അന്നം തരുന്ന നമ്മുടെ കർഷക പ്രതിഷേധത്തെ #propaganda , #divisive #agenda എന്ന് പറഞ്ഞ് തരംതാഴ്ത്തി ബിജെപി സർക്കാരിന് ജയ് വിളിച്ച് ആളുകൾ ഇവരാണ്.കർഷകരെ #Terrorits, #AntiNationals, #DeshDrohis എന്ന് വിളിക്കുന്ന പക്ഷത്തെ പരസ്യമായി പിന്തുണച്ചവരാണിവർ. കർഷകർക്ക് എന്ത് സംഭവിച്ചു, എന്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു.. എന്നതിന് ഒരു വിലയും നൽകാതെ, സ്വന്തം കരിയറും പ്രശസ്തിയും ബാങ്ക് ബാലൻസും മാത്രം വില കൽപ്പിക്കുന്നവരാണിവർ.അവരെ തിരുത്താൻ നമുക്കാവില്ല. അതാണ് സത്യം.പക്ഷെ ഒരു കാര്യം ഞാൻ നിങ്ങളോട് പറയാം ....... ഇവരെ ഓർമ്മിക്കുക.സമയം വരുമ്പോൾ ...... ഇവരെ ഓർമ്മപ്പെടുത്തുക.

Comments