കേരളത്തിൽ പരസ്പര സഹകരണ സംഘമായി സിപിഎമ്മും ബിജെപിയും പ്രവർത്തിക്കുന്നതിന്റെ ഉത്തമ നിദർശനമാണ് കണ്ണൂർ ജില്ലയിലെ പാനൂർ പാലത്തായിലെ നാലാം ക്ലാസുകാരി വിദ്യാർത്ഥിക്ക് നേരിട്ട ദുരന്തം.സ്വന്തം അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടു എന്ന് മാത്രമല്ല, ഈ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ വിമുഖത കാണിക്കുകയും, ലോക്ക് ഡൗൺ കാലം മുഴുവൻ സുരക്ഷിതമായി ഒളിവിൽ കഴിയുവാൻ അവസരം നൽകുകയും ചെയ്തു കൊണ്ടാണ് ഇവിടെയും എൽഡിഎഫ് ഗവണ്മെന്റ് ഭീകരമായ കൃത്യവിലോപം കാണിച്ചിരിക്കുന്നത്;ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റും അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയുമായ അധ്യാപകനെ അറസ്റ്റ് ചെയ്യുന്നതിന് ലോക് ഡൗൺ കാലത്ത്‌ പ്രതിഷേധ സമരങ്ങൾ നടത്തേണ്ടി വന്നു അവസാനം.കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ആണ് പത്മരാജന്റെ അറസ്റ്റ് പോലും ഉണ്ടായത്.കുട്ടികളുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ നിയോജകമണ്ഡലത്തിൽ ആണ് ഈ സംഭവങ്ങളത്രയും നടന്നത് എന്നോർക്കുക. പോക്സോ കേസിൽ ഉൾപ്പെടുന്ന കുഞ്ഞുങ്ങളെ പോലീസ് സ്റ്റേഷനിലോ സംഭവസ്ഥലത്തോ കൊണ്ടുപോയി മൊഴി എടുക്കരുത് എന്നുള്ള നിയമം നിലനിൽക്കുമ്പോഴാണ് പോലീസ് ഇതെല്ലാം ലംഘിച്ച് ഈ കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇത്തരം ബാലാവകാശ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ട ബാലാവകാശകമ്മീഷൻ പോലും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട വേളയിൽ എന്ത് ബാലാവകാശം? എന്ത് ബാലനീതി? കുറ്റപത്രം സമർപ്പിക്കേണ്ട ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാതെ പ്രതിക്ക് രക്ഷപ്പെടാൻ ഉള്ള സുവർണ്ണാവസരം ഒരുക്കുകയാണ്.എല്ലാവർക്കും രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്ന ക്രൈംബ്രാഞ്ചും കേരള പോലീസും ഈ കേസിലും കണ്ണടച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം നൽകുകയാണ്.ബിജെപി നേതാവിനോടുള്ള ഈ കരുതൽ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഇനിയും തുടരരുത്. എത്രയും വേഗം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വാതിലുകളും കൊട്ടി അടയ്ക്കപ്പെടണം.പാലത്തായിയിൽ പീഡിപ്പിക്കപ്പെട്ട കുഞ്ഞിനോട് ദയവ് ചെയ്ത് അനീതി അരുത്!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫