മുഹമ്മദ് നബി (സ അ) ഒരിക്കൽ സഹാബികളോട് ചോദിച്ചു നിങ്ങളുടെ കർമങ്ങളിൽ വെച്ച് നല്ലൊരു കർമം ഞാൻ പറഞ്ഞു തരട്ടയോ ? ഉടമസ്ഥനായ രാജാവിന്റെ അടുത്ത് ഏറ്റവും തൃപ്തകരമായ പ്രവർത്തനം എന്താണെന്ന് പറഞ്ഞ് തരട്ടയോ ?നിങ്ങളുടെ സ്ഥാനം നാളെ ഉയർത്തപ്പെടുന്ന ഒരു കർമം ഞാൻ പറഞ്ഞ് തരട്ടെയോ ?സ്വർണവും വെള്ളിയും ദാനം ചെയ്യുന്നതിനെക്കാൾ പുണ്യമായത് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടെയോ ?ശത്രുക്കളുമായി പടപൊരുതി ജീവൻ ബലിയർപ്പിക്കുന്നതിനെക്കാളും പുണ്യകരമായ ഒരു കർമം ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടെയോ ?അതെന്താണു നബിയെ ഞങ്ങൾക്ക് പറഞ്ഞ് തരൂ എന്ന് നബിയോട് പറഞ്ഞപ്പോഴാണു ... "ദിക്രുള്ളാഹ്" അള്ളാഹുവിനെ ഓർക്കണെ .മനസ്സു കൊണ്ടും നാവ് കൊണ്ടും അള്ളാഹുവിനെ ഓർക്കണെ എന്ന് പരിശുദ്ധ റസൂലുള്ളാഹ് മറുപടി നൽകി. ഒറ്റക്കിരുന്നു ഇബാദത്ത് ചെയ്യുന്ന സാത്വികരോട് ചോദിക്കപ്പെട്ടു എങ്ങനെയാ നിങ്ങൾക്കിങ്ങനെ ഒറ്റക്കിരുന്നു ദിക്കിർ ചൊല്ലാൻ കഴിയുന്നത് ? മടുക്കുന്നില്ലെ മടുപ്പ് തോന്നുന്നില്ലെ ? അള്ളാഹുവിന്റെ കൂടെ ഇരിക്കുമ്പോൾ ആർക്കെങ്കിലും മടുപ്പ് വരുമോ എന്നവർ മറുപടി തന്നു.അള്ളാഹ്...സുബ്ഹാനള്ളാ...അള്ളാഹു അക്ബർ... ലാ ഇലാഹ ഇല്ലള്ളാ ...അൽഹംദുലില്ലാഹ്... ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ എന്ന റബ്ബിന്റെ നാമം ഉച്ചരിക്കുമ്പോൾ എങ്ങനെയാണൂ മടുപ്പ് തോന്നുന്നത് ആലസ്യം ഉണ്ടാകുന്നത്.. അള്ളാഹുവിന്റെ നാമം പറയാത്ത വീടും അള്ളാഹുവിന്റെ നാമം ഉച്ചരിക്കുന്ന വീടും തമ്മിലുള്ള വ്യത്യാസം ജീവിച്ചിരിക്കുന്നതും മരിച്ചതും തമ്മിലുള്ള വ്യത്യാസമാണു എന്ന് നബിയ്യുന റസൂലുള്ളാഹി ( സ അ). ബുഖാരി.ഹസനുൽ ബസരി (റ ) വിനോട് ഒരാൾ ചോദിച്ചു എന്റെ ഹൃദയം വല്ലാത്ത കഠിനമാണു..ഒരു തരത്തിലുള്ള കാരുണ്യവും തോന്നുന്നില്ല എല്ലാരോടും ദേഷ്യം എല്ലാരോടും പക എല്ലാരോടും വെറുപ്പ് ആരോടും കരുണ തോന്നാത്ത ഒരു ഉറച്ച ഹൃദയമാണു എന്റെത് ചികിത്സ ഉണ്ടൊന്ന് ചോദിച്ചപ്പോൾ ആത്മീയ ചികിത്സ നടത്തുന്ന അബൂ സഈദ് ഹസനുൽ ബസരി യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു " അദ്ദിബ് ഹൂ മിനദ്ദിക്രി"അള്ളാഹുവിന്റെ നാമം ഉച്ചരിച്ച് ഹൃദയത്തിനു അച്ചടക്കം പഠിപ്പിക്കണം . അള്ളാഹുവിനെ സ്മരിക്കപ്പെട്ടാൽ ഹൃദയം കഠിനമാകില്ല എന്ന് അദ്ദേഹം മറുപടി കൊടുത്തു. നമ്മുടെ നാവിനെ അള്ളാഹുവിനെ സ്തുതിക്കുന്ന നാവായും ഹൃദയത്തെ എപ്പോഴും അള്ളാഹുവിനെ സ്മരിക്കുന്ന ഹൃദയവുമാക്കി അള്ളാഹു മാറ്റി തരട്ടെ.. അവന്റെ നാമം സദാ ഉച്ചരിക്കുന്നവരുടെ കൂട്ടത്തിൽ അവൻ നമ്മയേയും ഉൾപ്പെടുത്തട്ടെ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫