മണ്ണെണ്ണയിൽ മുങ്ങി നിൽക്കുന്നവന്റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടി തെറുപ്പിക്കാൻ നോക്കിയ പോലീസ് ബുദ്ധി ഉപ്പിലിട്ട് വെയ്ക്കണം ഇല്ലെങ്കിൽ കേടാകും.. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരാളോട് അതും ദാരിദ്ര്യവും കടവും കൊണ്ട് പൊറുതിമുട്ടിയ ഒരാളോട് പെരുമാറേണ്ടത് ധാർഷ്ട്യം കൊണ്ടും അതിബുദ്ധി കൊണ്ടുമല്ല..എന്താണ് സഹോദര പ്രശ്നം നമുക്ക് പരിഹാരം ഉണ്ടാക്കാം അവിവേകം കാണിക്കല്ലേ രണ്ടു മക്കളില്ലേ അവർക്ക് അച്ഛനില്ലാതാകും അത് കൊണ്ട് സമാധാനത്തിൽ സംസാരിക്കാം അങ്ങനെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ അയാൾ അടങ്ങിയേനെ..അതെങ്ങനെ ഭക്ഷണം കഴിച്ചിട്ട് ഇറങ്ങിക്കോളം എന്നു പറഞ്ഞപ്പോൾ ഇപ്പൊ തന്നെ നീ ഇറങ്ങണം എന്നു പറഞ്ഞ പോലീസുകാരൻ. സാറേ എനിക്കിനി 'അമ്മ മാത്രമേ ഉള്ളു എന്ന് പറഞ്ഞപ്പോൾ അതിന് ഞാനെന്ത് വേണം എന്ന് പറഞ്ഞ പോലീസുകാരൻ..... അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ ഇവനൊക്കെ മനുഷ്യന് തന്നെയാണോ? ആ കുട്ടി വിരൽ നീട്ടുന്നത് മൂന്നരകോടി ജനങ്ങൾക്ക് നേരെയാണ്. സർക്കാരോ സംഘടനകളോ അവരെ ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫