Skip to main content
ഡല്‍ഹി കത്തുകയാണ്, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.160 പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടകള്‍ക്ക് തീയിട്ടു. എന്നിട്ടും ഭരണകൂടം നോക്കുകുത്തിയായി നിൽക്കുന്നു.എന്തിനാണ് നിങ്ങൾ അവരെ കൊന്നുകളഞ്ഞത്.?അവരും ഈ രാജ്യത്തിന്റെ അവകാശിയല്ലേ.? നമ്മെക്കാൾ ഏറെ അവരും ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടാകും... അഭിമാനത്തോടെ.നിങ്ങൾ കൊന്നുകളയുന്നത് ഇന്ത്യയുടെ ആത്മാവിനെ കൂടിയാണ്. കാട്ടാളൻ കവിയായി മാറിയ അതിമഹത്തായ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മാവിനെ.. ലോകത്തിന് മുഴുവൻ സുഖം ഭവിക്കട്ടെ എന്ന മാനവിക സന്ദേശം ലോകത്തിന് സമ്മാനിച്ചവരാണ് നമ്മൾ. അപ്പോൾ പോലും ചിന്തിച്ചത് എനിക്ക് സുഖം ഭവിക്കട്ടെ, അതല്ലെങ്കിൽ എന്റെ മതത്തിനോ, സമൂഹത്തിനോ, രാജ്യത്തിനോ സുഖം ഭവിക്കട്ടെ എന്ന് പോലുമല്ല. അത്രയ്ക്കും വിശാലമായ ഒരു സംസ്കാരം നിലനിന്ന രാജ്യമാണ്.നമ്മൾ ഇനി ശ്രീഹരിക്കോട്ടയിൽ നിന്നും നൂറു ഉപഗ്രഹങ്ങളെ ഒന്നിച്ച് ബഹിരാകാശത്ത് കൊണ്ടുവിട്ട് കൈയടിക്കുമ്പോഴും നമ്മുടെ കൈകളിൽ എല്ലാം ഈ തെരുവിൽ രക്തസാക്ഷിത്വം വരിച്ച സഹോദരങ്ങളുടെ രക്തം കട്ടപിടിച്ചു കിടക്കും. വിജയൻ മാഷ് എഴുതിയതു പോലെ എന്നിട്ടും നമ്മൾക്ക് സുഖമായി ഉറങ്ങാൻ കഴിയുന്നുവെങ്കിൽ, നമ്മുടെ തലയ്ക്കെന്തോ പറ്റിയിരിക്കുന്നു !
Popular posts from this blog
Comments
Post a Comment