ടീച്ചറമ്മെ, ആദ്യമായാണ് നിങ്ങളെ ഇങ്ങനെ സംബോധന ചെയ്യുന്നത്. ഇടത്പക്ഷ രാഷ്ട്രീയത്തെയും നേതാക്കളെയും നിശിതമായി വിമർശിക്കുമ്പോഴും തമ്മിൽ ഭേദം തൊമ്മൻ എന്ന് കരുതി നിങ്ങളോട് സ്നേഹവും ബഹുമാനവും പുലർത്തിയിരുന്നു .പലരും PR വർക്കിൽ അഭിരമിച്ച് ജീവിക്കുന്ന വെറും സോപ്പ് കുമിളയാണ് നിങ്ങള് എന്ന് തെളിവ് സഹിതം വാദിച്ചപ്പൊഴും, ഇൗ പ്ലാറ്റ്ഫോമിൽ ഒരിക്കൽ പോലും നിങ്ങൾക്കെതിരെ എഴുതിയിട്ടില്ല.പക്ഷേ പാലത്തായി വീണ്ടുമൊരു വാളയാർ ആയി നിങ്ങൾ മാറ്റിയല്ലെ?സ്വന്തം മണ്ഡലത്തിലെ ഒരു കുഞ്ഞിന് സംഭവിച്ച് ദുരന്തം, കേസ് എടുത്തെങ്കിലും 90 ദിവസത്തിനടുത്തെത്തിയിട്ടും ജനങ്ങളെ പറ്റിക്കാൻ നിസ്സാര വകുപ്പുകൾ ചുമത്തി ഒരു തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിച്ചപ്പോൾ നിങ്ങള് അറിഞ്ഞില്ല. അല്ലെ?ആ കുഞ്ഞു ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം വ്യക്തമായിട്ടും പോക്സോ നിയമത്തിലെ ശക്തമായ വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല എന്നത് നിങ്ങള് അറിഞ്ഞില്ല. അല്ലെ?താരതമ്യേനെ ദുർബലമായ ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ വകുപ്പുകൾ പോലീസ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞില്ലായിരിക്കും. അല്ലെ?90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത നിങ്ങള് അറിഞ്ഞില്ല. അല്ലെ? ആദ്യം പ്രതിയെ അറസ്റ്റ് ചെയ്യാതെ മനപൂർവ്വം ഒഴിഞ്ഞുമാറിയ പോലീസിനും ആഭ്യന്തര വകുപ്പിനും നേരെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടായപ്പൊഴും പ്രതി അറസ്റ്റിലായിട്ടുണ്ടാകും എന്നാണ് താൻ കരുതിയിരുന്നത് എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രിയായ നിങ്ങളുടെ അന്നത്തെ വാദം. ഓരോ അമ്മമാരുടെയും മനസിനെ വേദനിപ്പിച്ച സംഭവത്തെ നിങ്ങൾ എത്ര നിസ്സാരമായാണ് വിലയിരുത്തിയത്.പി.ആർ മേളങ്ങളിൽ മയങ്ങിയ നിങ്ങളുടെ ചെവിയിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ എത്തിയിട്ടില്ലെങ്കിൽ മക്കളെ മാറോട് ചേർത്ത് പിടിക്കുന്ന അമ്മ മനസിന്റെ സ്നേഹം പോയിട്ട് കുഞ്ഞങ്ങളുടെ സംരക്ഷകരാകേണ്ട ശിശുക്ഷേമ വകുപ്പ് മന്ത്രി എന്ന ഗൗരവമായ ഉത്തരവാദിത്വ ബോധം പോലും താങ്കളിൽ കാണുന്നില്ല..താങ്കളെയോർത്ത് ലജ്ജിച്ചു തലതാഴ്ത്തുന്നു ഓരോ അമ്മമാരും... ഓരോ സ്ത്രീകളും.Tara Tojo Alex

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫