നബി (സ അ ) പറഞിട്ടുണ്ട് ഒരു സത്യവിശ്വാസി ജീവിക്കുന്നത് അഞ്ച് പ്രയാസങ്ങൾക്കിടയിൽ ആണു.1) അസൂയക്കാർക്കിടയിൽ അള്ളാഹു നിങ്ങൾക്ക് തരുന്ന ബർക്കത്ത് നിങ്ങളിൽ നിന്ന് നീങ്ങി പോകണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ.2) മുനാഫിക്കുകൾ അഥവാ കപട വിശ്വാസികൾ. സത്യവിശ്വാസികളുടെ നേരെ അവർക്ക് ദേഷ്യമായിരിക്കും. നിങ്ങൾ അവരോട് ഒന്നും ചെയ്തില്ലെങ്കിൽ പോലും. 3) തക്കം കിട്ടിയാൽ അവനെ കൊല്ലണം എന്ന് കരുതുന്ന ശത്രുക്കളും അവർക്കുണ്ടാകും 4) അവനെ പിഴപ്പിക്കാൻ വരുന്ന പിശാചിന്റെയും ഇടയിലാണു അവൻ.5) അവനെ തിന്മയിലേക്ക് വലിച്ച് കൊണ്ട് പോകുന്ന ശരീരവും അവന്റെ കൂടെയുണ്ട്.ഈ അഞ്ച് കടമ്പകളും കടന്ന് വേണം അള്ളാഹുവിന്റെ സ്വർഗത്തിലേക്ക് എത്താൻ.നമ്മുടെ ശരീരത്തിനു ഇഷ്ടം തിന്മയാണു.. അത് കൊണ്ട് തന്നെ ആ ഒരു പ്രയാസം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും..നന്മ ചെയ്യുന്നവന്റെ മനസ്സിനു സന്തോഷം ആയിരിക്കും സമാധാനം ആയിരുക്കും... തഹജ്ജുദ് നമസ്ക്കരിച്ചാൽ അല്ലെങ്കിൽ ഒരാളെ സഹായിച്ചാൽ ഒരാൾക്ക് ആഹാരം നൽകിയാൽ ഒക്കെ സന്തോഷവും സമാധാനവും ആകും.മറിച്ച് തിന്മയാണു ചെയ്യുന്നത് എങ്കിൽ അത് വെളിവാകുമൊ അല്ലെങ്കിൽ പിടിക്കപ്പെടുമോ എന്നുള്ള പേടിയും ചിലർക്ക് ചെയ്തതിലുള്ള കുറ്റബോധവും ആകും മനസ്സു നിറയെ അതും മരണം വരെയും..അത് കൊണ്ട് തന്നെ നന്മയുള്ള പ്രവർത്തികളും സൃഷ്ട്ടാവിനു ഇഷ്ട്ടമുള്ളതും ചെയ്ത് സന്തോഷവും സമാധാനവുമുള്ള മനസ്സായി ഈമാനോട് കൂടി മരിക്കാൻ സർവ ശക്തനായ അള്ളാഹു തഫീക് നൽകട്ടെ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫