ത്രിതല പഞ്ചായത്ത് ഫലം ഒരു മുന്നറിയിപ്പാണ്. വെൽഫയർ പാർട്ടിയുമായി ലീഗ് അവരുടെ കോട്ടകൾ ഭദ്രമാക്കിയപ്പോൾ കോൺഗ്രസിന്റെ 11 ജില്ലകളിലെ വോട്ടുകളാണ് പോയത്. മാറ്റം വേണ്ടത് താഴേ തട്ടിൽ നിന്നല്ല. മുല്ല പള്ളിയും ചെന്നിത്തലയും ഹസനും അടങ്ങുന്ന മുകൾ തട്ടിൽ നിന്നാണ്.അല്ലാത്ത പക്ഷം ഇടതുപക്ഷത്തിന് ഇനി നേരിടേണ്ടി വരുക കോൺഗ്രസ്_ബിജെപി അടങ്ങുന്ന ഉത്തരേന്ത്യൻ മോഡലിനെയാണ്.അഭിനവ കാരാട്ട് ഫൈസൽമാരുടെ കൂപറുമായുള്ള കടന്ന് കയറ്റം കമ്മ്യൂണിസ്റ് പാർട്ടിയുടെ അടിത്തറ തന്നെ ഇളക്കാൻ ശേഷിയുള്ളതാണെന്നും ഓർക്കുന്നത് നല്ലതാണ്.ബിജെപിക്ക് ഭരണം ലഭിച്ച 2 മുൻസിപാലിറ്റികളിൽ ഒന്നായ പാലക്കാട് മുനിസിപ്പാലിറ്റി കേരളത്തിന്റെ ഗുജ്റാതാനെന്ന് ആക്രോശിക്കുന്ന ബിജെപി നേതാക്കൻമാരും മുൻസിപാലിറ്റിയിൽ ജെയ് ശ്രീരാം മുഴുങ്ങുന്നതും വരാനിരിക്കുന്ന അപകടത്തിന്റെ ഓറഞ്ച് അലർട്ടാണ്.Irshad Mohammed

Comments