കല്യാണങ്ങളില്ല..!!സൽക്കാരവും വിരുന്നും വീട് താമസമില്ല..!!മലബാർ ഭാഗത്ത് ശരാശരി കല്യാണച്ചെലവ്‌ മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം വരെയാണ്..!!സ്വർണ്ണ-വസ്ത്ര വ്യാപാരി മുതൽ പണ്ടാരി,പന്തൽ/ഓഡിറ്റോറിയം തുടങ്ങി പച്ചക്കറി. ഇറച്ചി, മീൻ പലചരക്ക് കട മുതൽ ഡ്രൈവർ ഹെൽപ്പർ വരെ അനേകം കുടുംബങ്ങളിലേക്കുള്ള വരുമാനമാർഗ്ഗമാണ് ആണ് ഒരു കല്യാണം മാത്രം നടക്കുമ്പോൾ ഉണ്ടാവുന്നത്..!കല്യാണ ചെറുക്കൻ അല്ലെങ്കിൽ പെണ്ണിന്റ പിതാവോ ചിലവാക്കുന്ന ഈ ലക്ഷങ്ങൾ ആണ് അങ്ങനെ മറ്റു പലരുടെയും കുടുംബങ്ങളിൽ അടുപ്പ് പുകയുന്നത്..!കല്യാണം ഒരു ഉദാഹരണം മാത്രം..!അങ്ങനെ എല്ലാ ദിവസവും എത്രയോ മറ്റു ആഘോഷങ്ങൾ,സമ്മേളങ്ങൾ,മറ്റുപൊതു പരിപാടികൾ..!!ഒരുപക്ഷെ ഈ കൊറോണക്കാലം കഴിഞ്ഞ് സാധാരണ ഗതി വന്നാലും ഇനി ഇങ്ങനെയൊക്കെ മതി ആഘോഷങ്ങൾ എന്ന് പലരും ചിന്തിക്കാനും സാധ്യത ഉണ്ട്..!കാരണം അഞ്ചു ലക്ഷം കൊണ്ട് നടത്തുന്ന പരിപാടി അയ്യായിരം രൂപക്ക് നടത്താം എന്ന പുതിയ സംസ്കാരം കൊറോണ പഠിപ്പിച്ചു തന്നതാണ്..!എന്നാൽ അങ്ങനെവരുമ്പോൾ മുകളിൽ പറഞ്ഞ കുറെ ആളുകളും അവരുമായി ബന്ധപ്പെട്ടവരുടെയും കച്ചവടങ്ങൾ, ജോലികൾ എല്ലാം കുറയും എന്നത് അതിലേറെ വലിയ സത്യമാണ്..!!ഇതൊരു ഉദാഹരണം മാത്രം..!!ഗൾഫിൽ നിന്നുള്ള വരുമാനവും പെട്ടി വരവും നിന്നാൽ..എന്തിന്..? ഗൾഫുകാരൻ പുയ്യാപ്ല ആഘോഷം ഇല്ലാതെ പെണ്ണ് കെട്ടിയാൽ വരെ നാട്ടിലെ സാധാരണക്കാരന്റെയും കച്ചവടക്കാരന്റെയും വരുമാനത്തെ ബാധിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല..!!ഗവൺമെൻറ്റ് ജോലിക്കാർ സ്കെയിൽ വെച്ച് അളന്ന് പച്ചക്കറിക്കും പാലിനും സോപ്പ്പൊടിക്കും വരെ ബഡ്ജറ്റ് പ്ലാൻ ചെയ്ത് ചിലവാക്കിയാൽ നാട്ടിലെ കച്ചവടങ്ങൾ വല്യ ജോർ ബാർ ഒന്നും ഉണ്ടാവൂല.!!ഗൾഫും ഗൾഫുകാരനും ഉണർന്നാൽ മാത്രമേ എല്ലാവരും ഉണരൂ..!!എന്നാലേ കച്ചോടവും കല്യാണവും എല്ലാം പൊടി പൊടിക്കൂ..!!അല്ലെങ്കിൽ ഒരു മേഞ്ഞമട്ടിൽ (നിലക്കാത്ത മന്ദഗതിയിൽ) അങ്ങനെ പോവും..!!കേന്ദ്രം കേരളത്തെ തിരിഞ്ഞ് നോക്കില്ല..!പിന്നെ കേരള സർക്കാറിന് വല്ല വരുമാനവും കിട്ടണം എങ്കിൽ ആരെങ്കിലും വൈകുന്നേരം രണ്ടെണ്ണം വിടണം..!!കാരണം ബീവറേജ് ഔട്ട്ലെറ്റും മദ്യകച്ചവടവും ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖല സ്ഥാപനങ്ങളും നഷ്ടത്തിലും കടത്തിലും ആണ് ഓടിക്കൊണ്ടിരിക്കുന്നത്..!!പ്രവാസി ഇരുപത്തഞ്ചും അമ്പതും ലക്ഷം കൊണ്ട് വീട് വെക്കുമ്പോഴും..അഞ്ചും പത്തും ലക്ഷം കൊണ്ട് കല്യാണം വെക്കുമ്പോഴും മാത്രമേ നാട്ടിൽ ജോലിയും കൂലിയും ഉണ്ടാവൂ എന്നർത്ഥം..!!എന്തായാലും കൊറോണായകന്ന നല്ല നാളുകൾ പുലരട്ടെ എന്ന് പ്രാർത്ഥിക്കാം..!!_________________ ✍️ സാദിഖ് അലി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫